For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: നേപ്പാള്‍ പോലും ഇന്ത്യയെ 'പഞ്ഞിക്കിട്ടു'! ഇതെന്ത് ബൗളിങ്? ആഞ്ഞടിച്ച് മുന്‍ പാക് താരം

ഏഷ്യാ കപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കുഞ്ഞന്‍ ടീമായ നേപ്പാളിനെതിരേ ഇന്ത്യയുടെ ബൗളിങ് പ്രകടനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നേപ്പാളിനെതിരേ 10 വിക്കറ്റിന്റെ വമ്പന്‍ ജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും ബൗളിങ് നിരയുടെ പ്രകടനം നിരാശാജനകമായിരുന്നു. കൂടാതെ ഫീല്‍ഡിങിലും ഇന്ത്യ വന്‍ ഫ്‌ളോപ്പായി മാറി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട നേപ്പാളിനെ ചെറിയ സ്‌കോറിനു ഇന്ത്യ എറിഞ്ഞിടുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ച നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. ഞായറാഴ്ച സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വമ്പന്‍ പോരാട്ടം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ബൗളിങ് നിരയ്‌ക്കെതിരേ കനേരിയ രംഗത്തുവന്നത്.

KOHLI HARDIK

നേപ്പാളിനു പോലും ഇന്ത്യന്‍ ബൗളിങിനെതിരേ 230 റണ്‍സ് നേടാന്‍ കഴിഞ്ഞെങ്കില്‍ പാകിസ്താന്‍ ടീമിന് എത്ര റണ്‍സ് നേടാനാവുമെന്നു സങ്കല്‍പ്പിച്ചു നോക്കൂയെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കനേരിയ.

ഇന്ത്യയുടെ ബൗളിങ് വലിയ ആശങ്ക തന്നെയാണ്. നേപ്പാളിനു അവര്‍ക്കെതിരേ 200ന് മുകളില്‍ റണ്‍സ് കഴിഞ്ഞ മല്‍സരത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചു. ബാറ്റിങില്‍ മതിയായ അനുഭവസമ്പത്തില്ലാത്ത ടീമാണ് നേപ്പാളിന്റേത്. എന്നാല്‍ ഇന്ത്യയുടേത് ഏറെ മല്‍സരപരിചയമുള്ള ബൗളിങ് യൂണിറ്റാണ്.

150 റണ്‍സിനെങ്കിലും നേപ്പാളിനെ ഇന്ത്യക്കു ഓള്‍ഔട്ടാക്കാമായിരുന്നു. നേപ്പാളിനു 230 റണ്ണെടുക്കാനായെങ്കില്‍ ഇന്ത്യന്‍ ബൗളിങിനെതിരേ ആധിപത്യം പുലര്‍ത്താന്‍ പാകിസ്താനു സാധിക്കുമെന്നും കനേരിയ ചൂണ്ടിക്കാട്ടി.

ബൗളിങിനെക്കുറിച്ചു മാത്രമല്ല ബാറ്റിങിന്റെ കാര്യത്തിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു ആശങ്കയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബൗളിങിലെ പ്രശ്‌നങ്ങളെക്കുറിച്ച് സെലക്ടര്‍മാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വളരെ ആശയക്കുഴപ്പത്തിലായാണ് കാണപ്പെട്ടത്. ഈ ട്രാക്കില്‍ 300 റണ്‍സ് പോലും പ്രതിരോധിക്കാന്‍ തന്റെ ടീമിനു കഴിയുമോയെന്നു സംശയമുള്ള തരത്തിലായിരുന്നു അദ്ദേഹത്തിന്റെ മുഖഭാവം. ബൗളിങിലെ ഇതേ പ്രശ്‌നം തന്നെ ബാറ്റിങിലും ഇന്ത്യക്കുണ്ടെന്നും കനേരിയ നിരീക്ഷിച്ചു.

വലിയൊരു ടോട്ടല്‍ സ്വന്തം ടീമിനു ചേസ് ചെയ്തു ജയിക്കാന്‍ കഴിയുമോയെന്നു രോഹിത് ശര്‍മയ്ക്കു അറിയില്ല. മുന്‍നിര ബാറ്റിങ് നിര പാകിസ്താനെതിരേ നടത്തിയ മോശം പ്രകടനം കാരണമായിരിക്കാം ഇത്.

SIRAJ

നേപ്പാളിനെതിരേ ഇന്ത്യ പത്തു വിക്കറ്റിനു ജയിച്ചുവെന്നത് ശരിതന്നെ. എങ്കിലും ടീമിനെ സംബന്ധിച്ച് ആശങ്കകളുണ്ട്. 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്ന മികച്ച പേസാക്രമണമുള്ളവര്‍ക്കെതിരേ ഇന്ത്യയുടെ മുന്‍നിര പതറുകയാണെന്നും കനേരിയ വിലയിരുത്തി.

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തേ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്ത 17 അംഗ സ്‌ക്വാഡിലെ രണ്ടു പേരെ ഒഴിവാക്കുക മാത്രമാണ് ഇന്ത്യ ചെയ്തിട്ടുള്ളത്. യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയെയും പേസര്‍ പ്രസിദ്ധ് കൃഷ്ണയെയുമാണ് ടീമില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയത്. പക്ഷെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ കനേരിയ അതൃപ്തി പ്രകടിപ്പിച്ചു.

രോഹിത് ശര്‍മ ഈ ടീമില്‍ ആത്മവിശ്വാസം കാണിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റങ്ങളൊന്നും വരുത്താതിരുന്നത്. പക്ഷെ എനിക്കു ഇപ്പോഴും ഈ ടീമിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ട്. കുറച്ചു മാറ്റങ്ങള്‍ ഈ ടീമില്‍ വേണ്ടിയിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഏഷ്യാ കപ്പ് അവസാനിക്കുന്നതു വരെ ഇന്ത്യക്കു കാത്തിരിക്കാമായിരുന്നെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 6, 2023, 13:41 [IST]
Other articles published on Sep 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+