Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023:അടിയോടടി, ടോപ് 4ല്‍ എല്ലാവര്‍ക്കും ഫിഫ്റ്റി പ്ലസ് സ്‌കോര്‍! ചരിത്ര നേട്ടത്തില്‍ ഇന്ത്യ

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം കസറിയിരിക്കുകയാണ്. ഗ്രൂപ്പുഘട്ടത്തില്‍ വിറച്ച ഇന്ത്യയുടെ ബാറ്റിങ് നിര സൂപ്പര്‍ ഫോറില്‍ പാക് ബൗളര്‍മാരുടെ ചങ്കില്‍ പൊങ്കാലയിട്ടിരിക്കുകയാണ്. ടോപ് ഫോറിലെ എല്ലാ താരങ്ങളും 50ലധികം റണ്‍സ് അടിച്ചെടുത്തതോടെ ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും 50 പ്ലസ് റണ്‍സ് നേടുന്നത് ഇത് നാലാം തവണയാണ്.

ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. രോഹിത് ശര്‍മ 49 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സടിച്ചപ്പോള്‍ ശുബ്മാന്‍ ഗില്‍ 52 പന്തില്‍ 10 ബൗണ്ടറിയുള്‍പ്പെടെ 58 റണ്‍സാണ് സ്വന്തമാക്കിയത്. ഇരുവരും പുറത്തായി അധികം വൈകാതെ മഴയെത്തി. കളി നിര്‍ത്തുമ്പോള്‍ വിരാട് കോലിയും കെ എല്‍ രാഹുലുമായിരുന്നു ക്രീസില്‍.

റിസര്‍വ് ഡേയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇരുവരും പാക് ബൗളര്‍മാരെ തല്ലിപ്പറത്തി. തകര്‍പ്പന്‍ സെഞ്ച്വറിയാണ് കോലിയും കെ എല്‍ രാഹുലും സ്വന്തമാക്കിയത്. കൊളംബോയിലെ തന്റെ തകര്‍പ്പന്‍ റെക്കോഡ് നിലനിര്‍ത്തി കോലി നിറഞ്ഞാടുകയായിരുന്നു. കൊളംബോയില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറിയാണ് ഇപ്പോള്‍ കോലി സ്വന്തം പേരിലാക്കിയിരിക്കുന്നത്. 47ാം ഏകദിന സെഞ്ച്വറിയും 77ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് കോലി നേടിയെടുത്തിരിക്കുന്നത്.

ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ഏകദിനത്തില്‍ വേഗത്തില്‍ 8000, 9000, 10000, 11000, 12000, 13000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും കോലി നേടിയെടുത്തു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് തകര്‍ക്കാന്‍ വൈകാതെ കോലിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ കോലി നേടുന്ന 40ാം സെഞ്ച്വറിയാണിത്.

rohit-shubman

കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയും എടുത്തു പറയേണ്ടതാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. ഇത് ഒട്ടും എളുപ്പമുള്ള നേട്ടമല്ല. പാകിസ്താനെപ്പോലെ ശക്തമായ ബൗളിങ് കരുത്തുള്ള ടീമിനെതിരേ ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രാഹുലിന് സാധിച്ചു. നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറാന്‍ രാഹുലിനായി. ഏകദിന ലോകകപ്പിന് മുമ്പ് രാഹുല്‍ ഫോമിലേക്കെത്തിയത് വലിയ പ്രതീക്ഷ നല്‍കുന്നു.

പാകിസ്താന്റെ ബൗളര്‍മാരുടെ പരിക്കിനെ കൃത്യമായി മുതലാക്കി ഇന്ത്യ ബാറ്റ് ചെയ്തു. മഴമാറി നിന്നപ്പോള്‍ പിച്ച് ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമാവുകയും ചെയ്തു. വിരാട് കോലി 94 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 122 റണ്‍സടിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ 106 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സും നേടി പുറത്താവാതെ നിന്നു.

Story first published: Monday, September 11, 2023, 18:55 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+