Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 2021 വരെ 48, 2022 മുതല്‍ 20! കോലിക്കും തുടങ്ങിയോ അതേ വീക്ക്‌നെസ്?

ഏഷ്യ കപ്പില്‍ ഗ്രൂപ്പ് എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ വിരാട് കോലി. പാക് പടയ്‌ക്കെതിരേ ഗംഭീര റെക്കോര്‍ഡുള്ള അദ്ദേഹം ഈ കളിയിലും അതാവര്‍ത്തിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല. മൂന്നാം നമ്പറില്‍ ഇറങ്ങിയ കോലി നേടിയത് നാലു റണ്‍സ് മാത്രമാണ്.

ഏഴു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ ബൗളിങില്‍ ബൗള്‍ഡായി കോലി ക്രീസ് വിടുകയായിരുന്നു. അഞ്ചാം ഓവറിലെ അവസാന ബോളില്‍ നായകന്‍ രോഹിത് ശര്‍മ ബൗള്‍ഡായ ശേഷമാണ് കോലി ക്രീസിലെത്തിയത്. ഷഹീന്റെ ബൗളിങില്‍ ഹിറ്റ്മാന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

VIRAT KOHLI

നസീം ഷായ്‌ക്കെതിരേ ആറാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ തകര്‍പ്പന്‍ ബൗണ്ടറി പറത്തിയ കോലി ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നുണ്ടാവുമെന്നു എല്ലാവരും ഉറപ്പിച്ചു. പക്ഷെ തൊട്ടടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ ഷഹീനെതിരേ കോലി വീണു.

ഓഫ് സ്റ്റംപിന് പുറത്തുപോയ ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളായിരുന്നു അത്. ഓഫ് സൈഡിലേക്കു കളിക്കാനായിരുന്നു കോലിയുടെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ശേഷം അകത്തേക്കു വന്ന ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു. സ്തബ്ധനായ കോലിക്കു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതില്‍ നേരത്തേ മിടുക്കനായിരുന്നു കോലി. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നു കണക്കുകള്‍ അടിവരയിടുന്നു. 2008 മുതല്‍ 2021 വരെ ഏകദിത്തില്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ കോലിയുടെ ശരാശരി 48ഉം സ്‌ട്രൈക്ക് റേറ്റ് 98.2 ഉം ആയിരുന്നു.

പക്ഷെ 2022നു ശേഷം ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ അദ്ദേഹം ശരിക്കും പതറുകയാണ്. 20 എന്ന ദയനീയ ശരാശരിയാണ് 2022 മുതല്‍ ഇടംകൈയന്‍മാര്‍ക്കെതിരേ കോലിയുടേത്. സ്‌ട്രൈക്ക് റേറ്റ് 90.9ഉം ആണ്.

2022 മുതല്‍ ഏകദിനത്തില്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ കോലി നേരിട്ടത് 98 ബോളുകളാണ്. ഇവയില്‍ നിന്നും നേടിയിരിക്കുന്നത് 87 റണ്‍സ് മാത്രമാണ്. നാലു തവണ അദ്ദേഹം വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.

അതേസയം, പാകിസ്താനെതിരായ മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യ പൊരുതുകയാണ്. 20 ഓവര്‍ പിന്നിടുമ്പോള്‍ നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 102 റണ്‍സെന്ന നിലയിലാണ്. ഇഷാന്‍ കിഷനും (32) വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് (17) ക്രീസിലുള്ളത്.

കോലിയെക്കൂടാതെ നായകന്‍ രോഹിത് ശര്‍മ (11), ശുഭ്മന്‍ ഗില്‍ (10), ശ്രേയസ് അയ്യര്‍ (14) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. രണ്ടു വീതം വിക്കറ്റുകളെടുത്ത ഷഹീന്‍ അഫ്രീഡിയും ഹാരിസ് റൗഫും ചേര്‍ന്ന് ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു.

Story first published: Saturday, September 2, 2023, 17:44 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+