Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പഴയ സിറാജ് അല്ല, ആസ്തി എത്രയെന്ന് അറിയാമോ? കാര്‍ ശേഖരവും ഞെട്ടിക്കും

ഹൈദരാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചതോടെ സൂപ്പര്‍ താര പദവിയിലേക്കെത്തിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. ആറ് വിക്കറ്റ് പ്രകടനവുമായി സിറാജ് കത്തിക്കയറിയതാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്. ഒരോവറില്‍ നാല് വിക്കറ്റുമായി സിറാജ് കസറിയതാണ് ശ്രീലങ്കയുടെ ആണിക്കല്ല് ഇളക്കിയത്. ഹൈദരാബാദിലെ ഓട്ടോറിക്ഷാക്കാരന്റെ മകനാണ് സിറാജ്. ടെന്നിസ് ബോളില്‍ കളിച്ച് വളര്‍ന്ന സിറാജ് ഐപിഎല്ലില്‍ ആര്‍സിബിയിലേക്കെത്തിയതോടെയാണ് തലവര മാറിയത്.

ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ് സിറാജ്. പണ്ട് സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന സിറാജിന് ഇന്ന് കോടികളുടെ ആസ്തിയാണുള്ളത്. സിറാജിന്റെ ആസ്തിയെക്കുറിച്ചറിയാം. 2023ലെ കണക്ക് പ്രകാരം 47 കോടിയുടെ ആസ്തി നിലവില്‍ സിറാജിനുണ്ട്. 7 കോടിയിലധികമാണ് സിറാജിന്റെ വാര്‍ഷിക വരുമാനം. 60 ലക്ഷത്തിന് മുകളിലാണ് അദ്ദേഹത്തിന്റെ മാസ വരുമാനം. ഐപിഎല്ലിലെത്തിയതോടെയാണ് സിറാജിന്റെ ജീവിതം മാറിമറിഞ്ഞത്.

2017ല്‍ സണ്‍റൈസേഴ്‌സ് ഹഹൈദരാബാദിലേക്കെത്തിയപ്പോള്‍ 2.6 കോടിയാണ് സിറാജിന് പ്രതിഫലം ലഭിച്ചത്. 2018ല്‍ ആര്‍സിബിയിലേക്കെത്തിയപ്പോഴും ഇതേ പ്രതിഫലമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2022ല്‍ 7 കോടി രൂപയ്ക്കാണ് ആര്‍സിബി സിറാജിനെ നിലനിര്‍ത്തിയത്. 2023ലും ഇതേ പ്രതിഫലമാണ് സിറാജിന് ലഭിച്ചത്. അടുത്ത മെഗാ ലേലത്തില്‍ 10 കോടിക്ക് മുകളിലേക്ക് സിറാജിന്റെ പ്രതിഫലം ഉയര്‍ന്നേക്കും. 2019ല്‍ 28 കോടിയാണ് സിറാജിന്റെ ആസ്തിയെങ്കില്‍ 2020 ആയപ്പോഴേക്കും അത് 31 കോടിയായി.

2021ല്‍ 35 കോടിയായി ഇത് ഉയര്‍ന്നു. 2022ല്‍ 40 കോടിയായിരുന്നെങ്കില്‍ 2023ല്‍ 47 കോടിയായി ഇത് വര്‍ധിച്ചു. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രകാരം ബി വിഭാഗത്തിലാണ് സിറാജ് ഉള്‍പ്പെട്ടിരിക്കുന്നത്. 3 കോടി രൂപയാണ് സിറാജിന് വാര്‍ഷിക വരുമാനമായി ഇതിലൂടെ ലഭിക്കുന്നത്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സുപ്രധാന ബൗളറാണ് സിറാജ്. അതുകൊണ്ടുതന്നെ അടുത്ത വാര്‍ഷിക കരാറില്‍ സിറാജിന്റെ കരാര്‍ മെച്ചപ്പെടുമെന്നുറപ്പ്.

mohammed siraj

ഇതിനോടകം പല ബ്രാന്റുകളുമായി കരാറിലെത്താന്‍ സിറാജിനായിട്ടുണ്ട്. മൈ 11 സര്‍ക്കിള്‍, മൈഫിറ്റ്‌നസ്, ബി ഒ മാന്‍ എന്നിവയെല്ലാമാണ് സിറാജ് അംബാസഡറായ പ്രധാന ബ്രാന്റുകള്‍. ഇതിലൂടെയും സിറാജിന് വരുമാനം ലഭിക്കുന്നുണ്ട്. കാറുകളുടെ വലിയ ശേഖരവും സിറാജിനുണ്ട്. മഹീന്ദ്ര ഥാര്‍, ടൊയോറ്റ കൊറോള, ബിഎംഎഡബ്ല്യു എന്നിവയെല്ലാമാണ് സിറാജിന്റെ ഗ്യാരേജിലുള്ള പ്രധാന വാഹനങ്ങള്‍. ഹൈദരാബാദില്‍ വലിയൊരു വീട് സ്വന്തമായി പണിയാനും സിറാജിനായി.

വിരമിക്കുമ്പോഴേക്കും 100 കോടിക്ക് മുകളില്‍ ആസ്തിയുള്ളവനായി സിറാജ് മാറുമെന്നുറപ്പ്. 29കാരനായ താരത്തിന് ഇനിയും അഞ്ച്-ആറ് വര്‍ഷമെങ്കിലും ക്രിക്കറ്റില്‍ തുടരാനായേക്കും. അതുകൊണ്ടുതന്നെ വലിയ ആസ്തിയിലേക്ക് സിറാജ് എത്തുമെന്നുറപ്പ്. എന്നാല്‍ പരിക്ക് അദ്ദേഹത്തിന് വില്ലനായി മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. ഏഷ്യാ കപ്പ് ഫൈനലിലെ പ്രകടനത്തോടെ തന്റെ താരപദവി ഒരുപടി കൂടി ഉയര്‍ത്താന്‍ സിറാജിന് സാധിച്ചിട്ടുണ്ടെന്ന് പറയാം.

സിറാജിന്റെ മിന്നും ബൗളിങ് പ്രകടനത്തിന് ആശംസാ പ്രവാഹമാണ് ലഭിക്കുന്നത്. ക്രിക്കറ്റിലെ പ്രമുഖര്‍ മുതല്‍ സിനിമാ മേഖലയില്‍ നിന്നുവരെ സിറാജിന് പ്രശംസയെത്തുന്നു. ബോളിവുഡ് സൂപ്പര്‍ നായിക ശ്രദ്ധാ കപൂര്‍ സിറാജിനെ അഭിനന്ദിച്ച് പോസ്റ്റിട്ടത് വൈറലായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനായ സിറാജ് തന്റെ വിക്കറ്റ് നേട്ടങ്ങള്‍ റൊണാള്‍ഡോയെ അനുകരിച്ചാണ് ആഘോഷിച്ചത്.

21 ടെസ്റ്റില്‍ നിന്ന് 59 വിക്കറ്റുകളും 29 ഏകദിനത്തില്‍ നിന്ന് 53 വിക്കറ്റും 8 ടി20യില്‍ നിന്ന് 11 വിക്കറ്റുമാണ് സിറാജ് നേടിയത്. 79 ഐപിഎല്ലില്‍ നിന്നായി 78 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിന ലോകകപ്പിലും സിറാജ് ഇതേ മികവ് ആവര്‍ത്തിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, September 18, 2023, 11:52 [IST]
Other articles published on Sep 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+