Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാക് പേസ് ത്രയത്തിനെ ഇന്ത്യക്ക് പേടിയോ?കൂടുതല്‍ റണ്‍സടിച്ചതാര്? കണക്കുകളിതാ

കാന്‍ഡി: ലോകം കാത്തിരിക്കുന്ന ചിരവൈരി പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. വൈകീട്ട് 3 മണിക്കാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്. രണ്ട് ടീമിനൊപ്പവും ശക്തമായ താരനിരയുണ്ട്. അതുകൊണ്ടുതന്നെ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്താന്റെ ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. പാകിസ്താന്റെ ബൗളിങ് നിര ലോക ക്രിക്കറ്റിനെ വിറപ്പിക്കുന്നവരാണ്.

ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരുടെ പേസ് ബൗളിങ്ങാണ് പാകിസ്താന്റെ തുറുപ്പുചീട്ട്. ഷഹീന്‍ സ്വിങ് ബൗളിങ്ങിലൂടെ വിറപ്പിക്കുമ്പോള്‍ നസീം ഷായും ഹാരിസ് റഊഫും അതിവേഗ പേസുകൊണ്ടും കൈയടി നേടുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് കൂട്ടുകെട്ടെന്ന് ഇവരെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പാക് പേസ് ത്രയത്തെ പേടിയാണോ?. പാക് പേസ് ത്രയത്തിനെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകള്‍ എങ്ങനെയാണെന്ന് പരിശോധിക്കാം.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഓപ്പണിങ്ങിലിറങ്ങി രോഹിത് നടത്തുന്ന പ്രകടനം ടീമിന് കരുത്താകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഷഹീന്റെ ന്യൂബോളിലെ മികവ് രോഹിത്തിനെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന കാര്യമാണ്. ഷഹീന്റെ പേസാക്രമണത്തിന് മുന്നില്‍ പലവട്ടം രോഹിത് പതറിയിട്ടുണ്ട്. പാകിസ്താന്റെ പേസ് ത്രയത്തിനെതിരേ 47 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് തവണ പുറത്താവുകയും ചെയ്തു.

ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയെ പാക് ബൗളര്‍മാര്‍ക്കാണ് പേടി. അവസാനമായി ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത് കോലിയുടെ ബാറ്റിങ് മികവിലാണ്. പാകിസ്താന്റെ പേസ് ത്രയത്തിനെതിരേ 107 റണ്‍സാണ് കോലി അടിച്ചെടുത്തത്. പുറത്തായത് ഒരു തവണ മാത്രമാണ്. ഇത്തവണയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കോലിയുടെ ബാറ്റിങ് മികവിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

indian team

കെ എല്‍ രാഹുല്‍ പാകിസ്താനെതിരേ കളിക്കാനില്ല. പൂര്‍ണ്ണ ഫിറ്റ്‌നസില്ലാത്തതാണ് രാഹുലിനെ പിന്നോട്ടടിക്കുന്നത്. 22 റണ്‍സാണ് രാഹുല്‍ പാകിസ്താന്റെ പേസ് ത്രയത്തിനെതിരേ നേടിയത്. മൂന്ന് തവണ പുറത്താവുകയും ചെയ്തു. സമീപകാലത്തായി നേര്‍ക്കുനേര്‍ കളിച്ചപ്പോഴെല്ലാം പാക് ടീമിന്റെ പേസാക്രമണത്തിന് മുന്നില്‍ രാഹുല്‍ പതറിയിരുന്നു. അതുകൊണ്ടുതന്നെ രാഹുലിന്റെ അഭാവം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും 360 ഡിഗ്രി താരവുമാണ് സൂര്യകുമാര്‍ യാദവ്. പാകിസ്താനെതിരേ സൂര്യകുമാര്‍ പ്ലേയിങ് 11 ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. പാകിസ്താന്റെ പേസ് ത്രയത്തിനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സൂര്യക്ക് സാധിക്കില്ല. 22 റണ്‍സ് നേടിയപ്പോള്‍ രണ്ട് തവണ പുറത്താവുകയും ചെയ്തു. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യക്ക് ഭേദപ്പെട്ട കണക്കുകള്‍ അവകാശപ്പെടാം.

47 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ഒരു തവണയാണ് പാക് പേസ് ത്രയത്തിന് മുന്നില്‍ ഹാര്‍ദിക് കീഴടങ്ങിയത്. ഹാര്‍ദിക്കിന്റെ സമീപകാല ഫോം മോശമാണ്. എന്നാല്‍ ഇന്ത്യക്ക് താരത്തില്‍ വലിയ പ്രതീക്ഷയുണ്ട്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ 19 റണ്‍സാണ് പാക് പേസ് ത്രയത്തിനെതിരേ നേടിയത്. ഒരു തവണ പോലും വിക്കറ്റ് നഷ്ടമാക്കിയിട്ടുമില്ല. ജഡേജയുടെ ഫിനിഷിങ്ങിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.

മഴമൂലം ഇന്ത്യ-പാക് മത്സരം നടക്കില്ലെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. കാന്‍ഡിയില്‍ വൈകീട്ട് കനത്ത മഴയാണ് പ്രവചിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, September 2, 2023, 10:03 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+