Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യയുടെ കുതിപ്പ് തടഞ്ഞ് മഴ! പാകിസ്താന് ആശ്വാസം, കളി റിസര്‍വ് ദിനത്തിലേക്ക്

കൊളംബോ: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ കുതിപ്പിന് തടയിട്ട് മഴ. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ രണ്ടു 24.1 ഓവറില്‍ രണ്ടു വിക്കറ്റിനു 147 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴായിരുന്നു മഴയുടെ വരവ്. ശക്തമായ മഴയെ തുടര്‍ന്നു ഔട്ട് ഫീല്‍ഡ് മോശമാവുകയും മല്‍സരം തുടര്‍ന്നു നടത്താന്‍ സാധിക്കാതെ വരികയും ചെയ്യുകയായിരുന്നു.

ഒടുവില്‍ ഇരുടീമിലെയും ക്യാപ്റ്റന്‍മാരുമായി ആലോചിച്ച ശേഷം കളി നിര്‍ത്തിവയ്ക്കാനും റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റാനും തീരുമാനിക്കുകയായിരുന്നു. ഇന്നു നിര്‍ത്തിയ ഇടത്തു നിന്നായിരിക്കും നാളെ കളി പുനരാരംഭിക്കുക. ഇതോടെ 50 ഓവറുകള്‍ വീതം ഇരുടീമുകള്‍ക്കും ലഭിക്കുകയും ചെയ്യും.

ROHIT GILL

ഫിഫ്റ്റികള്‍ നേടിയ നായകന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. വിരാട് കോലിയും (8) കെഎല്‍ രാഹുലുമാണ് (17) ക്രീസിലുള്ളത്. ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കമായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 121 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തിരുന്നു. രോഹിത് 56 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഗില്‍ സ്‌കോര്‍ ചെയ്തത് 58 റണ്‍സായിരുന്നു.

52 ബോളില്‍ ഗില്‍ 10 ഫോറുകളടിച്ചു. രോഹിത്താവട്ടെ 49 ബോളില്‍ ആറു ഫോറും നാലു സിക്‌സറും പറത്തി. അടുത്തടുത്ത ഓവറുകളിലായിരുന്നു ഇരുവരും പുറത്തായത്. രോഹിത്തിനെ ഷദാബ് ഖാന്റെ ബൗളിങില്‍ ഫഹീം അഷ്‌റഫ് കിടിലനൊരു ക്യാച്ചിലൂടെ പുറത്താക്കി. ഗില്ലിനെ ഷഹീന്റെ ബൗളിങില്‍ ആഗ സല്‍മാനും പിടികൂടുകയായിരുന്നു.

നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ പാക് പേസാക്രമണത്തിനു മുന്നില്‍ പവര്‍പ്ലേയില്‍ പതറിയ ഇന്ത്യയെയല്ല ഈ കളിയില്‍ കണ്ടത്. ഷഹീന്‍ അഫ്രീഡിയെറിഞ്ഞ ആദ്യ ഓവറിലെ അവസാന ബോള്‍ സിക്‌സറിലേക്കു പായിച്ച് രോഹിത് നയം വ്യക്തമാക്കിയിരുന്നു. ഗില്ലായിരുന്നു ഷഹീനെ കടന്നാക്രമിച്ചത്. രണ്ടാമത്തെയും മൂന്നാത്തെയും ഓവറുകളില്‍ മൂന്നു വീതം ഫോറുകള്‍ ഷഹീനെതിരേ ഗില്‍ പായിച്ചു.

ടോസിനു ശേഷം പാക് നായകന്‍ ബാബര്‍ ആസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും കെഎല്‍ രാഹുലും പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തി. ശ്രേയസ് അയ്യര്‍ക്കും മുഹമ്മദ് ഷമിക്കുമാണ് സ്ഥാനം നഷ്ടമായത്. പുറംഭാഗത്തെ പേശീവലിവ് കാരമാണ് ശ്രേയസിനെ ഇന്ത്യ പുറത്ത് ഇരുത്തിയത്. മറുഭാഗത്തു പാകിസ്താന്‍ അവസാന കളിയിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തി.

ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും പോരടിക്കുന്നത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും മാറ്റുരച്ചപ്പോള്‍ മല്‍സരം മഴയെടുത്തിരുന്നു. ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ മഴ അനുവദിച്ചെങ്കിലും പാകിസ്താനു ഒരോവര്‍ പോലും ബാറ്റ് ചെയ്യാനായിരുന്നില്ല. ഇതോടെ മല്‍സരം ഉപേക്ഷിക്കപ്പെടുകയും ഇരുടീമുകളും ഓരോ പോയിന്റ്് വീതം പങ്കിടുകയുമായിരുന്നു.

സൂപ്പര്‍ ഫോറില്‍ പാക്പടയ്ക്കു ഇതു രണ്ടാമങ്കമാണെങ്കില്‍ ഇന്ത്യയുടെ ആദ്യ മല്‍സരമാണ്. നേരത്തേ നടന്ന സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു ബാബര്‍ ആസവും സംഘവും തകര്‍ത്തുവിട്ടിരുന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും അവര്‍ ഇന്ത്യയുമായി പോരടിക്കുക. എന്നാല്‍ ഇന്ത്യക്കു സൂപ്പര്‍ ഫോറില്‍ ഇതു ആദ്യ കളിയാണ്. പാകിസ്താനെ തകര്‍ത്ത് ജയത്തോടെ തന്നെ തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Sunday, September 10, 2023, 12:10 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+