For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: മധ്യനിരയില്‍ മിന്നിച്ച് രാഹുല്‍, പിന്നില്‍ കോലി! ആ നീക്കം ടേണിങ് പോയിന്റ്

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുക അസാധ്യമാണെന്നു തെളിയിച്ചു കൊണ്ടാണ് ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ക്ലാസ് ബാറ്റിങുമായി കെഎല്‍ രാഹുല്‍ കസറിയത്. ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം ഈ കളിയില്‍ പുറത്തിരിക്കേണ്ടി വരികയും പകരം രാഹുല്‍ പ്ലെയിങ് ഇലവനിലേക്കു വരികയും ചെയ്തപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. കാരണം പരിക്കു കാരണം മാസങ്ങളോളം അദ്ദേഹം കളത്തിനു പുറത്തായിരുന്നു. അതുകൊണ്ടു തന്നെ രാഹുലിന്റെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ സംശയവുമുയര്‍ന്നിരുന്നു.

എന്നാല്‍ എല്ലാവര്‍ക്കുമുള്ള മറുപടി രാഹുല്‍ ബാറ്റ് കൊണ്ടു നല്‍കുകയായിരുന്നു. 106 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 111 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ദീര്‍ഘകാലം മല്‍സരരംഗത്തു നിന്നും വിട്ടുനിന്നതിന്റെ യാതൊരു പ്രശ്‌നങ്ങളും രാഹുലിന്റെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചിരിക്കുകയാണ്.

KOHLI RAHUL

ഏകദിനത്തില്‍ ഇന്ത്യന്‍ മധ്യനിരയിലെ നിര്‍ണായക താരമായി രാഹുലിനെ മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് മുന്‍ നായകന്‍ വിരാട് കോലിക്കു അവകാശപ്പെട്ടതാണ്. ഓപ്പണിങിടക്കം കരിയറില്‍ വ്യത്യസ്ത റോളുകളിലൂടെ കടന്നുപോയ ശേഷമാണ് രാഹുല്‍ മധ്യനിരയില്‍ സീറ്റുറപ്പിച്ചത്.

2017ലായിരുന്നു മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ ഒഴിവാക്കി 2019ലെ ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ വാര്‍ത്തെടുക്കാന്‍ തുടങ്ങിയത്. ഈ സമയത്താണ് രാഹുലും മനീഷ് പാണ്ഡെയും ദേശീയ ടീമില്‍ ആദ്യമായി ഇടം പിടിക്കുന്നത്. മധ്യനിരയിലേക്കായിരുന്നു രാഹുലിനെ ഇന്ത്യ കണ്ടുവച്ചിരുന്നത്.

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ 3, 4 ,5 പൊസിഷനുകളിലെല്ലാം അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചെങ്കിലും ഫ്‌ളോപ്പായി മാറി. പക്ഷെ 2018 രാഹുലിന്റെ കരിയറിലെ ടേണിങ് പോയിന്റായി. ഐപിഎല്ലില്‍ 659 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം പിന്നാലെ ഇംഗ്ലണ്ടിനെതിരേ ടി20യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി കുറിക്കുകയും ചെയ്തു. എന്നാല്‍ ഏകദിനത്തില്‍ നാലാം നമ്പറില്‍ മോശം ഫോം തുടര്‍ന്നു.

തുടര്‍ന്നു 2018ലെ ഏഷ്യാ കപ്പില്‍ രാഹുല്‍ തഴയപ്പെടുകയും ചെയ്തു. ടൂര്‍ണമെന്റില്‍ കിരീടം നേടിയെങ്കിലും ഇന്ത്യന്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ അപ്പോഴും പരിഹരിക്കപ്പെട്ടില്ല. 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ രാഹുലുണ്ടായിരുന്നു. മധ്യനിരയിലേക്കായിരുന്നു അദ്ദേഹത്തെ ടീം കണ്ടുവച്ചിരുന്നത്.

എന്നാല്‍ ടൂര്‍ണമെന്റിനിടെ ശിഖര്‍ ധവാനു പരിക്കേറ്റതോടെ രാഹുലിനു ഓപ്പണിങില്‍ അവസരം ലഭിച്ചു. ഓപ്പണറായി രോഹിത് ശര്‍മയ്‌ക്കൊപ്പം ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

എന്നാല്‍ ലോകകപ്പിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന പരമ്പരയില്‍ രാഹുല്‍ കളിച്ചിരുന്നില്ല. മധ്യനിരയിലും വിക്കറ്റ് കീപ്പറായും റിഷഭ് പന്തിനു അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുകയായിരുന്നു. ഇതേ വര്‍ഷം വിന്‍ഡീഡ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ടീമിനായി രാഹുല്‍ കളിക്കുകയും തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്തു.

RAHUL

2020ന്റെ തുടക്കത്തില്‍ ഓസീസ് ഇന്ത്യയില്‍ ഏകദിന പരമ്പര കളിക്കാനെത്തി. രോഹിത്, ധവാന്‍, രാഹുല്‍ എന്നിവരെല്ലാം അപ്പോള്‍ മികച്ച ഫോമിലായിരുന്നു. ഇതോടെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്തു.

ആദ്യ കളിയില്‍ രാഹുല്‍ മൂന്നാമനായും ക്യാപ്റ്റന്‍ കോലി നാലാമനായുമാണ് കളിച്ചത്. ഇന്ത്യ 10 വിക്കറ്റിനു തോറ്റ കളിയില്‍ രാഹുല്‍ 47 റണ്‍സ് നേടി. അടുത്ത മല്‍സരത്തില്‍ അഞ്ചാം നമ്പറിലേക്കു മാറിയ രാഹുല്‍ 80 റണ്‍സുമായി കസറി. വിക്കറ്റ് കാത്തതും അദ്ദേഹമായിരുന്നു. ചില പിഴവുകള്‍ രാഹുലില്‍ നിന്നുണ്ടായെങ്കിലും കോലി അദ്ദേഹത്തിനാണ് ടീമിന്റെ പിന്തുണയെന്നു തുറന്നു പറയുകയും ചെയ്തു.

പരമ്പരയ്ക്കു ശേഷം അഞ്ചാം നമ്പറില്‍ രാഹുല്‍ തന്നെ തുടര്‍ന്നു കളിക്കുമെന്നും വിക്കറ്റ് കീപ്പറായി നിലനിര്‍ത്തുമെന്നുമായിരുന്നു കോലിയുടെ വാക്കുകള്‍. അതിനു ശേഷം മധ്യനിരയിലെ മിന്നും താരമായി രാഹുല്‍ ഉയര്‍ന്നുവരുന്നതാണ് കണ്ടത്. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെല്ലാം ഏകദിനത്തില്‍ അദ്ദേഹം ബാറ്റ് ചെയ്തു. 22 ഏകദിനങ്ങളില്‍ മധ്യനിരയില്‍ കളിച്ച രാഹുല്‍ 64.6 ശരാശരിയില്‍ മൂന്നു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിനകം നേടിക്കഴിഞ്ഞു.

Story first published: Tuesday, September 12, 2023, 14:06 [IST]
Other articles published on Sep 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+