Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 3 പേര്‍ നോക്കുകുത്തി, ദേ പോവുന്നു ബോള്‍; ക്യാച്ച് ബൗണ്ടറിയാക്കി പാക് പട! ട്രോള്‍

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മല്‍സരത്തിലെ ഒരു ദയനീയ ഫീല്‍ഡിങ് പ്രകടനത്തിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെട്ടിരിക്കുകയാണ് പാകിസ്താന്‍ ടീം. ഫീല്‍ഡിങിന്റെ കാര്യത്തില്‍ നേരത്തേ തന്നെ ലോക ക്രിക്കറ്റില്‍ ചീത്തപ്പേരുള്ള ടീമുകളിലൊന്നാണ് പാക് പട. ആ 'പാരമ്പര്യം' എത്ര തലമുറകള്‍ മാറിയാലും തങ്ങള്‍ കൈവിടില്ലെന്നു പാകിസ്താന്‍ ഇന്ത്യക്കെതിരേ ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു.

ഉറപ്പായും ക്യാച്ചും അതു വഴി വിക്കറ്റും ലഭിക്കേണ്ടിയിരുന്ന ബോളാണ് പാകിസ്താന്റെ മൂന്നു താരങ്ങള്‍ക്കിടയിലൂടെ വഴുതിപ്പോവുകയും അതു ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തത്. നസീം ഷായെറിഞ്ഞ എട്ടാമത്തെ ഓവറിലായിരുന്നു പാകിസ്താന്‍ ടീമിനു നാണക്കേടായി മാറിയ നാടകീയ രംഗങ്ങള്‍.

PAKISTAN

ഇന്ത്യ വിക്കറ്റ് പോവാതെ 42 റണ്‍സില്‍ നില്‍ക്കവെയായിരുന്നു ശുഭ്മന്‍ ഗില്ലിന്റെ സിംപിള്‍ ക്യാച്ച് പാക് താരങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പം കാരണം കൈവിട്ടത്. ഗില്‍ അപ്പോള്‍ 30 റണ്‍സ് മാത്രമേ നേടിയിരുന്നുളളൂ. എട്ടാമത്തെ ഓവറിലായിരുന്നു അദ്ദേഹത്തിന്റെ ക്യാച്ച് പാക് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പുറത്തേക്കു പോയ ഒരു ഷോര്‍ട്ട് ബോളായിരുന്നു നസീം പരീക്ഷിച്ചത്.

ഗില്‍ വളരെ അഗ്രസീവായ ഒരു ഷോട്ടിനായിരുന്നു ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. എഡ്ജായ ബോള്‍ നേരെ സ്ലിപ്പിലേക്കാണ് പോയത്. ഇന്ത്യന്‍ ആരാധകര്‍ സ്തബ്ധരായ നിമിഷം. കാരണം രണ്ടു സ്ലിപ്പ് ഫീല്‍ഡര്‍മാരുള്‍പ്പെടെ മൂന്നു പേര്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നു. ഫസ്റ്റ് സ്ലിപ്പിലുള്ള ഇഫ്തിഖര്‍ അഹമ്മദിന്റെ കൈകളിലേക്ക് കൃത്യമായിരുന്നു ബോള്‍ വന്നത്.

പക്ഷെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ അതു ക്യാച്ച് ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇഫ്തിഖാര്‍. ക്യാച്ചെടുക്കാന്‍ റിസ്വാന്‍ വലതുവശത്തേക്കു മൂവ് ചെയ്‌തെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ഇഫ്തിഖര്‍ ആ ക്യാച്ചെടുക്കുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചത്.

CATCH

Screen shot

ഒടുവില്‍ രണ്ടു പേരും ക്യാച്ചെടുക്കാതെ അമ്പരന്നു നില്‍ക്കവെ ബോള്‍ ഇവര്‍ക്കിടയിലൂടെ അതിവേഗം കടന്നു പോവുകയും ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. പാകിസ്താന്‍ ആയുസ് നീട്ടിക്കൊടുത്തതോടെ ഗില്‍ അതു നന്നായി മുതലാക്കുകയും 58 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 52 ബോളില്‍ താരം 10 ഫോറുകളുമടിച്ചു. 121 റണ്‍സാണ് രോഹിത് ശര്‍മ- ഗില്‍ ജോടി ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

പാകിസ്താന്‍ ടീമിന്റെ ഈ ഫീല്‍ഡിങ് പിഴവിനെ പലരും സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇതു ഒരിക്കലും അവസാനിക്കാത്ത ആചാരമാണ് ഇതെന്നായിരുന്നു ആരാധകരുടെ പരിഹാസം.

പാകിസ്താന്‍ ടീമിനെ സംബന്ധിച്ച് ഇതൊരു സാധാരണ ദിവസം മാത്രമാണ്. കാരണം ഇത്തരം അബദ്ധങ്ങള്‍ അവര്‍ക്കു എല്ലായ്‌പ്പോഴും സംഭവിക്കുന്നതാണ്. അദ്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. കമ്രാന്‍ അക്മലില്‍ നിന്നാവും പാകിസതാന്‍ താരങ്ങള്‍ ക്യാച്ചിങില്‍ ടിപ്‌സെടുത്തതെന്നും ആരാധകര്‍ കളിയാക്കി.

Story first published: Sunday, September 10, 2023, 18:47 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+