Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഷമി പടിക്ക് പുറത്ത്, ശര്‍ദ്ദുല്‍ പ്ലേയിങ് 11ല്‍! മണ്ടത്തരമോ? വിമര്‍ശനം

കാന്‍ഡി: ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയാണ്. മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വലിയ സര്‍പ്രൈസുകളില്ലായിരുന്നു. കെ എല്‍ രാഹുലിന് പകരം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണെത്തിയത്.

പേസ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഇടം പിടിച്ചപ്പോള്‍ പേസ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദ്ദുല്‍ താക്കൂറുമാണ് ഇടം നേടിയത്. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പ്ലേയിങ് 11 ഇടം ലഭിച്ചില്ല. ഇപ്പോഴിതാ ഷമിയെ തഴഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് വിലയിരുത്തുകയാണ് ആരാധകര്‍. പാകിസ്താന്‍ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നീ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയാണ് കളിപ്പിക്കുന്നത്.

അതേ സമയം ഇന്ത്യ ബുംറ, സിറാജ് എന്നീ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. ഹാര്‍ദിക്കിന്റെ ബൗളിങ്ങിനെ ഇന്ത്യ വിശ്വസിക്കുന്നു. എന്നാല്‍ സമീപകാലത്തായി ഹാര്‍ദിക്കിന്റെ ബൗളിങ് പ്രകടനം മോശമാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ വിശ്വസിക്കാനാവില്ല. കരുത്തുറ്റ ബാറ്റിങ് നിരയാണ് പാകിസ്താന്റേത്. ശര്‍ദ്ദുലിനെ ശരാശരി ബൗളറെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. ഈ സാഹചര്യത്തില്‍ ഇന്ത്യ ഷമിയെ പരിഗണിക്കണമായിരുന്നുവെന്നാണ് ആരാധക പക്ഷം.

ഷമി അനുഭവസമ്പന്നനായ പേസറാണ്. മികച്ച പേസിനൊപ്പം നല്ല സ്വിങ്ങും കണ്ടെത്താന്‍ കഴിവുള്ള ഷമിക്ക് പാകിസ്താനെ വിറപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ബുംറ, സിറാജ് എന്നിവരിലേക്ക് അമിത സമ്മര്‍ദ്ദം നല്‍കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. ബുംറ പരിക്കിന് ശേഷം അയര്‍ലന്‍ഡ് പരമ്പരയിലൂടെയാണ് തിരിച്ചുവന്നത്. അയര്‍ലന്‍ഡ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് ബുംറ നടത്തിയത്. എന്നാല്‍ മികച്ച ഫോമിലാണെന്ന് പറയാനാവില്ല.

indian team

ഈ സാഹചര്യത്തില്‍ ഇന്ത്യ ഷമിയെ പ്ലേയിങ് 11നിന്ന് മാറ്റിനിര്‍ത്തി ബുംറയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടിയാവാനുള്ള സാധ്യതയുണ്ട്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. റണ്‍സ് പിന്തുടരുമ്പോള്‍ പാക് ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഷമിയെപ്പോലെ മികച്ചൊരു പേസര്‍ കൂടി ഇന്ത്യക്കൊപ്പം വേണമായിരുന്നുവെന്നാണ് പ്രമുഖരടക്കം അഭിപ്രായപ്പെടുന്നത്. 'മുഹമ്മദ് ഷമി ഭീഷണി ഉയര്‍ത്തുന്നതുപോലെ ശര്‍ദ്ദുലിന് പാക് ബാറ്റിങ് നിരയെ പ്രയാസപ്പെടുത്താനാവില്ല.

ബാറ്റിങ് കരുത്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. എന്നാല്‍ ബൗളിങ്ങും പരിഗണിക്കേണ്ടതാണ്'- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. ഷമി യോര്‍ക്കറുകളിലൂടെ വിറപ്പിക്കുന്ന താരമാണ്. നല്ല സ്വിങ്ങുമുണ്ട്. സിറാജിനെ ഇന്ത്യ സമീപകാലത്തെ ഫോമിന്റെ അടിസ്ഥാനത്തിലാണ് പരിഗണിച്ചത്. 24 ഇന്നിങ്‌സില്‍ നിന്ന് 43 വിക്കറ്റാണ് സിറാജ് നേടിയത്. നല്ല വേഗവും മികച്ച ലൈനും ലെങ്തും സിറാജിന് അവകാശപ്പെടാം. പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിട്ട് അധികം പരിചയമില്ലാത്ത ബൗളറാണ് സിറാജ്. ഇതും അദ്ദേഹം പ്ലേയിങ് 11ലെത്താന്‍ കാരണമായി.

ഷമിയെപ്പോലൊരു സീനിയര്‍ പേസറെ പുറത്തിരുത്തി ബാറ്റിങ് കരുത്തിനായി ശര്‍ദ്ദുലിനെ പരിഗണിച്ച് ഇറങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഹാര്‍ദിക് അവസരത്തിനൊത്ത് ഉയരാത്ത പക്ഷം ഇന്ത്യക്ക് പണികിട്ടാന്‍ സാധ്യത കൂടുതലാണ്.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Saturday, September 2, 2023, 15:17 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+