Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഷഹീനെ ഇങ്ങനെ പേടിച്ചാലോ? രോഹിത്തും ഗില്ലും ചെയ്യേണ്ടതെന്ത്, ഉപദേശിച്ച് കൈഫ്

ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഷഹീന്‍ അഫ്രീഡിക്കു മുന്നില്‍ മുട്ടിടിച്ച് പുറത്തായ ഇന്ത്യന്‍ മുന്‍നിരയ്ക്കു ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ മധ്യനിര താരം മുഹമ്മദ് കൈഫ്. കാന്‍ഡിയിലെ പല്ലെക്കെലെ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പാക് ബൗളിങിലെ ഹീറോയായത് ഷഹീനായിരുന്നു. നാലു വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്.

10 ഓവറില്‍ 3.5 ഇക്കോണമി റേറ്റില്‍ രണ്ടു മെയ്ഡനടക്കം 35 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ മടക്കിയത്. പവര്‍പ്ലേയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ബൗള്‍ഡാക്കിയ ഷഹീന്‍ പിന്നീട് ഡെത്ത് ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളും പോക്കറ്റിലാക്കി. ഇരുവരെയും ഒരേ ഓവറിലാണ് അദ്ദേഹം മടക്കിയത്.

SHAHEEN AFRIDI

ഇനി സൂപ്പര്‍ ഓവറിലും ഒരു പക്ഷെ ഫൈനലിലും ഇന്ത്യ- പാക് പോര് നടന്നേക്കും. കൂടാതെ ഏകദിന ലോകകപ്പിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഷഹീനെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യ ശ്രമിച്ചേ തീരൂവെന്നു കൈഫ് ആവശ്യപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ഷഹീന്‍ അഫ്രീഡിയെ വളരെ പരിഭ്രമിച്ചാണ് നേരിടുന്നത്. ഷഹീന്‍ വളരെ നല്ല ബൗളറാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. അദ്ദേഹത്തിന്റെ ഗെയിം പ്ലാന്‍ എങ്ങനെയാണെന്നു എല്ലാവര്‍ക്കുമറിയാം. പിച്ച് ചെയ്ത ശേഷം ബോള്‍ അകത്തേക്കു കൊണ്ടു വരികയും, ബാറ്റര്‍മാരെ ബൗള്‍ഡാക്കുകയും വിക്കറ്റിനു മുന്നില്‍ കുരുക്കുകയുമാണ് ഷഹീന്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും കൈഫ് നിരീക്ഷിച്ചു.

ഷഹീന്‍ അഫ്രീഡിയെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ അതു അപകടമാണ്. ഷഹീനെ കയറൂരി വിടുകയാണെങ്കില്‍ അദ്ദേഹം നിങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കും. അതുകൊണ്ടു തന്നെ പാകിസ്താനെതിരേ ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യ എങ്ങനെയായിരിക്കണം ഷഹീനെ നേരിടേണ്ടത്?

ഏഷ്യാ കപ്പില്‍ മാത്രമല്ല അതിനു ശേഷം ലോകകപ്പിലും നമുക്കു ഷഹീനെതിരേ കളിക്കാനുള്ളതാണെന്നും കൈഫ് അഭിപ്രായപ്പെട്ടു. പാകിസ്താനുമായുള്ള അടുത്ത മല്‍സരത്തില്‍ ഷഹീന്‍ അഫ്രീഡിക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍ പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്യാന്‍ ശ്രമിക്കരുത്. പകരം അഗ്രസീവ് സമീപനമായിരിക്കണം സ്വീകരിക്കേണ്ടത്.

രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഷഹീനെതിരേ ആക്രമിച്ച് ബാറ്റ് വീശി റണ്‍സ് സ്‌കോര്‍ ചെയ്യണം. ഇതു അവരോടും പറയേണ്ടതുണ്ട്. കാരണം ഇതു ലോകകപ്പിന്റെ വര്‍ഷമാണ്. അഹമ്മദാബാദില്‍ ഒക്ടോബര്‍ 14നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കുകയാണ്.

ROHIT GILL

അവിടെയും ടീമിനെ കാത്ത് ഷഹീന്‍ അഫ്രീഡിയുണ്ടാവും. അതുകൊണ്ടു തന്നെ അതിനു മുമ്പ് ഷഹീനെതിരേ ഇപ്പോള്‍ തന്നെ ഒരു തന്ത്രമൊരുക്കാനും കാര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാക്കാനും ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്.

സമ്മര്‍ദ്ദത്തിലേക്കു വീണ് ഷഹീനെതിരേ ഡിഫന്‍സീവ് ശൈലിയില്‍ കളിച്ചാല്‍ അതു ഇന്ത്യയെ സഹായിക്കില്ല. പകരം ആക്രമണത്തിലൂടെ മാത്രമേ ഷഹീനുയര്‍ത്തുന്ന വെല്ലുവിളി നിര്‍വീര്യമാക്കാനും റണ്‍സെടുക്കാനും സാധിക്കുകയുള്ളൂവെന്നും കൈഫ് വിലയിരുത്തി.

അതേസമയം, പാകിസ്താനുമായുള്ള ഗ്രൂപ്പ് മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടതോടെ ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ സാധ്യതകള്‍ക്കു തിരിച്ചടി നേരിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നേപ്പാളുമായുള്ള കളിയില്‍ ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സൂപ്പര്‍ ഫോറില്‍ സ്ഥാനമുറപ്പുള്ളൂ. പക്ഷെ മഴയെ തുടര്‍ന്ന് ഈ കളിയും ഉപേക്ഷിക്കപ്പെട്ടാല്‍ രണ്ടു പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി ഇന്ത്യക്കു സൂപ്പര്‍ ഫോറിലെത്താം.

Story first published: Sunday, September 3, 2023, 17:12 [IST]
Other articles published on Sep 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+