Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ആദ്യ രണ്ട് മത്സരവും രാഹുലിന് നഷ്ടമാവും! പകരം സഞ്ജുവോ? ദ്രാവിഡ് പറയുന്നു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ കൊടിയേറുകയാണ്. പാകിസ്താനും നേപ്പാളും തമ്മിലുള്ള പോരാട്ടത്തോടെയാവും ഏഷ്യാ കപ്പ് ആരംഭിക്കുക. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം സെപ്തംബര്‍ 2നാണ്. അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ശക്തമായ ടീം കരുത്ത് ഇന്ത്യക്കും പാകിസ്താനും അവകാശപ്പെടാനാവും. ജയം രണ്ട് കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമായതിനാല്‍ തീപ്പൊരി പോരാട്ടം പ്രതീക്ഷിക്കാം.

ഇപ്പോഴിതാ പാകിസ്താന്‍ പോരിന് തൊട്ടുമുമ്പ് ഇന്ത്യക്ക് തിരിച്ചടിയാകുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും കെ എല്‍ രാഹുല്‍ കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പരിശീലന മത്സരം കളിക്കുകയും വിക്കറ്റ് കീപ്പറായി പരിശീലനം നടത്തുകയും ചെയ്ത രാഹുല്‍ ആദ്യ മത്സരം മുതല്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ രാഹുല്‍ കളിക്കില്ലെന്ന കാര്യം ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

sanju samson

'കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യ രണ്ട് മത്സരത്തില്‍ അവനുണ്ടാവില്ല'- ബിസിസിഐയുടെ ട്വിറ്റര്‍ പേജിലൂടെ ദ്രാവിഡ് വ്യക്തമാക്കി. ഏഷ്യാ കപ്പിന് മുമ്പ് നടന്ന യോയോ ടെസ്റ്റില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ കൂടുതല്‍ പരിശോധനക്ക് ശേഷമേ രാഹുലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്താന്‍ സാധിക്കുകയുള്ളൂ. രാഹുലിന് ടൂര്‍ണമെന്റ് പൂര്‍ണ്ണമായും നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്.

ഏകദിന ലോകകപ്പിന് മുമ്പ് രാഹുലിനെ കുറച്ച് മത്സരങ്ങള്‍ കളിപ്പിച്ച് ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. അതുകൊണ്ടാണ് പൂര്‍ണ്ണ ഫോമിലേക്കെത്താതിരുന്നിട്ടും ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് രാഹുലിനെ പരിഗണിച്ചത്. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ രാഹുല്‍ ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ ഇന്ത്യക്ക് പകരക്കാരനെ തേടേണ്ടതായുണ്ട്. കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യേണ്ടിയിരുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറായും രാഹുലിനെയാണ് പരിഗണിക്കപ്പെട്ടിരുന്നത്.

എന്നാല്‍ രാഹുലിന്റെ അഭാവത്തില്‍ ഈ സ്ഥാനത്തേക്ക് ആരെന്നതാണ് പ്രധാന ചോദ്യം. നിലവില്‍ ഇഷാന്‍ കിഷനാണ് ബാക്കപ്പ് താരം. എന്നാല്‍ രാഹുല്‍ കളിക്കുന്ന അഞ്ചാം നമ്പറിലേക്ക് ഇഷാനെ പരിഗണിക്കുക പ്രയാസമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. ഇഷാനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയാല്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലും വിരാട് കോലി നാലാം നമ്പറിലും കളിക്കേണ്ടി വരും.

ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലാവും കളിക്കേണ്ടി വരിക. ഇന്ത്യയുടെ ഇതുവരെയുള്ള പ്ലേയിങ് 11ല്‍ വലിയ പൊളിച്ചെഴുത്തായി ഇത് മാറും. അതുകൊണ്ടുതന്നെ ഇഷാനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കുക വലിയ തലവേദനയായി മാറിയേക്കും. മറ്റൊരു സാധ്യത സഞ്ജു സാംസണെ പരിഗണിക്കുകയെന്നതാണ്. സഞ്ജുവിനെ അഞ്ചാം നമ്പറിലേക്ക് പരിഗണിച്ചാല്‍ പ്ലേയിങ് 11 വലിയ പൊളിച്ചെഴുത്തില്ലാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനായേക്കും.

എന്നാല്‍ ബാക്കപ്പ് താരമായാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്. സഞ്ജുവിനെ കളിപ്പിക്കാന്‍ രോഹിത് ശര്‍മയും വലിയ താല്‍പര്യം കാട്ടിയേക്കില്ല. പക്ഷെ ഇഷാനെ കളിപ്പിച്ചാല്‍ വലിയ പൊളിച്ചെഴുത്ത് നടത്തേണ്ടി വരുമെന്നതിനാല്‍ സഞ്ജുവിന് വിളിയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അന്തിമ തീരുമാനം വരുമ്പോള്‍ ആരാവും രാഹുലിന്റെ പകരക്കാരനെന്നത് കാത്തിരുന്ന് കണ്ടറിയാം.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്)

Story first published: Tuesday, August 29, 2023, 17:14 [IST]
Other articles published on Aug 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+