ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ വമ്പന്‍ ജയത്തില്‍ പാകിസ്താന്‍ ഫാന്‍സിനു കുരുപൊട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ഗുരുതര ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ പത്തു വിക്കറ്റിന്റെ അനായാസ വിജയമായിരുന്നു രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കന്‍ ബാറ്റിങ് നിര ഇന്ത്യക്കു മുന്നില്‍ അവിശ്വസനീയമാംവിധം തകര്‍ന്നടിയുകയായിരുന്നു. 15.2 ഓവറില്‍ വെറും 50 റണ്‍സിനു ലങ്ക ഓള്‍ഔട്ടാക്കുകയായിരുന്നു. ഒരോവറില്‍ നാലു വിക്കറ്റുകളടക്കം കളിയില്‍ ആറു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജാണ് ലങ്കയുടെ അന്തകനായത്. ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റുകളും പിഴുതു.

മറുപടിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്‍ചേസില്‍ നിന്നും മാറി നിന്നപ്പോള്‍ പകരം ഇഷാന്‍ കിഷനാണ് ഓപ്പണറായെത്തിത്. ശുഭ്മന്‍ ഗില്ലും ഇഷാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ വെറും 6.1 ഓവറില്‍ ഇന്ത്യയുടെ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു. ഗില്‍ 19 ബോളില്‍ ആറു ഫോറുകളടക്കം 27 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ 18 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെ 23 റണ്‍സും നേടി. സിറാജായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.
ഇന്ത്യയുടെ ഏകപക്ഷീയമായ വിജയം പാകിസ്താന്റെ ആരാധകര്‍ക്കു ഒട്ടും ദഹിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി അവര്‍ ഇതിന്റെ അരിശം തീര്‍ക്കുകയും ചെയ്തു. ശ്രീലങ്കയുമായുള്ള ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഒത്തുകളി നടത്തിയിരിക്കുകയാണ്. ഈ ജയം തീര്‍ച്ചയായും സംശയകരമാണ്. അന്വേഷണം നടത്തണമെന്നും പാകിസ്താന്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.
സംശയം വേണ്ട, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിരിക്കുകയാണ്. ലങ്ക മനപ്പൂര്‍വ്വം മല്‍സരത്തില്‍ തോറ്റു കൊടുക്കുകയായിരുന്നു. അവരുടെ ചില താരങ്ങളുടെ പുറത്താവല്‍ സംശയം ജനിപ്പിക്കുന്നതാണെന്നും പാകിസ്താന്‍ ടീമിന്റെ ആരാധകര്‍ ആരോപിക്കുന്നു.
എല്ലാം ബിസിസിഐ സെക്രട്ടറിയായ ജയ് ഷായുടെ കളികളാണ്. അദ്ദേഹം ഫൈനലില്‍ പണം വാരിയെറിഞ്ഞിട്ടുണ്ട്. ഈ കാരണത്താലാണ് ശ്രീലങ്കയ്ക്കു ഇത്തരമൊരു ദുരന്തം നേരിട്ടത്. യഥാര്‍ഥത്തില്‍ ജയ് ഷായാണ് പ്ലെയര്‍ ഓഫ് ദി മാച്ചെന്നും പാകിസ്താന്‍ ആരാധകര്‍ വിമര്‍ശിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ജയ് ഷായെയും കുറിച്ച് നാണക്കേടാണ് തോന്നുന്നത്. ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പായും ഒത്തുകളിയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പാകിസ്താന്‍ ആരാധകര്‍ ആരോപിക്കുന്നു. ശ്രീലങ്കക്കാര്‍ക്കു ഇതിനേക്കാള്‍ നന്നായി അഭിനയിക്കാന്‍ കഴിയില്ല. ഇതിനു അവര്‍ക്കു നല്ല പണവും ഇന്ത്യയില്‍ നിന്നും ലഭിച്ചിട്ടുണ്ടാവുമെന്നും പാകിസ്താന്‍ ആരാധകര്‍ തുറന്നടിച്ചു.
പണം വാരിയെറിഞ്ഞ് എങ്ങനെ മല്‍സരം വിജയിക്കാമെന്നതു ഇന്ത്യയെ കണ്ടുപഠിക്കണം. ജയ് ഷായ്‌ക്കൊന്നും അല്‍പ്പം പോലും നാണമില്ലേ? ഇങ്ങനെ ചാംപ്യന്‍മാരാവുന്നതില്‍ വലിയ കാര്യമില്ല. നേരായ വഴിയില്‍ കളിച്ചു ജയിക്കാന്‍ ഈ ഇന്ത്യന്‍ ടീമിനെക്കൊണ്ടു സാധിക്കില്ല. അതുകൊണ്ടാണ് അവര്‍ ലങ്കയെ പണമെറിഞ്ഞ് വശത്താക്കിയതെന്നും പാകിസ്താന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടി.