For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ദ്രാവിഡ് അതു പറഞ്ഞത് ടോസിന് 5 മിനിറ്റ് മുമ്പ്! വെളിപ്പെടുത്തലുമായി രാഹുല്‍

പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു വേണ്ടി താന്‍ കളിക്കുന്നുവെന്ന് അറിഞ്ഞത് അവസാന നിമിഷമെന്നു സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. ശ്രേയസ് അയ്യരായിരുന്നു നാലാം നമ്പറില്‍ ഇന്ത്യക്കായി കളിക്കേണ്ടിയിരുന്നത്. ആദ്യ രണ്ടു കളിയിലും ഈ റോളില്‍ അദ്ദേഹമായിരുന്നു. എന്നാല്‍ പുറംഭാഗത്തെ പേശീവലിവ് കാരണം ശ്രേയസ് പിന്‍മാറുകയും ഇതോടെ രാഹുലിനു അപ്രതീക്ഷിതമായി നറുക്കുവീഴുകയും ചെയ്യുകയായിരുന്നു.

തനിക്കു ലഭിച്ച അവസരം ശരിക്കും മുതലെടുത്ത രാഹുല്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറുകയും ചെയ്തിരുന്നു. പുറത്താവാതെ 111 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 106 ബോളുകള്‍ നേരിട്ട അദ്ദേഹം 12 ഫോറുകളും രണ്ടു സിക്‌സറുമടിച്ചു. പരിക്കു കാരണം മാസങ്ങളോളം മല്‍സരരംഗത്തു നിന്നും വിട്ടുനിന്ന ശേഷം രാഹുല്‍ കളിക്കളത്തിലേക്കു മടങ്ങിയെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്.

KL RAHUL

പക്ഷെ പാകിസ്താനുമായുള്ള മല്‍സരത്തില്‍ കളിക്കാന്‍ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് താന്‍ സ്റ്റേഡിയത്തിലെത്തിയതെന്നു രാഹുല്‍ പറയുന്നു. മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം. ടോസിന്റെ അഞ്ചു മിനിറ്റ് മാത്രം മുമ്പാണ് നീ കളിക്കണമെന്നു രാഹുല്‍ (ദ്രാവിഡ്) ഭായ് എന്നോടു പറയുന്നത്. അവസാന മിനിറ്റില്‍ ശ്രേയസിനു പരിക്കേറ്റിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബാറ്റിങിനുള്ള ഒന്നും തന്നെ എടുക്കാതെയായിരുന്നു ഞാന്‍ ടീമിനൊപ്പം അവിടേക്കു വന്നത്. ബാറ്റിങ് ടീ ഷര്‍ട്ടുള്‍പ്പെടെ ഒന്നും എന്റെ പക്കല്‍ ഇല്ലായിരുന്നു. ടീമംഗങ്ങള്‍ക്കു വെള്ളം എത്തിച്ചു കൊടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ വന്നത്. പ്ലെയിങ് ഇലവനില്‍ ഞാനുണ്ടെന്നു അറിഞ്ഞതോടെ ടീം മാനേജര്‍ ബാറ്റുള്‍പ്പെടെയുള്ള എന്റെ സാധനങ്ങള്‍ കൊണ്ടു വരുന്നതിനായി അവസാന മിനിറ്റില്‍ ഹോട്ടലിലേക്കു ഓടുകയായിരുന്നുവെന്നും രാഹുല്‍ പറയുന്നു.

KL RAHUL

എന്റെ കരിയറില്‍ വിചിത്രമായ പല സംഭവങ്ങളും നേരത്തേയുണ്ടായിട്ടുണ്ട്. ഇതാദ്യമായിട്ടല്ല ഇത്തരമൊരു അപ്രതീക്ഷിത സംഭവം എന്റെ കരിയറിലുണ്ടായത്. നേരത്തേയും ഇതുപോലെയുള്ള ഒട്ടും പ്രതീക്ഷിക്കാത്ത പലതും എന്റെ കരിയറിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാനസികമായി ഞാന്‍ എന്തിനും തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാം. എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി. ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്.

ഇത്തരം പ്രകടനങ്ങള്‍ സംഭവിക്കുന്നതാണ്. കൂടുതലായിട്ടൊന്നും ഞാന്‍ ചിന്തിക്കേണ്ടതില്ലെന്നും ടീമിനായി ഇറങ്ങി പെര്‍ഫോം ചെയ്യുക മാത്രമാണ് ആവശ്യമെന്നുമുള്ള സൂചന കൂടിയാണ് ഇതു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തു ദിവസത്തിനിടെ താന്‍ മൂന്നു തവണ ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനായിട്ടുണ്ടെന്നും ഇര്‍ഫാന്‍ പഠാന്റെ ചോദ്യത്തിനു മറുപടിയായി രാഹുല്‍ വെളിപ്പെടുത്തി.

Story first published: Tuesday, September 12, 2023, 14:55 [IST]
Other articles published on Sep 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+