Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ധോണിയേക്കാള്‍ മിടുക്കന്‍ ക്യാപ്റ്റന്‍ കോലി, കാരണമുണ്ട്! ഇഷാന്ത് ശര്‍മ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരിലൊരാളാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്താണ് ധോണി പടിയിറങ്ങിയത്. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ടീമിനെ ചാമ്പ്യന്മാരാക്കി. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്താണ് ധോണി ഇതിഹാസ നായകന്മാരുടെ പട്ടികയിലേക്കുയര്‍ന്നത്. ധോണിക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയത് വിരാട് കോലിയായിരുന്നു.

ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും ടെസ്റ്റില്‍ ടീമിനെ പുതിയ ഉന്നതികളിലേക്കെത്തിക്കാന്‍ കോലിക്കായി. കോലിക്ക് കീഴില്‍ ഇന്ത്യ വിദേശ പര്യടനങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ട്രോഫികളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ധോണിയോളം മികച്ചവനായി മറ്റൊരാളില്ല. ഇപ്പോഴിതാ ടെസ്റ്റില്‍ ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ കോലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇഷാന്ത് ശര്‍മ.

ധോണിക്കും കോലിക്കും കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഇഷാന്ത് ശര്‍മ. ഒരു സമയത്ത് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ മുഖ്യ പേസറായിരുന്നു ഇഷാന്ത്. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിഞ്ഞിരുന്ന ഇഷാന്ത് ഇപ്പോള്‍ ഏറെ നാളുകളായി ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവും കടുപ്പമാണ്. നായകനെന്ന നിലയില്‍ കോലിയും ധോണിയും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ ഇഷാന്ത് വ്യക്തമാക്കിയിരിക്കുന്നത്.

'എന്നെ സംബന്ധിച്ച് കോലിയാണ് ടെസ്റ്റിലെ ബെസ്റ്റ് ക്യാപ്റ്റന്‍. കാരണം കോലിയായിരുന്നപ്പോള്‍ ബൗളിങ്ങിന് പൂര്‍ണ്ണതയുണ്ടായിരുന്നു. എന്നാല്‍ ധോണിക്ക് കീഴിലാവുമ്പോള്‍ ഇതുണ്ടാവില്ല. ഞാനും ഉമേഷും ഷമിയും ഭുവിയുമെല്ലാം ഉണ്ടായിരുന്നപ്പോള്‍ നിരന്തരം മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. കോലിയോട് എപ്പോഴും ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ധോണിയുമായി ഇതിന് സാധിക്കാറില്ല. പിന്നീട് ബുംറ വന്നതോടെ കോലിക്ക് മികച്ച പേസ് നിരയെ ലഭിച്ചു.

ishant sharma

എല്ലാവരുടേയും ശക്തി എന്തെന്ന് കോലിക്ക് തിരിച്ചറിവുണ്ട്. ഇതാണ് എടുത്തു പറയേണ്ട കാര്യം. ഓരോ താരങ്ങളോടും അവന്റെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കോലി താല്‍പര്യം കാട്ടിയിരുന്നു'- ജിയോ സിനിമയില്‍ സംസാരിക്കവെ ഇഷാന്ത് പറഞ്ഞു. കോലി സഹതാരങ്ങളോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന നായകനായിരുന്നു. കളത്തിനകത്തും പുറത്തും വിട്ടുവീഴ്ച ചെയ്യാത്ത നായകനായിരുന്നു കോലി. ബൗളര്‍മാരോട് നിരന്തരം ആശയവിനിമയം കോലി നിലനിര്‍ത്തിയിരുന്നു.

അതേ സമയം ധോണി ആവശ്യഘട്ടങ്ങളില്‍ മാത്രം സംസാരിക്കുന്ന നായകനായിരുന്നു. കോലി ക്യാപ്റ്റനായിരിക്കുമ്പോഴും സുഹൃത്ത് എന്ന നിലയില്‍ കാണാന്‍ സഹതാരങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ധോണിയോട് ബഹുമാനം കൂടുതലായതിനാല്‍ അല്‍പ്പം അകല്‍ച്ച താരങ്ങള്‍ക്കുണ്ടായിരുന്നു. ധോണി സഹതാരങ്ങളോട് ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ്. അതേ സമയം കോലി സഹതാരങ്ങളോട് അല്‍പ്പം കൂടി സൗഹൃദം കാട്ടാറുണ്ട്.

ഇഷാന്ത് ശര്‍മയെ ധോണി പരിമിത ഓവറില്‍ കളിപ്പിച്ചിട്ടുണ്ട്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നേടുമ്പോള്‍ നിര്‍ണ്ണായക പ്രകടനം നടത്തി ഇഷാന്ത് ശര്‍മ ഒപ്പമുണ്ടായിരുന്നു. അന്ന് ധോണിക്ക് കീഴിലാണ് ഇഷാന്ത് കസറിയത്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ് ഇഷാന്ത്. ഇതോടെയാണ് പരിമിത ഓവര്‍ ടീമില്‍ നിന്ന് തഴയപ്പെട്ടത്. കോലിക്ക് കീഴിലും ടെസ്റ്റ് ടീമിലാണ് ഇഷാന്തിന് അവസരം ലഭിച്ചത്. വിദേശ പര്യടനങ്ങളില്‍ ഇഷാന്തിന്റെ ബൗണ്‍സറുകള്‍ എതിരാളികളെ വിറപ്പിച്ചിരുന്നു.

കോലിക്ക് കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയിട്ടുണ്ട്. ധോണിക്ക് കീഴില്‍ ഇന്ത്യയുടെ വിദേശ പര്യടനങ്ങളിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇന്ത്യക്ക് കൂടുതല്‍ ടെസ്റ്റ് ജയം നേടിക്കൊടുത്ത ക്യാപ്റ്റന്‍ കോലിയാണ്. ഐസിസി കിരീടം നേടാനാവാതെ നായകസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും ഇന്ത്യയുടെ മികച്ച നായകന്മാരിലൊരാളായി എന്നും കോലിയുണ്ടാവും.

Story first published: Wednesday, August 30, 2023, 14:55 [IST]
Other articles published on Aug 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+