Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇഷാനെ കാത്ത് വന്‍ റെക്കോര്‍ഡ്, സംഭവിച്ചാല്‍ ചരിത്രം! ഇന്ത്യയുടെ ആദ്യതാരം

ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ബിയില്‍ നേപ്പാളുമായുള്ള മല്‍സരത്തില്‍ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ചിരവൈരികളായ പാകിസ്താനുമായുള്ള കഴിഞ്ഞ സൂപ്പര്‍ പോരില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി ഫിഫ്റ്റിയോടെ അദ്ദേഹം കസറിയിരുന്നു. ഇനി നേപ്പാളിനെതിരേയും ഇതാവര്‍ത്തിച്ചാല്‍ അതു ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായി മാറും.

ഏകദിന ക്രിക്കറ്റില്‍ രാജ്യത്തിനു പുറത്ത് തുടര്‍ച്ചയായി ഏറ്റവുമധികം മല്‍സരങ്ങളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡിന് തൊട്ടിരികിലാണ് ഇഷാന്‍. കുഞ്ഞന്‍ ടീമായ നേപ്പാളിനെതിരേയും ഫിഫ്റ്റി കുറിക്കാനായാല്‍ ഇഷാന്‍ ചരിത്രത്താളുകളില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കും. നിലവില്‍ രാജ്യത്തിനു പുറത്ത് തുടര്‍ച്ചയായി ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമുള്ളത്.

ISHAN KISHAN

വിദേശത്തു തുടര്‍ച്ചയായി ആറു ഇന്നിങ്‌സുകളിലാണ് ഇഷാന്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിരിക്കുന്നത്. നേരത്തേ മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനു മാത്രമേ തുടരെ ആറു ഇന്നിങ്‌സുകളില്‍ വിദേശത്തു ഫിഫ്റ്റി കുറിക്കാനായിട്ടുള്ളൂ. 2016-17 കാലഘട്ടത്തിലായിരുന്നു ഇത്.

ഏഷ്യാ കപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ പാകിസ്താനെതിരേ അഞ്ചാം നമ്പറില്‍ ഇറങ്ങി 82 റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് ധവാന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ഇഷാനും പങ്കാളിയായത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ബംഗ്ലാദേശ് പര്യടനത്തിലാണ് അദ്ദേഹത്തിന്‍റെ ഫിഫ്റ്റികളിലെ കുതിപ്പ് ആരംഭിക്കുന്നത്.

അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ 50 റണ്‍സെടുത്ത ഇഷാന്‍ അവസാന മാച്ചില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 210 റണ്‍സും വാരിക്കൂട്ടി. നേരത്തേ ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലുമില്ലാതിരുന്ന ഇഷാന്‍ ഈ കളിയില്‍ കന്നി സെഞ്ച്വറി തന്നെ ഡബിളാക്കി മാറ്റിയെടുക്കുകയായിരുന്നു.

അതിനു ശേഷം ഇഷാന്‍ വിദേശത്തു ഏകദിന പരമ്പര കളിച്ചത് അടുത്തിടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു. ഈ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിനു ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിക്കുകയും എല്ലാത്തിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 52, 55, 77 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും ഇഷാനായിരുന്നു. അതിനു ശേഷമാണ് ഇഷാന്‍ ഏഷ്യാ കപ്പിനെത്തിയത്. ആദ്യത്തെ കളിയില്‍ തന്നെ അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കുകയും ചെയ്തു.

ISHAN KISHAN

വിദേശത്തു തുടര്‍ച്ചയായി കൂടുതല്‍ ഏകദിനങ്ങളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ രണ്ടാംസ്ഥാനം മൂന്നു താരങ്ങള്‍ ചേര്‍ന്നു പങ്കിടുകയാണ്. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി രണ്ടു തവണ വിദേശത്തു അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചിട്ടുണ്ട്.

2012 ലായിരുന്നു കിങ് കോലിക്കു ആദ്യം ഇതിനു സാധിച്ചത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 2019ല്‍ അദ്ദേഹം ഈ നേട്ടം ആവര്‍ത്തിക്കുകയും ചെയ്തു. ഏകദിനത്തില്‍ ഏറ്റവുമാദ്യം തുടരെ അഞ്ചു ഫിഫ്റ്റികള്‍ രാജ്യത്തിനു പുറത്ത് നേടിയിട്ടുള്ളത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ്.

2004-2005 കാലത്തായിരുന്നു ഇത്. കോലി, ഗാംഗുലി എന്നിവരെക്കൂടാത അഞ്ചു തുടര്‍ ഫിഫ്റ്റികളുള്ള മറ്റൊരു താരം ശ്രേയസ് അയ്യരാണ്. 2019-2020 കാലത്തായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.

Story first published: Monday, September 4, 2023, 5:50 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+