Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: തിരിച്ചുവരവ് 'മാസ്', ഗംഭീര റെക്കോഡ് നേടി രാഹുല്‍! കോലിക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍

പരിക്കിന്റെ ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവില്‍ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് കെ എല്‍ രാഹുലിന് ലഭിച്ചിരിക്കുന്നത്. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 28 പന്തില്‍ 17 റണ്‍സുമായി രാഹുല്‍ ക്രീസില്‍ തുടരുകയാണ്. രണ്ട് ബൗണ്ടറികളും നേടി രാഹുല്‍ ഫോമിലേക്കെത്തിയപ്പോഴാണ് മഴ വില്ലനായെത്തിയത്. ഇന്ന് റിസര്‍വ് ഡേയില്‍ മത്സരം പുനരാരംഭിക്കും. എന്നാല്‍ റിസര്‍വ് ഡേയിലും മഴ വില്ലനായേക്കുമെന്നാണ് സൂചന.

എന്നാല്‍ തിരിച്ചുവരവിലൂടെ വമ്പന്‍ റെക്കോഡിലേക്കെത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. ഏകദിനത്തില്‍ 2000 റണ്‍സ് വേഗത്തില്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. രണ്ട് പേരും 53 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. ഈ റെക്കോഡില്‍ തലപ്പത്തുള്ളത് ശിഖര്‍ ധവാനാണ്. 48 ഇന്നിങ്‌സില്‍ നിന്നാണ് ധവാന്‍ ഈ റെക്കോഡിലേക്കെത്തിയത്.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി 52 ഇന്നിങ്‌സില്‍ നിന്നാണ് ഈ നാഴിക്കല്ല് പിന്നിട്ടത്. നവജോത് സിദ്ദുവും ഗാംഗുലിക്കൊപ്പമുണ്ട്. ശ്രേയസ് അയ്യരെ പുറത്തിരുത്തിയാണ് ഇന്ത്യ കെ എല്‍ രാഹുലിനെ കളിപ്പിച്ചത്. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനെ ഇന്ത്യ പ്ലേയിങ് 11ല്‍ നിലനിര്‍ത്തിയപ്പോള്‍ ശ്രേയസിനെ ഒഴിവാക്കുകയായിരുന്നു. ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും പാകിസ്താനെതിരേ മികച്ച ഷോട്ടുകളോടെ കൈയടി നേടാന്‍ രാഹുലിന് സാധിച്ചു.

ഹാരിസ് റഊഫിന്റെ ഷോര്‍ട്ട്‌ബോളുകളെ പുള്‍ഷോട്ട് കളിച്ച് ബൗണ്ടറി കടത്താനും രാഹുലിനായി. ഏകദിന ലോകകപ്പ് വരാനിരിക്കെ രാഹുലിന്റെ ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. വിക്കറ്റ് കീപ്പറായി ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത് രാഹുലിനാണ്. എന്നാല്‍ പാകിസ്താനെതിരേ രാഹുലിന് വിക്കറ്റ് കീപ്പിങ് നല്‍കിയേക്കില്ല. പരിക്കിന്റെ പ്രശ്‌നം നേരിടുന്നതിനാല്‍ ഇഷാന്‍ കിഷനാവും വിക്കറ്റ് കീപ്പിങ് ലഭിക്കുക. രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയാല്‍ കീപ്പര്‍ സ്ഥാനം രാഹുലിലേക്കെത്തും.

KL RAHUL

പാകിസ്താനെതിരേ സൂപ്പര്‍ ഫോറില്‍ രാഹുല്‍, കോലി എന്നിവരുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇന്നലെ കളി അവസാനിച്ചടത്തുനിന്നാണ് ഇന്ന് മത്സരം ആരംഭിക്കുന്നത്. കോലിയും രാഹുലും ചേര്‍ന്ന് നല്‍കുന്ന തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇന്നലെ സ്വപ്‌നതുല്യമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഒന്നാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് സൃഷ്ടിച്ചത്.

രോഹിത് 49 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 52 പന്തില്‍ 10 ബൗണ്ടറി ഉള്‍പ്പെടെ 58 റണ്‍സും അടിച്ചെടുത്തു. പാകിസ്താന്റെ ന്യൂബോള്‍ ആക്രമണ തന്ത്രം ഇത്തവണ ഫലിച്ചില്ല. രോഹിത്തും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകിയിട്ടുണ്ട്. ഇതിനെ മുതലാക്കുന്ന രീതിയിലാണ് രാഹുലും കോലിയും തുടങ്ങിയത്. മത്സരത്തില്‍ ഇന്ത്യ ആധിപത്യം കാട്ടവെ മഴ വില്ലനായെത്തുകയായിരുന്നു.

ഇന്നലെ മത്സരം നടന്നിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ റിസര്‍വ് ഡേയിലേക്ക് മത്സരം പോകുമ്പോള്‍ വിജയം ആര്‍ക്കാവുമെന്നത് കണ്ടറിയാം. ഇന്ത്യ-പാക് മത്സരം ഒഴിവാക്കാനുള്ള സാധ്യതയുമുണ്ട്. ഇന്നും കൊളംബോയില്‍ ശക്തമായ മഴയുണ്ട്. ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയുമുണ്ട്. അതുകൊണ്ടുതന്നെ റിസര്‍വ് ഡേയിലും മത്സരം മഴമുടങ്ങാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഇരു ടീമും ഓരോ പോയിന്റ് പങ്കിടും.

സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച പാകിസ്താന്‍ ഫൈനലിനോട് അടുക്കും. എന്നാല്‍ മത്സരം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ മത്സരം ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറും. റിസര്‍വ് ഡേയിലും കസറി ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, September 11, 2023, 11:08 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+