For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യ- പാക് പോരില്‍ കോലിയോ, ബാബറോ? ആരാണ് ബെസ്റ്റ്, ഒരാള്‍ ഫ്‌ളോപ്പ്

ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്ററാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ വിരാട് കോലി. അദ്ദേഹത്തിനു ശേഷം ലോകത്തിലെ ഏറ്റവും കേമനായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാള്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമാണ്. മൂന്നു ഫോര്‍മാറ്റുകളിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഈ വിശേഷണം ശരിവയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

പക്ഷെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങളിലേക്കു വരികയാണെങ്കില്‍ ഇവരില്‍ ആരാണ് ബെസ്റ്റ്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരാള്‍ക്കു വ്യക്തമായ മുന്‍തൂക്കമുള്ളതായി നമുക്കു കാണാം. അതു മറ്റാരുമല്ല കോലി തന്നെയാണ്. ടി20, ഏകദിനം എന്നിവയിലായി പാകിസ്താനെതിരേ അതിശയിപ്പിക്കുന്ന ബാറ്റിങ് ശരാശരിയാണ് കോലിക്കുള്ളത്. മറുഭാഗത്തു ബാബറിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

KOHLI BABAR

63.88 എന്ന ഗംഭീര ബാറ്റിങ് ശരാശരിയാണ് കോലിക്കുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ബാബറിനെ അടുത്തെങ്ങും കാണാന്‍ കഴിയില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ 28.88 ബാറ്റിങ് ശരാശരി മാത്രമേ പാക് ക്യാപ്റ്റനുള്ളൂ. അവസാനമായി ഇന്നു ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും കോലിക്കു മുന്നില്‍ ബാബര്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. കൊളംബോയില്‍ നടന്ന കളിയില്‍ അപരാജിത സെഞ്ച്വറിയുമായാണ് കോലി കസറിയത്.

വെറും 94 ബോളുകളില്‍ നിന്നും ഒമ്പതു ഫോറുകളും മൂന്നു സിക്‌സറുകളുമടക്കം 122 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ 47ാമത് സെഞ്ച്വറിയായിരുന്നു ഇത്. ഏകദിനത്തില്‍ അതിവേഗം 13,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി കോലി മാറുകയും ചെയ്തിരുന്നു.

VIRAT KOHLI

എന്നാല്‍ മറുഭാഗത്തു ബാബറിനു ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായില്ല. 10 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. 24 ബോളില്‍ രണ്ടു ഫോറടക്കം 10 റണ്‍സ് നേടിയ പാക് നായകനെ ഹാര്‍ദിക് പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

അതേസമയം, പാകിസ്താനെതിരേ വമ്പന്‍ ജയത്തിലേക്കു കുതിക്കുകയാണ് ടീം ഇന്ത്യ. മഴയെ തുടര്‍ന്നു റിസര്‍വ് ദിനത്തിലേക്കു നീണ്ട കളിയില്‍ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പാക് പടയ്ക്കു ഇന്ത്യ നല്‍കിയത്. കോലിക്കൊപ്പം കെഎല്‍ രാഹലുലും (111) അപരാജിത സെഞ്ച്വറി ഈ മല്‍സരത്തില്‍ നേടി. 106 ബോളുകള്‍ നേരിട്ട അദ്ദേഹം 12 ഫോറും രണ്ടു സിക്‌സറുകളുമടിച്ചു.

Story first published: Monday, September 11, 2023, 22:14 [IST]
Other articles published on Sep 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+