For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഇഷാന്‍ വേണ്ട! ഇന്ത്യക്ക് മികച്ച ബാക്കപ്പ് ഓപ്പണര്‍ വേണം, ഈ നാല് പേരിലൊരാള്‍

മുംബൈ: ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്തംബറില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താനാണ് ഏഷ്യാ കപ്പിന് വേദിയാവുന്നത്. പാകിസ്താനില്‍ ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യയുണ്ടാവില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താനുള്ള ആലോചനയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5ന് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

1

അതുകൊണ്ട് തന്നെ ഏകദിന ലോകകപ്പിന് മുമ്പായി ഏഷ്യാ കപ്പ് നടന്നേക്കും. ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം എത്തുമ്പോള്‍ ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ലഭിക്കുന്ന ഏറ്റവും നല്ല മുന്നൊരുക്കമായി ഏഷ്യാ കപ്പ് മാറും. ഇന്ത്യയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള അവസാന അവസരമാണ് ഏഷ്യാ കപ്പ്. ഇന്ത്യക്ക് നിലവില്‍ പല റോളിലേക്ക് ഉത്തമ ബാക്കപ്പ് താരങ്ങളില്ല.

ഓപ്പണിങ്ങിലും നാലാം നമ്പറിലുമെല്ലാം ഇന്ത്യക്ക് മികച്ച ബാക്കപ്പ് ഓപ്പണര്‍മാരെ ആവിശ്യമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പണിങ്ങിലാണ്. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിനാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരനായി ആരാവും ടീമിലേക്കെത്തുക. ഇന്ത്യക്ക് ബാക്കപ്പ് ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

1

ശിഖര്‍ ധവാനാണ് ഇതില്‍ പ്രധാനപ്പെട്ട താരം. ഇന്ത്യ മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ മാറ്റിനിര്‍ത്തിയിരിക്കുന്ന ശിഖര്‍ ധവാനെ ടീമിലേക്ക് തിരികെ വിളിക്കുകയാണ് വേണ്ടത്. രോഹിത് ശര്‍മക്കൊപ്പം മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ധവാന്‍. 116 മത്സരത്തില്‍ നിന്ന് 45.35 ശരാശരിയില്‍ 5170 റണ്‍സാണ് രോഹിത്-ധവാന്‍ കൂട്ടുകെട്ടിന്റെ പേരിലുള്ളത്. ധവാന്റെ ഫോം മോശമല്ലെങ്കിലും പവര്‍പ്ലേ മുതലാക്കുന്നില്ലെന്നതാണ് പ്രശ്‌നം.

എന്നാല്‍ നിലവിലെ ഇന്ത്യയുടെ മറ്റ് ബാക്കപ്പ് ഓപ്പണര്‍മാരെക്കാള്‍ മികവ് ധവാനുണ്ട്. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ധവാന്റെ അനുഭവസമ്പത്തിന് ഇന്ത്യ പ്രാധാന്യം നല്‍കേണ്ടതായുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ പ്രത്യേക മികവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ മികച്ചൊരു ഐപിഎല്‍ സീസണുണ്ടായാല്‍ ഏഷ്യാ കപ്പില്‍ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കാവുന്നതാണ്.

ഇഷാന്‍ കിഷനെയാണ് ഇന്ത്യ നിലവില്‍ ഈ റോളിലേക്ക് പരിഗണിക്കുന്നത്. മോശം ഫോമിലാണെന്ന് മാത്രമല്ല അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ഇപ്പോള്‍ ഇഷാന് സാധിക്കുന്നില്ല. തുടക്കത്തിലേ വിക്കറ്റ് വലിച്ചെറിഞ്ഞ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന താരമാണ് ഇഷാന്‍. അത് ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കിയേക്കും. എങ്കിലും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരമെന്ന പരിഗണനയില്‍ ഇന്ത്യക്ക് ചുരുക്കപ്പട്ടികയിലേക്ക് പരിഗണിക്കാവുന്ന താരമാണ് ഇഷാന്‍ കിഷനെന്ന് പറയാം.

1

റുതുരാജ് ഗെയ്ക് വാദാണ് മറ്റൊരു താരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറായ റുതുരാജ് ഇതിനോടകം ഓറഞ്ച് ക്യാപ്പടക്കം നേടിയ താരമാണ്. ഇന്ത്യ വേണ്ടവിധത്തില്‍ പരിഗണിക്കാത്ത താരമാണ് റുതുരാജ് ഗെയ്ക് വാദെന്ന് പറയാം. ക്ലാസിക് ശൈലിയില്‍ തുടങ്ങി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. വലിയ ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുമെന്നതാണ് റുതുരാജിന്റെ മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് റുതുരാജ്.

കെ എല്‍ രാഹുലാണ് ഇന്ത്യക്ക് പരിഗണിക്കാവുന്ന മറ്റൊരു താരം. കെ എല്‍ രാഹുല്‍ ഇപ്പോള്‍ മോശം ഫോമിനെത്തുടര്‍ന്ന് ഓപ്പണര്‍ റോളില്‍ നിന്ന് മാറി മധ്യനിരയിലാണ് കളിക്കുന്നത്. വിക്കറ്റ് കീപ്പറായും ഇന്ത്യ പരിഗണിക്കുന്ന കെ എല്‍ രാഹുലിനെ ഇന്ത്യക്ക് ഓപ്പണര്‍ റോളില്‍ ബാക്കപ്പായി പരിഗണിക്കാവുന്നതാണ്. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും ഓപ്പണിങ്ങില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രാഹുല്‍. അതുകൊണ്ട് തന്നെ രാഹുലിനെയും പരിഗണിക്കാം.

Story first published: Saturday, March 25, 2023, 17:23 [IST]
Other articles published on Mar 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+