Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: റിസ്വാന്‍ എന്താണ് കാട്ടിയത്, കുട്ടികള്‍ പോലും ചെയ്യില്ല! കലിച്ച് ബാബറും

മുല്‍ത്താന്‍: ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താനും നേപ്പാളും തമ്മില്‍ മത്സരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച പാകിസ്താന്‍ നേപ്പാളിനെ തല്ലിത്തകര്‍ത്ത് വമ്പന്‍ സ്‌കോര്‍ നേടാമെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്. എന്നാല്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച് പാകിസ്താന്റെ ടോപ് ഓഡറിനെ വിറപ്പിക്കാന്‍ നേപ്പാളിന് സാധിച്ചു. പാകിസ്താന്റെ ഓപ്പണര്‍മാരായ ഫഖര്‍ സമാനെയും (14) ഇമാം ഉല്‍ ഹഖിനേയും (5) പെട്ടെന്ന് മടക്കാന്‍ നേപ്പാളിനായി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാക് ടീമിനെ മുന്നോട്ട് കൊണ്ടുപോകവെയാണ് റിസ്വാന്‍ റണ്ണൗട്ടായി പുറത്താകുന്നത്. 50 പന്ത് നേരിട്ട് 6 ബൗണ്ടറി ഉള്‍പ്പെടെ 44 റണ്‍സില്‍ നില്‍ക്കവെയാണ് റിസ്വാന്‍ റണ്ണൗട്ടാവുന്നത്. കൂട്ടുകെട്ട് 50 പിന്നിട്ട് മുന്നേറവേയാണ് റിസ്വാന്റെ പുറത്താകല്‍. എന്നാല്‍ റിസ്വാന്‍ റണ്ണൗട്ടായ രീതി വളരെ കൗതുകമുണ്ടാക്കുന്നതായിരുന്നു. കുഞ്ഞ് കുട്ടികള്‍ക്ക് സംഭവിക്കുന്ന പിഴവാണ് റിസ്വാന് സംഭവിച്ചത്.

സിംഗിളിനായി ഓടവേ നോണ്‍സ്‌ട്രൈക്കിലെ ക്രീസിന് തൊട്ടടുത്ത് റിസ്വാന്‍ എത്തിയിരുന്നു. എന്നാല്‍ ത്രോ ശരീരത്തില്‍ കൊള്ളുമോയെന്ന പേടിയെത്തുടര്‍ന്ന് റിസ്വാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കാലും ബാറ്റും ക്രീസിന് പുറത്തായിരുന്നു. ഈ സമയത്ത് ഡയറക്ട് ത്രോ സ്റ്റംപിലടിച്ചു. വളരെ നിരാശപ്പെടുത്തുന്ന പുറത്താകലായിരുന്നു റിസ്വാന്റേത്. നിലയുറപ്പിച്ച് മികച്ച സ്‌കോറിലേക്കെത്തവേയാണ് റിസ്വാന്‍ വിക്കറ്റ് തുലച്ചത്. അശ്രദ്ധകൊണ്ടാണ് അദ്ദേഹം പുറത്തായതെന്ന് പറയാം.

നിര്‍ണ്ണായക സമയത്താണ് റിസ്വാന്‍ മടങ്ങിയത്. അതുകൊണ്ടുതന്നെ റിസ്വാന്റെ പുറത്താകലില്‍ നായകന്‍ ബാബറും അസംതൃപ്തനായിരുന്നു. തന്റെ തൊപ്പി വലിച്ചെറിഞ്ഞാണ് ബാബര്‍ നിരാശ തുറന്നുകാട്ടിയത്. റിസ്വാന്റെ പുറത്താകലിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇന്ത്യന്‍ ആരാധകര്‍ റിസ്വാന്റെ പുറത്താകലിനെ പരിഹസിച്ചാണ് പ്രതികരിക്കുന്നത്. പാക് ടീമിലെ നിര്‍ണ്ണായക ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റിസ്വാന്‍.

babar azam

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിസ്വാന്റെ പ്രകടനം പാകിസ്താനും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. സീനിയര്‍ താരമെന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും കാട്ടാതെയാണ് റിസ്വാന്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്ത്യക്കെതിരായ മത്സരം രണ്ടാം തീയ്യതി നടക്കാനിരിക്കെ റിസ്വാന്റെ പുറത്താകല്‍ പാകിസ്താന് നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ മികച്ച ഷോട്ടുകളോടെ മികവ് വ്യക്തമാക്കിത്തന്നെയാണ് റിസ്വാന്‍ മടങ്ങിയത്.
ദിപേന്ദ്ര സിങ്ങിന്റെ ഡയറക്ട് ത്രോ കൊള്ളില്ലെന്ന അമിത ആത്മവിശ്വാസമാണ് റിസ്വാനെ ചതിച്ചത്.

അനായാസം ക്രീസിലേക്കെത്താനുള്ള അവസരം റിസ്വാന് മുന്നിലുണ്ടായിരുന്നു. എന്നിട്ടും അശ്രദ്ധമായി പുറത്തായി വിക്കറ്റ് തുലക്കുകയായിരുന്നു. ഇന്ത്യക്കെതിരേ പാകിസ്താന്റെ തുറുപ്പുചീട്ടുകളിലൊന്നാണ് റിസ്വാന്‍. മധ്യനിരയിലെ വിശ്വസ്തനായ റിസ്വാന്‍ നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ക്ലാസിക് ബാറ്റ്‌സ്മാനാണ്. ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ റിസ്വാനാണ് കൈയടി നേടിയത്.

ഇത്തവണയും റിസ്വാന്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. നേപ്പാളിനെതിരേ പാകിസ്താന്‍ പതറിയാണ് തുടങ്ങിയതെങ്കിലും നായകന്‍ ബാബര്‍ ആസമിന്റെ സെഞ്ച്വറിക്കരുത്തില്‍ മികച്ച ടോട്ടലിലേക്കെത്താനായി. കരിയറിലെ 19ാം ഏകദിന സെഞ്ച്വറിയാണ് ബാബര്‍ നേടിയത്. ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്ന ബാറ്റിങ് പ്രകടനമാണ് ബാബര്‍ കാഴ്ചവെച്ചതെന്ന് നിസംശയം പറയാം.

ബാബറിന്റെ മികച്ച ഫോം ഇന്ത്യക്ക് തലവേദനയാവും. സെഞ്ച്വറി നേടുന്നതുവരെ കരുതിക്കളിച്ച ബാബര്‍ അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ടാണ് തീര്‍ത്തതത്. ദുര്‍ബലരായ നേപ്പാള്‍ ബൗളര്‍മാര്‍ക്കെതിരേ ബാബര്‍ കത്തിക്കയറി. അവസാന 10 ഓവറില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച നേപ്പാളിന് വലിയ വില നല്‍കേണ്ടി വന്നു. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ബാബറിന്റെ പ്രകടനം. പാക് നായകനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പാടുപെടുമെന്നുറപ്പ്.

Story first published: Wednesday, August 30, 2023, 18:40 [IST]
Other articles published on Aug 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+