Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup2023: സഞ്ജു ഫാന്‍സ് കാണൂ, ടീമിനെ തോളിലേറ്റി ഇഷാന്‍! പാക് പടയെ വിറപ്പിച്ചു

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ചിരവൈരി പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം തെറ്റായിപ്പോയോയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു തുടക്കം. കാര്‍മേഘം മൂടിയ കാലാവസ്ഥയില്‍ ഇറങ്ങിയ ഇന്ത്യക്ക് ആദ്യം നായകന്‍ രോഹിത് ശര്‍മയെയാണ് (11) നഷ്ടമായത്. പിന്നാലെ വിരാട് കോലിയും (4) ശുബ്മാന്‍ ഗില്ലും (10) പ്രതീക്ഷ നല്‍കിയ ശ്രേയസ് അയ്യരും (14) പുറത്തായി.

ഒരു ഘട്ടത്തില്‍ 66 റണ്‍സിന് നാല് എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യക്ക് ഇനി രക്ഷയില്ലെന്ന് കരുതവെ രക്ഷകനായി ഇഷാന്‍ കിഷനെത്തി. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. വലിയ സമ്മര്‍ദ്ദമുള്ള സാഹചര്യത്തിലാണ് ഇഷാന്‍ ബാറ്റുചെയ്യാനെത്തിയത്.

എന്നാല്‍ പതറാതെ കളിച്ച താരം ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ കളിച്ച ആദ്യ ഇന്നിങ്‌സില്‍ത്തന്നെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ രക്ഷകനായിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയുമായി അഞ്ചാം നമ്പറില്‍ ഗംഭീര കൂട്ടുകെട്ട് സൃഷ്ടിച്ച ഇഷാന്‍ ടീമിനെ പതിയെ കരകയറ്റുകയായിരുന്നു. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോഴും ഇഷാന്‍ മാന്യമായ സ്‌ട്രൈക്ക് റേറ്റിലാണ് റണ്‍സുയര്‍ത്തിയത്.

54 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടീമിന് ഏറ്റവും അനിവാര്യമായ സമയത്താണ് ഇഷാന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. സമ്മര്‍ദ്ദം ബാധിക്കാതെ തകര്‍ത്ത് കളിച്ച ഇഷാന്റെ പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. പാകിസ്താനെതിരേ ഇഷാന്‍ കളിക്കുന്ന ആദ്യത്തെ ഏകദിനമാണിത്. ടീമിന് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലാണ് ഇഷാന്റെ പ്രകടനം.

ishan kishan, india

ഇഷാന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ സഞ്ജു സാംസണിനെക്കാളും മികച്ചവനാണ് താനെന്ന് കൂടി തെളിയിക്കാന്‍ ഇഷാന് സാധിച്ചിരിക്കുകയാണ്. കെ എല്‍ രാഹുലിന് പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്നും മധ്യനിരയില്‍ ഇഷാനെക്കാള്‍ മികച്ചവന്‍ സഞ്ജുവാണെന്നും ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിക്കാന്‍ ഇഷാന് സാധിച്ചു.

ഇന്ത്യക്കായി ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരി സഞ്ജുവിനുണ്ട്. എന്നിട്ടും സഞ്ജുവിന് 17 അംഗ ടീമമില്‍ ഇടം നല്‍കിയില്ല. ഇതിനെതിരേയും വലിയ വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ഇഷാന്റെ പ്രകടനത്തോടെ സെലക്ടര്‍മാരുടെ തീരുമാനം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. വലിയ മത്സരങ്ങളില്‍ സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം ഇഷാനുണ്ട്. ഏകദിന ലോകകപ്പിലും സഞ്ജുവിന്റെ വഴി അടക്കാന്‍ ഈ ഒരു ഇന്നിങ്‌സുകൊണ്ട് ഇഷാന് സാധിച്ചേക്കും.

കെ എല്‍ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ ഇന്ത്യ ഇഷാനെ പുറത്തിരുത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. രാഹുല്‍ കളിച്ചാല്‍ ഇന്ത്യയുടെ ആദ്യത്തെ ആറ് ബാറ്റ്‌സ്മാനും വലം കൈയന്മാരായിരിക്കും. ഇഷാനെ കളിപ്പിച്ചാലെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ തുടര്‍ന്നേക്കും.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Saturday, September 2, 2023, 18:45 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+