For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു, നേപ്പാളിനെതിരേ ഇന്ത്യന്‍ 11 എങ്ങനെ? സാധ്യതാ 11 ഇതാ

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് ഇന്ത്യ പോയിന്റ് പങ്കിടുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കിട്ടത്. പാകിസ്താനെതിരേ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സില്‍ ഓള്‍ഔട്ടായി. പിന്നാലെ ശക്തമായി മഴ പെയ്തതോടെ മത്സരം തുടരാന്‍ സാധിക്കാതെ പോവുകയുമായിരുന്നു.

ആദ്യ മത്സരത്തില്‍ പാകിസ്താന്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യക്കെതിരേ പോയിന്റും പങ്കിട്ടതോടെ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍ സീറ്റ് നേടി. രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് നേപ്പാളിനോട് തോല്‍ക്കാതെ നോക്കിയാല്‍ സൂപ്പര്‍ ഫോര്‍ ടിക്കറ്റ് നേടാനാവും. നേപ്പാളിനെതിരായ മത്സരത്തിനും പല്ലെക്കെലെയാണ് വേദി. മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ പോയിന്റ് പങ്കിടേണ്ടി വരാനുള്ള സാധ്യത നിലനില്‍ക്കുന്നു.

രണ്ടാം മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാകിസ്താനെതിരേ ഇന്ത്യയുടെ ബൗളിങ് പ്രകടനത്തിന്റെ ശക്തി മനസിലാക്കാന്‍ സാധിക്കാതെ പോയി. ബാറ്റിങ് നിരയുടെ പ്രകടനവും ശരാശരിയായിരുന്നു. അതുകൊണ്ടുതന്നെ നേപ്പാളിനെതിരായ വലിയ ജയത്തോടെ കരുത്ത് തെളിയിക്കാനാവും ഇന്ത്യ ശ്രമിക്കുക. കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ശ്രീലങ്കയില്‍ നാളെ തിരിച്ചെത്തും.

രാഹുല്‍ രണ്ടാം മത്സരം കളിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ പാകിസ്താനെതിരായ പ്ലേയിങ് 11നെ നിലനിര്‍ത്തിയാവും നേപ്പാളിനെതിരേയും ഇറങ്ങുക. പാകിസ്താനെതിരേ ഇന്ത്യയുടെ ടോപ് ഓഡറിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായില്ല. ബൗളര്‍മാര്‍ക്കെതിരേ സമ്മര്‍ദ്ദം സൃഷ്ടിക്കാനോ പവര്‍പ്ലേ മുതലാക്കാനോ ഇവര്‍ക്ക് സാധിച്ചില്ല.

ishan kishan

ശുബ്മാന്‍ ഗില്ലാണ് കൂടുതല്‍ പ്രയാസപ്പെട്ടത്. 32 പന്ത് നേരിട്ട് 10 റണ്‍സാണ് ഗില്‍ നേടിയത്. പാക് പേസ് നിരക്ക് മുന്നില്‍ മുട്ടിടിച്ച ഗില്‍ വലിയ വിമര്‍ശനവും നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ നേപ്പാളിനെതിരായ മത്സരം ഗില്‍ മുതലാക്കേണ്ടതായുണ്ട്. അടുത്ത വിരാട് കോലിയെന്ന് വിശേഷിപ്പിക്കുമ്പോഴും ഗില്ലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. സീനിയര്‍ താരങ്ങളായ രോഹിത്തിനും കോലിക്കും വലിയ സ്‌കോര്‍ നേടേണ്ടതും അത്യാവശ്യമാണ്.

പരിക്കിന് ശേഷം മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ പാകിസ്താനെതിരേ മികച്ച ഷോട്ടുകളോടെയാണ് തുടങ്ങിയതെങ്കിലും ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴുകയായിരുന്നു. താരത്തിനും നേപ്പാളിനെതിരായ മത്സരം നിര്‍ണ്ണായകമാണ്. ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യക്കും പാകിസ്താനെതിരേ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നു. ഇവരുടെ പ്രകടനമാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ഫോം ഇന്ത്യക്ക് നിര്‍ണ്ണായകം.

ശാര്‍ദ്ദുല്‍ താക്കൂര്‍ ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. ബാറ്റിങ്ങില്‍ തിളങ്ങാനാവാത്ത പക്ഷം ശാര്‍ദ്ദുലിന് ടീമില്‍ തുടരാന്‍ സാധിച്ചേക്കില്ല. ഇന്ത്യയുടെ ബൗളിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് കൂട്ടുകെട്ട് തുടരുമ്പോള്‍ മുഹമ്മദ് ഷമി ബെഞ്ചില്‍ തുടര്‍ന്നേക്കും. ബുംറ ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ ബൗളിങ്ങില്‍ പഴയ മൂര്‍ച്ചയുണ്ടോയെന്ന് കണ്ടറിയണം.

സിറാജിനും ഫോം തെളിയിക്കേണ്ടതായുണ്ട്. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ചേരുന്ന സ്പിന്‍ നിരയില്‍ പ്രതീക്ഷകളേറെ. ടൂര്‍ണമെന്റില്‍ പാകിസ്താനെ ഇനിയും ഇന്ത്യക്ക് നേരിടേണ്ടതായുണ്ട്. അതിന് മുമ്പ് താരങ്ങള്‍ക്ക് ഫോമിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമായി നേപ്പാളിനെതിരായ മത്സരത്തെ മാറ്റേണ്ടതായുണ്ട്. നേപ്പാളിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തേക്കെത്താനുള്ള അവസരവും ഇന്ത്യക്ക് മുന്നിലുണ്ട്.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Sunday, September 3, 2023, 12:48 [IST]
Other articles published on Sep 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+