Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇഷാനും സഞ്ജുവുമൊന്നും വേണ്ട! വിക്കറ്റ് കാക്കാന്‍ രാഹുല്‍ മതി, ഇതാ കാരണം

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള കന്നിയങ്കത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കളിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വിക്കറ്റ് കീപ്പിങ് ബാറ്റര്‍ കെഎല്‍ രാഹുല്‍. ബെംഗളൂരുവിലെ ആലൂരില്‍ നടക്കുന്ന ടീമിന്റെ ഏഷ്യാ കപ്പ് ക്യാംപില്‍ ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും പരിശീലനത്തിലേര്‍പ്പെട്ട രാഹുലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വളരെ ചടുലമായി വിക്കറ്റ് കാക്കുന്ന അദ്ദേഹത്തെ നമുക്കു ഇതില്‍ കാണാന്‍ സാധിക്കും.

ഇതോടെ ഏഷ്യാ കപ്പിലെ എല്ലാ കളിയിലും രാഹുലിന്റെ സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. പാകിസ്താനുമായുള്ള ആദ്യ കളിയിലടക്കം തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ രാഹുല്‍ കളിച്ചേക്കില്ലെന്നായിരുന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപന വേളയില്‍ പറഞ്ഞത്.

KL RAHUL

നേരത്തേയുള്ള പരിക്ക് ഭേദമായെങ്കിലും പുതിയൊരു പരിക്ക് രാഹുലിനുണ്ടെന്നും അതുകൊണ്ടു തന്നെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമുണ്ടെന്നും അഗാര്‍ക്കര്‍ വിശദീകരിച്ചിരുന്നു. ഈ കാരണത്താല്‍ തന്നെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ബാക്കപ്പ് താരമായി ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

രാഹുലിനു കളിക്കാന്‍ കഴിയാതെ പിന്‍മാറേണ്ടി വന്നാല്‍ സഞ്ജുവിനെ പ്രധാന ടീമിലുള്‍പ്പെടുത്താമെന്ന പ്ലാനാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ പരിശീലന ക്യാംപില്‍ നിന്നുള്ള രാഹുലിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ സഞ്ജുവിന് ആ പ്രതീക്ഷ വേണ്ടെന്നു തന്നെയാണ് വ്യക്തമാവുന്നത്.

റിഷഭ് പന്തിന്റെ അഭാവമാണ് രാഹുലിനെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കി മാറ്റിയത്. ഏകദിനത്തില്‍ അഞ്ചാം നമ്പറിലാണ് അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത്. രാഹുല്‍ പൂര്‍ണ ഫിറ്റാണെങ്കില്‍ ടീം കോമ്പിനേഷനെ സംബന്ധിച്ചുള്ള ഇന്ത്യയുടെ തലവേദന അവസാനിക്കുകയും ചെയ്യും.

കാരണം രാഹുല്‍ ഇല്ലെങ്കില്‍ ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇന്ത്യയുടെ അടുത്ത ഓപ്ഷന്‍. പക്ഷെ ബാറ്റിങില്‍ ഇഷാന് ഏതു പൊസിഷന്‍ നല്‍കുമെന്നതാണ് പ്രശ്‌നം. ഓപ്പണിങില്‍ മാത്രമേ അദ്ദേഹത്തിനു ഇതുവരെ തിളങ്ങാനായിട്ടുള്ളൂ. പക്ഷെ ഓപ്പണിങില്‍ നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമുള്ളപ്പോള്‍ ഇഷാന് അവിടെ ഒഴിവ് ഇല്ല.

ഇവരിലൊരാളെ മാറ്റി ഇഷാനെ കളിപ്പിക്കുകയാണെങ്കില്‍ ബാറ്റിങ് ലൈനപ്പില്‍ വലിയ അഴിച്ചുപണി നടത്തേണ്ടിവരും. പക്ഷെ രാഹുല്‍ കളിക്കുന്നുണ്ടെങ്കില്‍ ഈ തലവേദനയില്ല. രാഹുല്‍ അഞ്ചാമനായി ഇറങ്ങുമ്പോള്‍ ടോപ് ഫോറില്‍ രോഹിത്, ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ സ്ഥാനത്തിനു ഇളക്കവും തട്ടില്ല.

KL RAHUL

ഏകദിനത്തില്‍ ഇഷാന്‍, സഞ്ജു എന്നിവര്‍ക്കു പകരം രാഹുല്‍ തന്നെ വിക്കറ്റ് കാക്കുന്നതാണ് ടീമിനെ സംബന്ധിച്ച് ഏറ്റവും ഗുണം ചെയ്യുക. കാരണം വിക്കറ്റ് കീപ്പറായി ഏകദിനത്തില്‍ കളിച്ചപ്പോഴെല്ലാം ഗംഭീര ബാറ്റിങ് പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നു കാണാം.

ഇതുവരെ 18 ഇന്നിങ്‌സുകളിലാണ് ഏകദിനത്തില്‍ രാഹുല്‍ വിക്കറ്റ് കാത്തത്. ഇവയില്‍ നിന്നും 55.64 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 779 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. 97.61 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഏഴു ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും വിക്കറ്റ് കീപ്പറായി രാഹുല്‍ നേടുകയും ചെയ്തു.

ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞത് 500 റണ്‍സെങ്കിലും നേടിയിട്ടുള്ള വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ശരാശരിയുള്ള രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് കെഎല്‍ രാഹുല്‍. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് മാത്രമേ രാഹുലിനു മുന്നിലുള്ളൂ. എബിഡിയുടെ ശരാശരി 70.54 ആണ്. ഈ ലിസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി പോലും രാഹുലിനു പിന്നിലാണ്. 50.57 ശരാശരിയോടെ മൂന്നാംസ്ഥാനത്താണ് ധോണി.

Story first published: Sunday, August 27, 2023, 19:10 [IST]
Other articles published on Aug 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+