For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: കോലി പ്ലീസ് സ്‌റ്റെപ് ബാക്ക്, വമ്പന്‍ റെക്കോഡ് തിരുത്തി ഇഷാന്‍! അപൂര്‍വ്വ നേട്ടം

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് കൂടാരം കയറിയതിന് പിന്നാലെ മഴയെത്തുകയായിരുന്നു. ശക്തമായ മഴ തുടര്‍ന്നതിനെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയും പോയിന്റ് പങ്കിടുകയും ചെയ്യുകയായിരുന്നു. ഇന്ത്യ തോല്‍ക്കേണ്ട മത്സരത്തെ മഴ രക്ഷിക്കുകയായിരുന്നുവെന്ന് പറയാം. 66 റണ്‍സിനിടെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടേയും (87) ഇഷാന്‍ കിഷന്റേയും (82) പ്രകടനങ്ങളാണ് ടീമിന് കരുത്തായത്. ഇതില്‍ ഇഷാന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്റുചെയ്യാന്‍ ഇഷാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഏകദിനത്തില്‍ ആദ്യമായി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയാണ് ഇഷാന്‍ ഇത്തരമൊരു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്.

81 പന്ത് നേരിട്ട് 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ കസറിയ ഇഷാന്‍ പല വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. വിരാട് കോലിയുടെ പേരിലുള്ള വമ്പന്‍ റെക്കോഡ് തിരുത്താനും ഇഷാന് സാധിച്ചു.

17 ഏകദിന ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലാണ് ഇഷാന്‍ കോലിയെ മറികടന്നത്. ഇഷാന്‍ 776 റണ്‍സോടെ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്. ശുബ്മാന്‍ ഗില്‍ 778 റണ്‍സോടെ തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലിയുടെ പേരില്‍ 757 റണ്‍സാണുള്ളത്.

750 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. എന്നാല്‍ ഈ പട്ടികയില്‍ 105 പ്ലസ് സ്‌ട്രൈക്ക് റേറ്റുള്ള ഏക താരം ഇഷാനാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് ഇഷാന്‍. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയാണ് ഇഷാന് മുമ്പ് ഈ നേട്ടത്തിലെത്തിയ വിക്കറ്റ് കീപ്പര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടാന്‍ ഇഷാന് സാധിച്ചിരുന്നു.

ishan kishan

52, 55, 77, 82 എന്നിങ്ങനെയാണ് അവസാന നാല് ഏകദിന ഇന്നിങ്‌സിലെ ഇഷാന്റെ സ്‌കോര്‍. തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ച്വറികള്‍ 100ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഇഷാന്‍ കിഷന്‍. ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി ഇഷാന്‍ എത്താന്‍ സാധ്യതയുണ്ട്. കെ എല്‍ രാഹുലിനെ കളിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലാത്ത അവസ്ഥയുണ്ടാവും.

ഏഴാമനായി ക്രീസിലെത്തുന്ന രവീന്ദ്ര ജഡേജയെ മാത്രം ഇടം കൈയനായി ആശ്രയിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായി മാറിയേക്കും. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വലം കൈയന്‍ ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ ഇഷാനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. ഇഷാന്‍ ഇല്ലാത്ത പക്ഷം ഇന്ത്യയുടെ പ്ലേയിങ് 11ന്റെ സംതുലിതാവസ്ഥ നഷ്ടപ്പെടുന്നു.

കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ശ്രീലങ്കയിലേക്ക് തിരിച്ചിട്ടുണ്ട്. നേപ്പാളിനെതിരായ മത്സരത്തില്‍ രാഹുല്‍ ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത മത്സരം മുതല്‍ രാഹുലിനെ ടീം തിരഞ്ഞെടുപ്പില്‍ ലഭ്യമാകും. പക്ഷെ രാഹുലിനെ ഇന്ത്യ കളിപ്പിക്കുകയും ഇഷാനെ പുറത്തിരുത്തുകയും ചെയ്താല്‍ യുവതാരത്തോട് ചെയ്യുന്ന ചതിയായി ഇത് മാറും. ഇന്ത്യയുടെ പദ്ധതികള്‍ എങ്ങനെയായിരിക്കുമെന്ന് കണ്ടറിയാം.

Story first published: Sunday, September 3, 2023, 9:56 [IST]
Other articles published on Sep 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+