For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇഷാന്‍ ഇനി ധോണിക്കും മുകളില്‍! വമ്പന്‍ റെക്കോര്‍ഡ് തകര്‍ന്നു, പന്തിന് പണിയാവും

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിലൂടെ ഓപ്പണിങ് മാത്രമല്ല മധ്യനിരയിലും തനിക്കു ബാറ്റിങ് വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. പാക് പേസാക്രമണത്തില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ഇഷാന്‍ ഗംഭീര ഇന്നിങ്‌സുമായി ടീമിന്റെ ഹീറോയായി മാറി. കരിയറിലാദ്യമായി അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ 82 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്. 81 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറുകളും രണ്ടു സിക്‌സറുമുപ്പെട്ടിരുന്നു.

ഈ ഇന്നിങ്‌സോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഉജ്ജ്വല റെക്കോര്‍ഡിനും ഇഷാന്‍ അവകാശിയായി. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പേരിലായിരുന്ന ഓള്‍ടൈം റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തിരിക്കുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഇഷാന്‍ തന്റെ പേരിലാക്കി.

ISHAN KISHAN

2008ലെ ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ ധോണി നേടിയ 76 റണ്‍സായിരുന്നു നേരത്തേ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച പ്രകടനം. 15 വര്‍ഷങ്ങള്‍ക്കു ശേഷം ഇഷാന്‍ ഈ റെക്കോര്‍ഡ് പഴങ്കഥയാക്കിയിരിക്കുകയാണ്. ഇഷാന്റെ ഈ പ്രകടനം പരിക്കേറ്റ് ടീമിനു പുറത്തിരിക്കുന്ന ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും അവസരം കാത്തിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനും തീര്‍ച്ചയായും വെല്ലുവിളി തന്നെയാണ്.

പാകിസ്താനെതിരേ ഏഷ്യാ കപ്പില്‍ ഏറ്റവുമുയര്‍ന്ന സ്‌കോറുകള്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ ടോപ്പ് ഫോറില്‍ രണ്ടു തവണ ധോണിയുടെ പേര് കാണാന്‍ സാധിക്കും. ഇഷാന്‍, ധോണി എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തു മുന്‍ വിക്കറ്റ് കീപ്പര്‍ സുരീന്ദര്‍ ഖന്നയാണ്. 1984ലെ ടൂര്‍ണമെന്റില്‍ അദ്ദേഹം 56 റണ്‍സെടുത്തിരുന്നു. 2010ല്‍ പാകിസ്താനെതിരേ 56 റണ്‍സെടുത്ത ധോണിയാണ് നാലാംസ്ഥാനത്ത്.

ഏകദിനത്തില്‍ തുടര്‍ച്ചയായി നാലാത്തെ കളിയിലാണ് ഇഷാന്‍ ഫിഫ്റ്റി പ്ലസ് റണ്‍സ് നേടിയിരിക്കുന്നത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ എല്ലാ കളിയിലും താരം ഫിഫ്റ്റി കുറിച്ചിരുന്നു. 52 (46 ബോള്‍), 55 (55), 77 (64) എന്നിങ്ങനെയായിരുന്നു കരീബിയന്‍ പര്യടനത്തില്‍ ഇഷാന്റെ സ്‌കോറുകള്‍.

ISHAN KISHAN

ഏകദിനത്തില്‍ തുടര്‍ച്ചയായി നാലു ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയടിച്ച ഇന്ത്യയുടെ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും ഇഷാന്‍ ഇടം പിടിച്ചിരിക്കുകയാണ്. വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, എംഎസ് ധോണി, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവരാണ് തുടരെ നാലു ഫിഫ്റ്റികളടിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍. കോലി നാലു തവണയും സച്ചിനും അസ്ഹറും രണ്ടു തവണ വീതവും കരിയറില്‍ തുടരെ നാല് ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയടിച്ചിട്ടുണ്ട്.

പാകിസ്താനെതിരേ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയാണ് ഇഷാന്‍ ഇന്നത്തെ മല്‍സരത്തില്‍ നേടിയിരിക്കുന്നത്. 148 റണ്‍സുമായി തലപ്പത്ത് ധോണിയാണ്. പുറത്താവാതെ 113 റണ്‍സുമായി ധോണി തന്നെ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 99 റണ്‍സുമായി മുന്‍ ഇതിഹാസ ബാറ്ററും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡാണ് മൂന്നാംസ്ഥാനത്തുള്ളത്.

Story first published: Saturday, September 2, 2023, 19:54 [IST]
Other articles published on Sep 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+