For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: പാക് പേസ് നിരയെ ഭയമുണ്ടോ? കരുത്തരെന്ന് സമ്മതിച്ച് രോഹിത്! പറഞ്ഞതിങ്ങനെ

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വരാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പ് വളരെ നിര്‍ണ്ണായകമാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് ഏഷ്യയിലെ ചാമ്പ്യന്മാരാവേണ്ടത് അഭിമാന പ്രശ്‌നമാണ്. അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യ നാണംകെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. പാകിസ്താനാണ് ആതിഥേയരാവുന്നതെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ്.

പാകിസ്താന്‍, ശ്രീലങ്ക എന്നിവരാണ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്മാര്‍. ഇടവേളക്ക് ശേഷം ഇന്ത്യ-പാക് പോരാട്ടത്തിന് ഏഷ്യാ കപ്പിലൂടെ കളമൊരുങ്ങുകയാണ്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം വലിയ ആവേശത്തിലാണുള്ളത്. നായകനെന്ന നിലയില്‍ രോഹിത്തിനെ സംബന്ധിച്ചും ഏഷ്യാ കപ്പ് നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ പാകിസ്താന്റെ പേസ് നിര ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടോയെന്നതിനെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ.

'പാകിസ്താന്റെ പേസര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ചവരാണ്. അതുകൊണ്ടുതന്നെ ഒരാള്‍ മാത്രമാണ് മികച്ചതെന്ന് പറയാനാവില്ല. അത് വലിയ വിവാദമായി മാറിയേക്കും. ഒരാളുടെ പേര് പറഞ്ഞാല്‍ അയാളെ ഭയമാണെന്ന് വ്യാഖാനിക്കപ്പെടും. ഒരാളെ തിരഞ്ഞെടുത്താല്‍ രണ്ടാമത്തെ ബൗളര്‍ക്ക് വിഷമമാവും. രണ്ട് ബൗളര്‍മാരെ തിരഞ്ഞെടുത്താല്‍ മൂന്നാമത്തെ ബൗളര്‍ക്ക് വിഷമമാവും. എല്ലാവരും ഒന്നിനൊന്ന് മികച്ചവരാണെന്നാണ് കരുതുന്നത്'- അമേരിക്കയിലെ പരിപാടിയില്‍ സംസാരിക്കവെ രോഹിത് പറഞ്ഞു.

പാകിസ്താന്റെ പേസാക്രമണത്തെ ഭയക്കാത്ത ടീമുകളില്ലെന്ന് പറയാം. ഷഹിന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെല്ലാം ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി മാറിയവരാണ്. ഇവരെല്ലാം ഇതിനോടകം ഇന്ത്യയെ വിറപ്പിച്ചവരുമാണ്. ഇടം കൈയന്‍ പേസ് നിര ഇന്ത്യയുടെ ദൗര്‍ബല്യമായി മാറിയിട്ട് നാളുകളേറെയായി. അതുകൊണ്ടുതന്നെ ഷഹിന്‍ ഷാ അഫ്രീദി ഇത്തവണയും ഇന്ത്യയുടെ ഉറക്കം കെടുത്തു. അതിവേഗ ബൗളറെന്ന് ഷഹീനെ വിളിക്കാനാവില്ല.

rohit sharma

എന്നാല്‍ മികച്ച ലൈനും ലെങ്തും അദ്ദേഹത്തിനുണ്ട്. കൃത്യതയോടെ യോര്‍ക്കര്‍ എറിയാനും ഷഹീന്‍ മിടുക്കനാണ്. ന്യൂബോളില്‍ മികച്ച സ്വിങ്ങും സ്വാഭാവികമായ ബൗണ്‍സും ഷഹീനുണ്ട്. അതുകൊണ്ടുതന്നെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഷഹീന്‍ വലിയ ഭീഷണിയായി മാറും. അവസാന ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെയെല്ലാം വിറപ്പിക്കാന്‍ ഷഹീനായിരുന്നു. ഇത്തവണയും അത് ആവര്‍ത്തിക്കാനാണ് സാധ്യത കൂടുതല്‍.

ഹാരിസ് റഊഫ്, നസീം ഷാ എന്നിവര്‍ അതിവേഗ പേസര്‍മാരാണ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിവുണ്ട്. ഇന്ത്യക്ക് അതിവേഗ ബൗളര്‍മാരെ നേരിടുന്നതും വളരെ പ്രയാസം സൃഷ്ടിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പാകിസ്താന്‍ ബൗളര്‍മാരെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരേ തോല്‍വിയുടെ വക്കോളമെത്തിയതാണ്. എന്നാല്‍ വിരാട് കോലിയുടെ പ്രകടനം ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

ഇത്തവണ ഇത്തരമൊരു അത്ഭുത പ്രകടനം എപ്പോഴും ആവര്‍ത്തിച്ചേക്കില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യയുടെ ഓര്‍മയില്‍ ഉണ്ടാകേണ്ടതാണ്. പാക് പേസ് നിരക്ക് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര അന്ന് തകര്‍ന്നടിഞ്ഞിരുന്നു. ശ്രീലങ്കയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്കും നിര്‍ണ്ണായക റോളാണ് ടീമിലുള്ളത്. പാകിസ്താനൊപ്പം മികച്ച സ്പിന്‍ കരുത്തുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയം എളുപ്പമാവില്ല.

പാകിസ്താന്റെ ബാറ്റിങ് കരുത്തിനെയും എഴുതിത്തള്ളാനാവില്ല. നായകന്‍ ബാബര്‍ ആസം, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ് എന്നിവരെല്ലാം ഇന്ത്യയുടെ ഉറക്കം കെടുത്താന്‍ കഴിവുള്ളവരാണ്. ഇന്ത്യയുടെ പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Tuesday, August 8, 2023, 12:22 [IST]
Other articles published on Aug 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+