For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ആദ്യ 12 ഏകദിനം, കോലിയേക്കാള്‍ ബെസ്റ്റ് സഞ്ജു! ഈ കണക്കുകള്‍ നോക്കൂ

മുംബൈ: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ രണ്ട് വമ്പന്‍ ടൂര്‍ണമെന്റുകളുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നു കഴിഞ്ഞു. അവസാന ഏഷ്യാ കപ്പ് കൈവിട്ടുകളഞ്ഞ ഇന്ത്യക്ക് ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഏഷ്യാ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പ് എന്ന വലിയ കടമ്പയും ഇന്ത്യയെ കാത്തിരിക്കുന്നു. ഇത്തവണ ഇന്ത്യയുടെ മണ്ണിലാണ് ലോകകപ്പ് എന്നതിനാല്‍ കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ്.

ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല സംശയങ്ങളും തുടരുകയാണ്. ഇതിലൊന്നാണ് സഞ്ജു സാംസണിന്റെ സ്ഥാനം. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിലവില്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ടീമില്‍ സീറ്റുറപ്പുണ്ടെന്ന് പറയാറായിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ നിന്ന് സഞ്ജുവിനെ തഴയാന്‍ സാധ്യത കൂടുതലാണെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തുക ഇന്ത്യക്ക് പ്രയാസമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും സഞ്ജു ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.

മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയോടെ കൈയടി നേടാന്‍ മലയാളി താരത്തിനായി. 55ന് മുകളില്‍ ശരാശരിയുണ്ടെങ്കിലും ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും സഞ്ജു സാംസണ്‍ തഴയപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏകദിനത്തില്‍ സഞ്ജുവിന് വലിയ ഭാവിയുണ്ട്. തുടര്‍ച്ചയായി അവസരം നല്‍കിയാല്‍ വിശ്വസ്തനായ താരമായി മാറാന്‍ സഞ്ജുവിന് സാധിക്കും.

ആദ്യത്തെ 12 ഇന്നിങ്‌സ് കഴിയുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയെക്കാളും മികച്ച ബാറ്റിങ് റെക്കോഡാണ് സഞ്ജുവിനുള്ളത്. ഇത് പറയുമ്പോള്‍ വിശ്വസിക്കുക പ്രയാസമാണെങ്കിലും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുടക്ക സമയത്ത് കോലിയെക്കാളും മികവ് കാട്ടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാവും. ആദ്യത്തെ 12 ഏകദിന ഇന്നിങ്‌സില്‍ നിന്ന് വിരാട് കോലി നേടിയത് 377 റണ്‍സാണ്. 37.70 ശരാശരിയും 73.92 സ്‌ട്രൈക്ക് റേറ്റുമായിരുന്നു കോലിക്കുണ്ടായിരുന്നു.

virat kohli

എന്നാല്‍ 12 ഇന്നിങ്‌സില്‍ നിന്ന് സഞ്ജു നേടിയത് 390 റണ്‍സാണ്. 55.71 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 104. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. കോലിക്ക് ലഭിച്ചതിന്റെ നാലിലൊന്ന് പിന്തുണയെങ്കിലും സഞ്ജുവിന് ലഭിച്ചാല്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവും. മലയാളി താരത്തിന്റെ പ്രതിഭ ഇന്ത്യന്‍ ടീം മനസിലാക്കുന്നില്ലെന്നും പിന്തുണക്കാതെ ഒഴിവാക്കാനുള്ള വഴി മാത്രമാണ് ആലോചിക്കുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്.

വിരാട് കോലി 20 വയസായപ്പോഴേക്കും 12 ഏകദിന ഇന്നിങ്‌സ് കളിച്ചിരുന്നു. എന്നാല്‍ സഞ്ജുവിന് 28ാം വയസിലാണ് ഈ നേട്ടത്തിലേക്കെത്താനായത്. കോലി ഈ 12 മത്സരങ്ങളും കളിച്ചത് താരതമ്യേനെ ദുര്‍ബലരായ ടീമുകള്‍ക്കെതിരേയായിരുന്നു. എന്നാല്‍ സഞ്ജു ആദ്യ 12 ഏകദിനം കളിച്ചതും കടുപ്പമേറിയ ടീമിനെതിരേയായിരുന്നു. ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ലഭിക്കുന്ന പിന്തുണയുടെ പകുതി പിന്തുണ പോലും സഞ്ജുവിന് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ടി20യില്‍ 20 മത്സരം കളിച്ചിട്ടും 18.27 മാത്രമാണ് സഞ്ജുവിന്റെ ശരാശരി. മികച്ച യുവതാരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ സഞ്ജുവിന് ടി20 ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കാനാവില്ല. എന്നാല്‍ ഏകദിനത്തില്‍ സഞ്ജു തീര്‍ച്ചയായും ഇടം അര്‍ഹിക്കുന്നു. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയ്‌ക്കൊപ്പം സഞ്ജുവും വേണം. 2020മുതലുള്ള കണക്ക് പ്രകാരം ഏകദിനത്തില്‍ നാലാം നമ്പറില്‍ ഒരു തവണ സഞ്ജു ബാറ്റ് ചെയ്തു. 51 റണ്‍സാണ് അദ്ദേഹം നേടിയത്.

നാലാം നമ്പര്‍ ഇന്ത്യയുടെ തലവേദനയായി തുടരുമ്പോഴും നാലാം നമ്പറില്‍ സഞ്ജുവിനെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. അജിത് അഗാര്‍ക്കര്‍ എന്ന സെലക്ടറും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും സഞ്ജുവിനെ പിന്തുണക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, August 12, 2023, 7:00 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+