For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: 19 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി, ഹാര്‍ദിക്-ഇഷാന്‍ കൂട്ടുകെട്ട് പൊളി!

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഫലം കാണാതെ അവസാനിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റണ്‍സ് നേടിയതിന് പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയും ഓരോ പോയിന്റ് പങ്കിടുകയും ചെയ്തു. പാകിസ്താന്റെ ബൗളിങ് കരുത്തിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരക്ക് പിടിച്ചുനില്‍ക്കാനായില്ല. ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അഞ്ചാം വിക്കറ്റിലെ ഹാര്‍ദിക് പാണ്ഡ്യ-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടാണ് ഇന്ത്യക്ക് നിര്‍ണ്ണായകമായത്.

ഹാര്‍ദിക് 90 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ 81 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 82 റണ്‍സും അടിച്ചെടുത്തു. അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ചേര്‍ന്ന് സൃഷ്ടിച്ചത്.

66 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്ന അവസ്ഥയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് ടീമിനെ കരകയറ്റിയത്. ഇഷാന്റെയും ഹാര്‍ദിക്കിന്റെയും കൂട്ടുകെട്ട് 19 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തിരുത്തിയിരിക്കുന്നത്.

ഏഷ്യാ കപ്പ് ചരിത്രത്തില്‍ അഞ്ചാം വിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡാണ് ഹാര്‍ദിക്കും ഇഷാനും സ്വന്തമാക്കിയത്. 2004ലെ ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ എംഎസ് ധോണിയും യുവരാജ് സിങ്ങും ചേര്‍ന്ന് നേടിയ 133 റണ്‍സിന്റെ റെക്കോഡായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ഇന്ത്യയുടെ ഉയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. ഇപ്പോള്‍ 138 റണ്‍സോടെ ഇഷാനും ഹാര്‍ദിക്കും ഈ കൂട്ടുകെട്ട് പൊളിച്ചു.

2008ല്‍ പാകിസ്താനെതിരേ രോഹിത് ശര്‍മയും എംഎസ് ധോണിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടുകെട്ട് നേടിയെടുത്തിരുന്നു. 2010ല്‍ ധോണിയും രോഹിത്തും ശ്രീലങ്കയ്‌ക്കെതിരേ 79 റണ്‍സ് കൂട്ടുകെട്ടും സൃഷ്ടിച്ചു.ഈ റെക്കോഡുകളെയെല്ലാം ഇഷാന്‍-ഹാര്‍ദിക് കൂട്ടുകെട്ട് തകര്‍ത്തിരിക്കുകയാണ്. ഏറ്റവും നിര്‍ണ്ണായകമായ സമയത്താണ് ഇവരുടെ കൂട്ടുകെട്ടുണ്ടാവുന്നത്. പാകിസ്താനെതിരേ ഇന്ത്യ വലിയ തകര്‍ച്ച നേരിട്ടാല്‍ അത് അഭിമാന പ്രശ്‌നമായി മാറും.

ishan kishan

ഇത്തരമൊരു സാഹചര്യത്തിലാണ് ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാര്‍ദിക്കും ഇഷാനും കസറിയത്. പാകിസ്താനെതിരേ ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്. 2005ല്‍ രാഹുല്‍ ദ്രാവിഡും മുഹമ്മദ് കൈഫും ചേര്‍ന്ന് 135 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.

ഇതാണ് ഇഷാനും ഹാര്‍ദിക്കും ചേര്‍ന്ന് മറികടന്നത്. 2004ല്‍ കൈഫും ദ്രാവിഡും ചേര്‍ന്ന് 132* റണ്‍സും 2012ല്‍ ആര്‍ അശ്വിനും എംഎസ് ധോണിയും ചേര്‍ന്ന് 125* റണ്‍സ് കൂട്ടുകെട്ടും സൃഷ്ടിച്ചിരുന്നു.

ഇതെല്ലാം പഴങ്കഥയാക്കാന്‍ ഹാര്‍ദിക്-ഇഷാന്‍ കൂട്ടുകെട്ടിന് സാധിച്ചിരിക്കുകയാണ്. ഹാര്‍ദിക് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. സമീപകാലത്തായി മോശം ഫോമിലായിരുന്നു. എന്നാല്‍ ഏറ്റവും നിര്‍ണ്ണായക സമയത്താണ് തകര്‍പ്പന്‍ പ്രകടനത്തോടെ ഹാര്‍ദിക് കരുത്തുകാട്ടിയത്. പക്വതയോടെ വൈസ് ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ഹാര്‍ദിക് കളിച്ചത്. പാകിസ്താനെതിരേ 69 ശരാശരിയിലാണ് ഹാര്‍ദിക് കസറുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സമ്മര്‍ദ്ദത്തെ മറികടക്കാനും ഹാര്‍ദിക് മിടുക്കനാണ്.

കെ എല്‍ രാഹുലിന്റെ അഭാവത്തിലാണ് ഇഷാന്‍ കിഷന് അഞ്ചാം നമ്പറില്‍ കളിക്കേണ്ടി വന്നത്. ഈ തീരുമാനം തെറ്റായില്ല. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ ഏഷ്യാ കപ്പിലും മികവ് ആവര്‍ത്തിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം ഏകദിനത്തിലാണ് ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. ഇതും ചരിത്ര നേട്ടമാണ്. രാഹുല്‍ മടങ്ങിയെത്തിയാലും ഇഷാന്‍ ഇന്ത്യയുടെ പ്ലേയിങ് 11 തുടരും.

Story first published: Sunday, September 3, 2023, 9:04 [IST]
Other articles published on Sep 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+