Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ലീയെ നേരിടണം, വോണിനെതിരേ സിക്‌സറടിക്കണം! ഇഷാന്റെ മോഹങ്ങള്‍ ചെറുതല്ല

ഏഷ്യാ കപ്പില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ടീം ഇന്ത്യയുടെ വിക്കറ്റ് കാക്കാനൊരുങ്ങുകയാണ് യുവതാരം ഇഷാന്‍ കിഷന്‍. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു ഗ്രൂപ്പുഘട്ടത്തിലെ രണ്ടു കളിയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായ ഇഷാന്റെ സമയം തെളിഞ്ഞത്. മികച്ച പ്രകടനത്തിലൂടെ തനിക്കു ലഭിച്ച അവസരം പരമാവധി മുതലെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് താരം.

അതിനിടെ ലോക ക്രിക്കറ്റില്‍ താന്‍ നേരിടാന്‍ ആഗ്രഹിക്കുന്ന മുന്‍ ബൗളറെക്കുറിച്ച് വെളിപ്പെടുത്തിയിക്കുകയാണ് ഇഷാന്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. റാപ്പിഡ് ഫയര്‍ ചോദ്യേത്തര സെഷനിലായിരുന്നു കുഴപ്പിക്കുന്ന ചില ചോദ്യങ്ങള്‍ക്കു ഇഷാന്‍ മറുപടി നല്‍കിയത്.

ISHAN KISHAN

ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍ 360 സൂര്യകുമാര്‍ യാദവ്, സൗത്താഫ്രിക്കന്‍ ഇതിഹാസവും യഥാര്‍ഥ 360 ബാറ്ററുമായ എബി ഡിവില്ലിയേഴ്‌സ് എന്നിവരില്‍ ആരെയായിരിക്കും സ്വന്തം ടീമിലെടുക്കുകയെന്നായിരുന്നു ആദ്യത്തെ ചോദ്യം. ദേശീയ ടീമിലെയും മുംബൈ ഇന്ത്യന്‍സിലെയും സ്വന്തം ടീമംഗമായ സൂര്യയെ മതിയെന്നായിരുന്നു ഇഷാന്റെ മറുപടി.

അടുത്ത ചോദ്യം കൂടുതല്‍ കുഴപ്പിക്കുന്നതായിരുന്നു. വിരാട് കോലി, രോഹിത് ശര്‍മ ഇവരില്‍ ആരെ സ്വന്തം ടീമിലെടുക്കുമെന്നായിരുന്നു ചോദ്യം. രണ്ടു പേരും ഇതിഹാസങ്ങളാണ്. ഒരാളുടെ പേര് എടുത്തു പറയുക ബുദ്ധിമുട്ടാണ്. രാജ്യത്തിനായി ഒരുപാട് നേട്ടങ്ങള്‍ കൊയ്തിട്ടുള്ളവരാണ് ഇരുവരുമെന്നും ഇഷാന്‍ വ്യക്തമാക്കി.

ടി20യില്‍ ഒരോവറില്‍ ആറു സിക്‌സറുകള്‍, ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി ഇവയില്‍ ഏതായിരിക്കും തിരഞ്ഞെടക്കുകയെന്ന ചോദ്യത്തിനു തനിക്കു ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി മതിയെന്നു ഇഷാന്‍ പറഞ്ഞു. മധ്യനിര, ഓപ്പണിങ് ഇവയില്‍ ഏതു തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ഓപ്പണിങ് മതിയെന്നു അദ്ദേഹം വെളിപ്പെടുത്തി.

നിലവില്‍ മല്‍സരരംഗത്തില്ലാത്ത ഒരു മുന്‍ ബൗളര്‍ക്കെതിരേ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ആരെയാവും തിരഞ്ഞെടുക്കുകയെന്നതായിരുന്നു അടുത്ത ചോദ്യം. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയെ നേരിടാനാണ് ആഗ്രഹിക്കുന്നതെന്നു ഇഷാന്‍ വ്യക്തമാക്കി.

സിക്‌സറടിക്കാന്‍ ആഗ്രഹിക്കുന്ന മുന്‍ സ്പിന്നര്‍ ആരാണെന്നുള്ള ചോദ്യത്തിനു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പേരാണ് ഇഷാന്‍ മറുപടി നല്‍കിയത്.

ISHAN KISHAN

ജീവിതത്തില്‍ ഇതുവരെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച മല്‍സരം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ കന്നി ഡബിള്‍ സെഞ്ച്വറി കുറിച്ച മല്‍സരമാണെന്നു താരം പറഞ്ഞു. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും മറ്റേതെങ്കിലും രാജ്യത്തിനായി കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ന്യൂസിലാന്‍ഡിനെ തിരഞ്ഞെടുക്കുമെന്നു ഇഷാന്‍ വ്യക്തമാക്കി.

വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കും സ്ഥാനമെന്നതായിരുന്നു തുടര്‍ന്നുള്ള ചോദ്യം. ആദ്യം കോലിയെ തിരഞ്ഞെടുത്ത ഇഷാന്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സ്മിത്ത്, വില്ല്യംസണ്‍, റൂട്ട് എന്നിവരുടെയും പേര് പറയുകയായിരുന്നു.

എംഎസ് ധോണി, ബ്രെന്‍ഡന്‍ മക്കെല്ലം, റിക്കി പോണ്ടിങ്, ഗ്രേയം സ്മിത്ത് എന്നിവര്‍ക്കു ക്യാപ്റ്റന്‍സിയുടെ അടിസ്ഥാനത്തില്‍ നാലു സ്ഥാനങ്ങള്‍ നല്‍കിയാല്‍ എങ്ങനെ വരുമെന്നും ചോദ്യം വന്നു. ഇഷാന്‍ ആദ്യം പറഞ്ഞ പേര് ധോണിയുടേതായിരുന്നു. പോണ്ടിങ്, സ്മിത്ത്, മക്കെല്ലം എന്നിവര്‍ തുടര്‍ന്നുള്ള മൂന്നു സ്ഥാനങ്ങളിലെത്തുകയും ചെയ്തു.

Story first published: Wednesday, August 30, 2023, 16:11 [IST]
Other articles published on Aug 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+