Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാഹുല്‍ ഇല്ലെങ്കില്‍ എന്തുകൊണ്ട് സഞ്ജുവിനെ എടുത്തില്ല? ആഞ്ഞടിച്ച് ചോപ്ര

ഏഷ്യാ കപ്പില്‍ കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടു സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലെടുത്തില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. സഞ്ജുവിനെ ഒഴിവാക്കിയതിലൂടെ ഇന്ത്യ സ്വന്തം കുഴി തന്നെയാണ് തോണ്ടിയിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പരിക്കിനെ തുടര്‍ന്നു പാകിസ്താന്‍, നേപ്പാള്‍ എന്നിവര്‍ക്കെതിരായ ഗ്രൂപ്പ് മല്‍സരങ്ങളില്‍ നിന്നും രാഹുല്‍ പിന്‍മാറിയിരിക്കുകയാണ്.

ഇതോടെ ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. രാഹുലിന്റെ ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറില്‍ സഞ്ജുവായിരുന്നു പകരക്കാരനായി ബെസ്റ്റ് ഓപ്ഷന്‍. പക്ഷെ 17 അംഗ സ്‌ക്വാഡില്‍ നിന്നും സഞ്ജുവിനെ ഇന്ത്യ തഴഞ്ഞിരുന്നു. പകരം ഓപ്പണിങ് ബാറ്ററായ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയാണ് ബാക്കപ്പായി ടീമിലെടുത്തിരിക്കുന്നത്.

SANJU SAMSON

എന്നാല്‍ രാഹുലിന്റെ പൊസിഷനില്‍ ഇഷാനെ കളിപ്പിക്കാന്‍ കഴിയില്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. സഞ്ജു പ്രധാന ടീമിന്റെ ഭാഗമല്ല. ടീമിനൊപ്പം യാത്ര ചെയ്യുന്ന റിസര്‍വ് താരത്തിന്റെ റോള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ.

കെഎല്‍ രാഹുലിനു പകരം ആരെന്ന ചോദ്യത്തിനു എന്താണ് ഇപ്പോള്‍ ശരിയായ ഉത്തരമെന്നു എനിക്കറിയില്ല. രാഹുല്‍ നിങ്ങളുടെ മധ്യനിര ബാറ്ററാണെങ്കില്‍ സഞ്ജു സാംസണായിരുന്നു ബാക്കപ്പായി ടീമില്‍ വേണ്ടിയിരുന്നതെന്നാണ് ശരിയായ ഉത്തരം. സഞ്ജുവാണ് ടീമിലുണ്ടായിരുന്നതെങ്കില്‍ നിങ്ങള്‍ക്കു മറ്റു കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടിവരില്ലായിരുന്നു.

മധ്യനിര ബാറ്ററായി ഒരു വിക്കറ്റ് കീപ്പറും, ഓപ്പണറായി ഒരു വിക്കറ്റ് കീപ്പറുമാണ് നിങ്ങള്‍ക്കുള്ളത്. പക്ഷെ നിങ്ങള്‍ രണ്ടാമത്തെയാള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. ഇതിലുടെ സ്വന്തം കുഴിയാണ് നിങ്ങള്‍ കുഴിച്ചിരിക്കുന്നത്. നിങ്ങള്‍ അതിലേക്കു വീഴുക തന്നെ ചെയ്യും. ഇപ്പോള്‍ അതിലേക്കു വീഴാനുള്ള സമയം എത്തിയിരിക്കുകയാണന്നും ചോപ്ര വിലയിരുത്തി.

രാഹുലിന്റെ അഭാവത്തില്‍ സഞ്ജു സാംസണിനെ രണ്ടു മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍ ഇന്ത്യക്കു കഴിയില്ല. കാരണം പരിക്കേറ്റയാള്‍ക്കു പകരക്കാരനായി രണ്ടു മല്‍സരങ്ങളിലേക്കു മാത്രം ആരെയും എടുക്കാന്‍ കഴിയില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. മധ്യനിരയില്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളെ പരീക്ഷിക്കാമെന്ന ലക്ഷ്യത്തോടെയായിരിക്കാം ഇരുവരെയും ടീമിലെടുത്തതെന്നു അദ്ദേഹം പറഞ്ഞു.

തിലക്, സൂര്യകുമാര്‍ എന്നിവരെയും ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യരുടെ ഫോമിനെക്കുറിച്ച് നിങ്ങള്‍ക്കു ഒരു ഐഡിയയുമില്ല. കൂടാതെ ഏതു ഫോമിലായിരിക്കും രാഹുല്‍ ടീമിലേക്കു വരുന്നതെന്നും നിങ്ങള്‍ക്കറിയില്ല. അതുകൊണ്ടാവാം തിലക്, സൂര്യ ഇവരില്‍ ഒരാള്‍ക്കെങ്കിലും മധ്യനിരയില്‍ അവസരം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്.

ISHAN KISHAN

ഏകദിനത്തില്‍ ഇതുവരെ ഒരു മല്‍സരത്തില്‍പ്പോലും തിലക് കളിച്ചിട്ടില്ല. സൂര്യയാവട്ടെ കുറച്ച് ഏകദിനങ്ങളില്‍ കളിച്ചെങ്കിലും അവയില്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. അത്തരമൊരു വീക്ഷണകോണില്‍ നോക്കിയാല്‍ ഇരുവര്‍ക്കും ഇതൊരു അവസരമാണ്.

പാകിസ്താനെതിരേയുള്ളത് ഒരു വലിയ മല്‍സരമാണ്. ജയിക്കാന്‍ തന്നെയായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. നിങ്ങള്‍ക്കു എന്തെങ്കിലും പരീക്ഷിക്കണമെങ്കില്‍ അതു ഈ കളിയില്‍ തന്നെ വേണമെന്നും ചോപ്ര നിരീക്ഷിച്ചു.

രാഹുലിനു പകരം ഇഷാന്‍ അഞ്ചാം നമ്പറില്‍ കളിക്കുകയാണെങ്കില്‍ തിലകിനെയോ, സൂര്യകുമാറിനെയോ പരീക്ഷിക്കാന്‍ ഇന്ത്യക്കു കഴിയില്ല. ഓപ്പണിങാണ് ഇഷാന് കൂടുതല്‍ അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍.

പക്ഷെ ഇഷാനെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി കളിപ്പിക്കുകയാണെങ്കില്‍ ശുഭ്മന്‍ ഗില്ലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടായി മാറും. ഇഷാന്‍ മുന്‍നിരയിലാണ് കളിക്കുന്നതെങ്കില്‍ വിരാട് കോലി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 1, 2023, 13:47 [IST]
Other articles published on Sep 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+