For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: വേദി ശ്രീലങ്ക തന്നെ, ഇന്ത്യ-പാക് പോരിന്റെ തീയ്യതി പുറത്ത്! ഷെഡ്യൂള്‍ ഇതാ

കറാച്ചി: കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന് നിലപാടെടുത്തതോടെ ശ്രീലങ്കയില്‍വെച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ നടത്താമെന്ന തീരുമാനത്തിലേക്കെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലേക്ക് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) കടന്നതോടെയാണ് ഷെഡ്യൂളിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായത്.

എന്നാല്‍ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നതോടെ ശ്രീലങ്കയില്‍ത്തന്നെ ഇന്ത്യയുടെ മത്സരങ്ങള്‍ നടത്താമെന്ന ധാരണയിലേക്ക് പിസിബി എത്തുകയായിരുന്നു. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്തംബര്‍ 17നാണ് അവസാനിക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം പാകിസ്താനിലെ മുല്‍ത്താനിലാണ് നടക്കുന്നത്. ആതിഥേയരായ പാകിസ്താനും ദുര്‍ബലരായ നേപ്പാളും തമ്മിലാണ് ഈ മത്സരം.

31ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും ശ്രീലങ്കയിലാണ് ഈ മത്സരം നടക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം സെപ്തംബര്‍ രണ്ടിനാണ്. അവസാനമായി 2022ലെ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ വിരാട് കോലിയുടെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും പാകിസ്താനിറങ്ങുക.

ശ്രീലങ്കയിലെ പിച്ചില്‍ ഇന്ത്യക്ക് മികച്ച ബാറ്റിങ് റെക്കോഡാണുള്ളത്. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ രണ്ട് ടീമില്‍ നിന്നും ഉറപ്പാണ്. അതുകൊണ്ടുതന്നെ റണ്‍സൊഴുകുന്ന വമ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ രണ്ടാം മത്സരം നേപ്പാളിനെതിരേയാണ്. സെപ്തംബര്‍ 4നാണ് ഈ മത്സരം. ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ സെപ്തംബര്‍ 6നാണ് നടക്കുന്നത്. സെപ്തംബര്‍ 17നാണ് കലാശപ്പോരാട്ടം. നാല് മത്സരങ്ങള്‍ മാത്രമാണ് പാകിസ്താനില്‍ നടക്കുന്നത്.

babar azam, rohit sharma

മറ്റ് ഒമ്പത് മത്സരങ്ങളും നടക്കുന്നത് ശ്രീലങ്കയിലാണ്. ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ ശ്രീലങ്കയിലെ കാന്‍ഡി സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ഗ്രൂപ്പ് ഫോര്‍ മത്സരങ്ങള്‍ക്ക് കൊളംബോ സ്‌റ്റേഡിയമാണ് വേദിയാവുന്നത്. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യയിലെ രാജാക്കന്മാരാവാനുള്ള അവസരമാണ് ടീമുകള്‍ക്ക് മുന്നിലുള്ളത്. ഇന്ത്യയും പാകിസ്താനും കരുത്തരുടെ നിരയായതിനാല്‍ വാശിയേറിയ പോരാട്ടമുറപ്പാണ്. സമീപകാലത്ത് രണ്ട് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാണ്.

ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് പോകില്ലെങ്കിലും ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് കളിക്കാനെത്താന്‍ പാകിസ്താന്‍ നിര്‍ബന്ധിതരാവുകയാണ്. ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടത്തിയാല്‍ സാമ്പത്തികമായി അത് വളരെ നഷ്ടമുണ്ടാക്കും. ആവശ്യത്തിന് സ്‌പോണ്‍സര്‍മാരെയോ ടെലികാസ്‌റ്റോ ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ പിസിബിക്ക് മറ്റ് വഴികളില്ല. അതേ സമയം പാകിസ്താനില്ലാതെ ലോകകപ്പ് നടത്തിയാലും ഇന്ത്യയെ അത് ബാധിക്കില്ല.

ലോകകപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ പാകിസ്താനത് സാമ്പത്തികമായി വലിയ ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാതെ പാകിസ്താന് മറ്റ് വഴികളില്ല. ഏഷ്യാ കപ്പില്‍ 16 തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഇതില്‍ 9 തവണയും ഇന്ത്യ ജയിച്ചപ്പോള്‍ 6 തവണ പാകിസ്താന്‍ വിജയം നേടി. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. അവസാന അഞ്ചുതവണ ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയം ഇന്ത്യക്കായിരുന്നു. ഒരു തവണയാണ് പാകിസ്താന്‍ ജയിച്ചത്.

ഇത്തവണ മൂന്ന് തവണ ഇന്ത്യ പാക് പോരാട്ടം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗ്രൂപ്പുഘട്ടത്തിലും സൂപ്പര്‍ ഫോറിലും രണ്ട് ടീമും ഏറ്റുമുട്ടുമെന്ന് ഉറപ്പാണ്. ഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടം നടന്നാല്‍ തീപാറുമെന്നുറപ്പ്. എന്നാല്‍ അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമെല്ലാം ഇന്ത്യക്കും പാകിസ്താനും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

Story first published: Thursday, July 20, 2023, 7:42 [IST]
Other articles published on Jul 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+