Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കിരീട നേട്ടം ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ അഞ്ച് വെല്ലുവിളികള്‍! പരിഹാരം കടുപ്പം

കൊളംബോ: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനത്തിലേക്കെത്തിയിരിക്കുകയാണ്. ആഗസ്റ്റ് 31ന് ആരംഭിച്ച് സെപ്തംബര്‍ 17ന് അവസാനിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. നാല് മത്സരങ്ങള്‍ പാകിസ്താനിലും ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ പാകിസ്താനിലുമാണ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാവും നടക്കുക.

ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പ് കിരീടം വളരെ പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കപ്പില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. എന്നാല്‍ പാകിസ്താനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമെല്ലാം ഉള്‍പ്പെടുന്ന ഏഷ്യാ കപ്പ് കിരീട നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ല. അഞ്ച് പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യ പരിഹാരം കാണേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കിരീട നേട്ടം കടുപ്പമാവും.

ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യ പരിഹരിക്കേണ്ട അഞ്ച് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ പ്രശ്‌നം വിക്കറ്റ് കീപ്പറുടെ കാര്യം തീരുമാനിക്കുകയാണ്. 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചാല്‍ വിക്കറ്റ് കീപ്പര്‍മാരായി രണ്ട് പേരാവും ഉണ്ടാവുക. കെ എല്‍ രാഹുലിനെ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചാല്‍ ഇഷാന്‍ കിഷനാവും ബാക്കപ്പ് കീപ്പറായി ടീമിലെത്തുക. അങ്ങനെ വന്നാല്‍ സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനം നഷ്ടമായേക്കും.

വിക്കറ്റ് കീപ്പര്‍മാരായി ആരൊക്കെ വേണമെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമാണ്. രണ്ടാമത്തെ പ്രധാന കാര്യം സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ സ്ഥാനമാണ്. ടി20യിലെ വെടിക്കെട്ട് താരമാണെങ്കിലും ഏകദിനത്തില്‍ ഇതേ മികവുകാട്ടാന്‍ സൂര്യകുമാറിന് സാധിക്കുന്നില്ല. ഓസ്‌ട്രേലിയക്കെതിരേ ഹാട്രിക് ഡെക്കായ സൂര്യ ഐപിഎല്ലിലൂടെ മികവുകാട്ടി തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സൂര്യയെ പരിഗണിക്കണമോയെന്നത് പ്രധാന ചോദ്യമാണ്.

സൂര്യയുടെ ഏകദിനത്തിലെ പ്രകടനം നിലവാരത്തിനൊത്തുള്ളതല്ല. അതുകൊണ്ട് തന്നെ സൂര്യക്ക് പകരം സഞ്ജു സാംസണെയോ റിങ്കു സിങ്ങിനെയോ പരിഗണിക്കണമോയെന്നത് ഇന്ത്യ ആലോചിക്കേണ്ട കാര്യമാണ്. ഇത് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കും. മൂന്നാമത്തെ കാര്യം സ്പിന്നറായി ആര് വേണമെന്നതാണ്. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാണ്. ഇരുവരും സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്.

എന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരിലൊരാള്‍ക്കാണ് അവസരം ലഭിക്കുക. ഇതില്‍ ആരെ വേണമെന്നത് സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യമാണ്. ശ്രീലങ്കയിലാണ് ഏഷ്യാ കപ്പ് എന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അതുകൊണ്ട് തന്നെ ഇവരില്‍ ആര് വേണമെന്നത് ഇന്ത്യയുടെ തലപുകയ്ക്കുമെന്നുറപ്പാണ്. ഇതും മത്സരത്തെ സ്വാധീനിക്കുന്ന കാര്യമാണ്. ചഹാലിനെ തഴഞ്ഞ് കുല്‍ദീപിനെ ഇന്ത്യ പിന്തുണക്കാനാണ് സാധ്യത.

sanju samson

പേസ് ഓള്‍റൗണ്ടറായി ആരെ ബാക്കപ്പാക്കുമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാവുമെന്നുറപ്പ്. എന്നാല്‍ ഹര്‍ദിക്കിന് ബാക്കപ്പ് ആവിശ്യമാണ്. ഈ റോളില്‍ ആരാവും കളിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. ശര്‍ദുല്‍ ഠാക്കൂറിനെ കളിപ്പിച്ചാല്‍ വലിയ ഗുണം ചെയ്‌തേക്കില്ല. വെങ്കടേഷ് അയ്യര്‍ പന്തെറിയാറുമില്ല. അതുകൊണ്ട് തന്നെ നിലവില്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.

അഞ്ചാമത്തെ പ്രശ്‌നം പേസ് നിരയില്‍ ആരൊക്കെ വേണമെന്നതാണ്. ഉമ്രാന്‍ മാലിക്കിനെ പേസ് നിരയില്‍ പരിഗണിക്കണോയെന്നതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. അതിവേഗ പേസറെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് ഉമ്രാന്‍. എന്നാല്‍ മികച്ച ലൈനും ലെങ്തുമില്ലാത്ത തല്ലുകൊള്ളി ബൗളറായി ഉമ്രാന്‍ മാറുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണ തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്. ഏഷ്യാ കപ്പില്‍ ഇത്തരം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാതെ ഇന്ത്യക്ക് ജയിക്കാനാവില്ല.

Story first published: Friday, June 16, 2023, 11:11 [IST]
Other articles published on Jun 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+