Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലിയേയും രോഹിത്തിനേയും എങ്ങനെ കുടുക്കി? നിസാരം! വെളുപ്പെടുത്തി ഷഹീന്‍

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം നടക്കുന്നതിന് മുമ്പുതന്നെ ഇന്ത്യ ഏറ്റവും ഭയന്നിരുന്നത് പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെയാണ്. ഇടം കൈയന്‍ യുവ പേസറുടെ ന്യൂബോളിലെ മികവ് അതിജീവിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യയുടെ ടോപ് ഓഡറിലെ പേരുകേട്ട താരങ്ങള്‍ക്ക് ഷഹീന്‍ ഭീഷണിയാണെന്ന് അവസാന ടി20 ലോകകപ്പിലൂടെത്തന്നെ വ്യക്തമായതാണ്. അന്ന് വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെ ഷഹീന്‍ പുറത്താക്കി.

ഇത്തവണയും ഇന്ത്യയുടെ ടോപ് ഓഡറിനെ വിറപ്പിക്കാന്‍ ഷഹീന് സാധിച്ചു. രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ നാല് പ്രധാന വിക്കറ്റുകളാണ് ഷഹീന്‍ നേടിയത്. ഇതില്‍ കോലിയേയും രോഹിത്തിനേയും ഷഹീന്‍ പുറത്താക്കിയതാണ് എടുത്തു പറയേണ്ടത്. തുടക്കത്തിലേ ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ ഷഹീന് സാധിച്ചു. ഇപ്പോഴിതാ ന്യൂബോളില്‍ ഇന്ത്യക്കെതിരായ തന്ത്രം തുറന്ന് പറഞ്ഞിരിക്കുകയാണ് പാക് പേസര്‍.

'ന്യൂബോളിലെ ഞങ്ങളുടെ പദ്ധതി രോഹിത്തിന്റേയും കോലിയുടേയും വിക്കറ്റായിരുന്നു. വളരെ പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകളാണ് ഇതെന്നാണ് കരുതുന്നത്. എന്നെ സംബന്ധിച്ച് എല്ലാ ബാറ്റ്‌സ്മാന്‍മാരും ഒരുപോലെയാണ്. എന്നാല്‍ രോഹിത്തിന്റെ വിക്കറ്റാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. പേസ് ബൗളര്‍മാരുടെ പദ്ധതി ഫലിച്ചു. നസീം മണിക്കൂറില്‍ 150 വേഗത്തിലാണ് പന്തെറിഞ്ഞിരുന്നത്. അത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നി.

എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ലത്. ന്യൂബോളില്‍ മികച്ച സ്വിങ്ങും വേഗവും ലഭിക്കും. എന്നാല്‍ പന്ത് പഴകുന്തോറും അത് ലഭിക്കില്ല'- ഷഹീന്‍ പറഞ്ഞു. 10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് ഇന്ത്യയുടെ നാല് നിര്‍ണ്ണായക വിക്കറ്റുകളാണ് ഷഹീന്‍ പോക്കറ്റിലാക്കിയത്. കളി തുടങ്ങിയപ്പോള്‍ ഷഹീനെ മികച്ച ഫോമിലല്ല കണ്ടത്. ആദ്യ ഓവറില്‍ മികച്ച ലൈനും ലെങ്തും ഷഹീന് ലഭിച്ചിരുന്നില്ല. എന്നാല്‍ മഴയെത്തുടര്‍ന്ന് ഇടവേള ലഭിച്ചത് ഷഹീന് കരുത്തായി.

naseem sha

തിരിച്ചെത്തി എറിഞ്ഞ മൂന്നാം പന്തില്‍ത്തന്നെ രോഹിത്തിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യാന്‍ ഷഹീന് സാധിച്ചു. ആദ്യ രണ്ട് പന്തും ഔട്ട് സ്വിങ്ങര്‍ എറിഞ്ഞ് രോഹിത്തിനെ വിറപ്പിച്ച ഷഹീന്‍ മൂന്നാം പന്തില്‍ ഇന്‍സ്വിങ്ങര്‍ എറിഞ്ഞു. ആദ്യ രണ്ട് പന്തിന്റെ അതേ ലെങ്തിലെത്തിയ പന്തിനെ കൃത്യമായി മനസിലാക്കാന്‍ രോഹിത്തിന് സാധിക്കാതെ പോയപ്പോള്‍ കുറ്റി തെറിച്ചു. മികച്ച പന്ത് തന്നെയായിരുന്നു അത്. ഏത് മികച്ച ബാറ്റ്‌സ്മാനായാലും ഒന്ന് പതറാന്‍ സാധ്യത കൂടുതലായിരുന്നു.

വിരാട് കോലിയുടെ പുറത്താകല്‍ ദൗര്‍ഭാഗ്യകരമായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിനെ കോലി അടിച്ച് സ്റ്റംപിലേക്ക് കയറ്റുകയായിരുന്നു. ടൈമിങ് പിഴച്ചതാണ് കോലിയുടെ കുറ്റി തെറിപ്പിച്ചത്. രോഹിത്തും കോലിയും ഷഹീന് മുന്നില്‍ വീണത് ഇന്ത്യക്ക് വലിയ നാണക്കേടായി മാറുകയും ചെയ്തു. മികച്ച ഫോമില്‍ കളിച്ച ഹാര്‍ദിക്കിന്റെ സ്ലോ ബോള്‍ കെണിയിലാണ് ഷഹീന്‍ വീഴ്ത്തിയത്. നല്ല വേഗത്തില്‍ കൃത്യതയോടെ യോര്‍ക്കര്‍ എറിയാന്‍ ഷഹീന് സാധിക്കും.

ഇന്ത്യ-പാക് നേര്‍ക്കുനേര്‍ മത്സരം ഏഷ്യാ കപ്പില്‍ ഇനിയും തുടര്‍ന്നേക്കും. ഈ സാഹചര്യത്തിലും ഇന്ത്യക്ക് ഷഹീന്റെ ബൗളിങ് പ്രകടനം ഭീഷണിയാവുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ മാനസികമായി മുന്‍തൂക്കം നേടിയെടുക്കാന്‍ ഷഹീന് സാധിക്കുന്നു. ഇന്ത്യന്‍ ടോപ് ഓഡര്‍ ഷഹീനെ ഭയക്കുന്നു. അമിത പ്രതിരോധമാണ് ഇന്ത്യയുടെ ഓപ്പണിങ് കാഴ്ചവെച്ചത്. ശുബ്മാന്‍ ഗില്ലിനെ ഓഫ് സൈഡ് കെണിയില്‍ പെടുത്താല്‍ തുടര്‍ച്ചയായി ഓഫ് സൈഡ് പന്തുകളാണ് നസീം എറിഞ്ഞത്.

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി പിടിച്ചുകെട്ടുകയെന്നതായിരുന്നു പാകിസ്താന്റെ തന്ത്രം. അത് ഫലപ്രദമായി നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇന്ത്യ ഇടം കൈ ബൗളര്‍മാരെ നേരിട്ട് നെറ്റ്‌സില്‍ പരിശീലനം നടത്തിയതുകൊണ്ട് കാര്യമില്ല. മാനസികമായി പാക് ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം കാട്ടാനാവാത്ത പക്ഷം ഇതേ തകര്‍ച്ച ആവര്‍ത്തിച്ചേക്കും.

Story first published: Sunday, September 3, 2023, 7:20 [IST]
Other articles published on Sep 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+