Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഷഹീനെ പേടിക്കണോ? ഇന്ത്യക്കെതിരേ റെക്കോര്‍ഡ് ഇങ്ങനെ, ഒന്നില്‍ ഹീറോ!

ഏഷ്യാ കപ്പില്‍ ശനിയാഴ്ച ചിരവൈരികളായ പാകിസ്താനെതിരേ ആദ്യ ഗ്രൂപ്പ് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കുന്നത് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെയായിരിക്കും. ന്യൂബോള്‍ കൊണ്ട് അപകടം വിതയ്ക്കാന്‍ കഴിവുള്ള ബൗളറാണ് അദ്ദേഹം. ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള ഷഹീന്‍ ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ മിടുക്കനാണ്.

മാത്രമല്ല ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ പതറുന്ന ചരിത്രമുള്ളതിനാല്‍ തന്നെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്നതും ഷഹീനായിരിക്കും. നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നേക്കാള്‍ നന്നായി ന്യൂബോള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള മറ്റു ബൗളര്‍മാരില്ലെന്നു നേപ്പാളുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ ഷഹീന്‍ അടിവരയിടുകയും ചെയ്തിരുന്നു.

SHAHEEN AFRIDI

ആദ്യ ഓവറിലെ അവസാനത്തെ രണ്ടു ബോളുകളിലും നേപ്പാളിന്റെ വിക്കറ്റുകളെടുത്താണ് അദ്ദേഹം മിന്നിച്ചത്. നിലവില്‍ ഏകദിന ഫോര്‍മാറ്റിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയായ ഷഹീനെ ഫലപ്രമായി നേരിടുന്നതിനെ ആശ്രയിച്ചായിരിക്കും പാക് പടയ്‌ക്കെതിരേ ഇന്ത്യയുടെ വിജയസാധ്യതകള്‍.

ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ ഷഹീന്‍ നേടിക്കഴിഞ്ഞു. ഇത്തവണ ഏഷ്യാ കപ്പില്‍ പാകിസ്താന്‍ കിരീടമുയര്‍ത്തണമെങ്കില്‍ അദ്ദേഹത്തിന്റെ പ്രകടനം നിര്‍ണായകമായി മാറും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഷഹീന്റെ ഇതുവരെയുള്ള പ്രകടനം എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യക്കെതിരേ വെറും മൂന്ന് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മാത്രം കളിച്ച അനുഭവസമ്പത്ത് മാത്രമേ ഷഹീനുള്ളൂ. ഇവയില്‍ രണ്ടും ടി20 ഫോര്‍മാറ്റിലുമായിരുന്നു. 2018ല്‍ ഇന്ത്യ അവസാനമായി ചാംപ്യന്‍മാരായ ഏഷ്യാ കപ്പിലാണ് അദ്ദേഹം ആദ്യമായി ഇന്ത്യക്കെതിരേ പന്തെറിഞ്ഞത്.

ദുബായില്‍ നടന്ന ഏകദിന ഫോര്‍മാറ്റിലുള്ള ഈ മല്‍സരത്തില്‍ ഷഹീന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനുമായില്ല. ആറോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 42 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചില്ല. മൂന്നു വര്‍ഷങ്ങള്‍ ശേഷം 2021ല്‍ ഇതേ വേദിയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഷഹീന്‍ പിന്നീട് ഇന്ത്യക്കെതിരേ കളിച്ചത്.

അദ്ദേഹം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതും ഈ മല്‍സരത്തിലായിരുന്നു. നാലോവറില്‍ 31 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്ത ഷഹീന്‍ പാക് വിജയത്തിനു ചുക്കാന്‍ പിടിക്കുകയും പ്ലെയര്‍ ഓഫ് ദി മാച്ചായി മാറുകയും ചെയ്തു.

SHAHEEN AFRIDI

പവര്‍പ്ലേയില്‍ തന്നെ ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ പുറത്താക്കി ഷഹീന്‍ ഇന്ത്യയെ സ്തബ്ധരാക്കിയിരുന്നു. അതിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയുട വിലപ്പെട്ട വിക്കറ്റും അദ്ദേഹം പോക്കറ്റിലാക്കുകയായിരുന്നു.

അവസാനമായി ഷഹീന്‍ ഇന്ത്യക്കെതിരേ കളിച്ചത് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരുന്നു. മെല്‍ബണില്‍ നടന്ന പോരാട്ടത്തില്‍ പാക് പേസറെ നന്നായി നേരിടാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു സാധിച്ചു. നാലോവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത ഷഹീന് വിക്കറ്റൊന്നും വീഴ്ത്താനുമായില്ല.

അതേസമയം, ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് അഫ്ഗാനിസ്താനുമായി നടന്ന ഏകദിന പരമ്പരയിലും ഷഹീന്‍ കസറിയിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും അദ്ദേഹം ഉജ്ജ്വലമായി പന്തെറിഞ്ഞു.

ആദ്യ മല്‍സരത്തില്‍ നാലോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് ഷഹീന്‍ പോക്കറ്റിലാക്കിയത്. രണ്ടാമത്തെ മല്‍സരത്തില്‍ 10 ഓവറില്‍ 58 റണ്‍സിനു രണ്ടു വിക്കറ്റുകളും ഷഹീന്‍ വീഴ്ത്തി. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 9.4 ഓവറില്‍ 31 റണ്‍സിനു രണ്ടു വിക്കറ്റുകളും പേസര്‍ക്കു ലഭിച്ചു.

Story first published: Thursday, August 31, 2023, 6:30 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+