For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇടം കൈ പേസറെ പേടി, ഷഹീനെ രോഹിത് എങ്ങനെ നേരിടും? വഴി പറഞ്ഞ് സഞ്ജയ്

മുംബൈ: ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി 3 ദിവസമാണ് ബാക്കി. പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം സെപ്തംബര്‍ 2ന് ചിരവൈരികളായ പാകിസ്താനെതിരേയാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്താന്റെ ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും മത്സരം. അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കായിരുന്നു.

അതുകൊണ്ടുതന്നെ പകരം വീട്ടാനുറച്ചാവും പാക് ടീമിന്റെ വരവ്. ഇന്ത്യക്കൊപ്പം ഇത്തവണ ശക്തമായ താരനിരയുണ്ട്. റിഷഭ് പന്തൊഴികെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മറ്റ് താരങ്ങളെല്ലാം ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച റെക്കോഡുള്ളവരാണെങ്കിലും ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ പതറുന്നതായാണ് കാണാനാവുന്നത്.

പാകിസ്താനെതിരേ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് പ്രധാന ഭീഷണിയാവുന്നത് ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങ്ങാണ്. ഇടം കൈയന്‍ പേസറായ ഷഹീന്റെ ബൗളിങ് ഇന്ത്യയുടെ പേരുകേട്ട ടോപ് ഓഡറിന്റെ മുട്ടിടിപ്പിക്കുന്നതാണ്. അവസാന ടി20 ലോകകപ്പിലും ഷഹീന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ പരുങ്ങിയിരുന്നു. പ്രധാനമായും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ഇടം കൈയന്‍ ബൗളര്‍ക്കെതിരേ തിളങ്ങാനാവുന്നില്ല.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍ ഇടം കൈയന്‍മാരുടെ ഭീഷണി മറികടക്കാനുള്ള വഴി നിര്‍ദേശിച്ചിരിക്കുകയാണ്. 'ബൗളറുടെ ആംഗിളിനെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. ഇടം കൈയന്‍ ബൗളര്‍ സ്റ്റംപിന് ആക്രമിക്കുമ്പോള്‍ എവിടെ കളിക്കണമെന്നത് നേരത്തെ മനസിലുണ്ടാവണം. ഒരു ബൗളറെ ലക്ഷ്യം വെക്കുമ്പോള്‍ തലയുയര്‍ത്തി അവനെ നേരിടണം. മീഡ് ഓഫ്, മിഡ് ഓണ്‍, മിഡ് വിക്കറ്റ് എന്നിവടങ്ങളിലേക്കെല്ലാം ഷോട്ട് കളിക്കണം.

rohit sharma

ഷഹീന്റെ പന്തുകള്‍ വായുവില്‍ സ്വിങ് ചെയ്ത് സ്റ്റംപിലേക്കെത്തുന്നതാണ്. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ പരിശീലനം നടത്തുമ്പോള്‍ രോഹിത് വ്യത്യസ്ത ഷോട്ടുകള്‍ കളിച്ച് പഠിക്കണം'- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സഞ്ജയ് പറഞ്ഞു. കൈക്കുഴയില്‍ മാന്ത്രികത ഒളിപ്പിക്കുന്ന ബൗളറാണ് ഷഹീന്‍. തന്റെ ഉയരക്കൂടുതലിനെ കളത്തില്‍ നന്നായി ഉപയോഗപ്പെടുത്താന്‍ ഷഹീനറിയാം. സ്റ്റംപിന് ആക്രമിക്കുന്നതോടൊപ്പം ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ ബാറ്റ്‌സ്മാനെ കുടുക്കാനും മിടുക്കനാണ്.

പ്രതീക്ഷിക്കാത്ത തരത്തില്‍ സ്വിങ് ചെയ്യിക്കാനും ബൗണ്‍സ് ചെയ്യിക്കാനും ഷഹീന് സാധിക്കും. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഷഹീനെ നേരിടുക പ്രയാസമാണെന്ന് പറയാം. രോഹിത്തിനെ ഡെക്കില്‍ പുറത്താക്കാന്‍ ഷഹീന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ നായകന്‍ എന്നതിലുപരിയായി മികച്ച ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ഷഹീന്റെ വെല്ലുവിളിയെ ഏത് വിധേനയും മറികടന്നേ മതിയാകൂ.

രോഹിത്തിന് മാത്രമല്ല ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കും ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ബല്യമാണ്. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിക്കും ഇടം കൈയന്‍ പേസറെ നേരിടുന്നതില്‍ അല്‍പ്പം പ്രയാസമുണ്ട്. നിലയുറപ്പിച്ച ശേഷം ഏത് ബൗളറെത്തിയാലും കോലിയെ വീഴ്ത്തുക അല്‍പ്പം പ്രയാസമാണ്. എന്നാല്‍ ക്രീസിലെത്തുന്നതിന് പിന്നാലെ തന്നെ ഇടം കൈയന്‍മാരുടെ ആക്രമണം ഉണ്ടാവുമ്പോള്‍ കോലി അല്‍പ്പം പ്രയാസപ്പെട്ടേക്കും.

കെ എല്‍ രാഹുലിനും ഇടം കൈയന്‍ പേസര്‍മാരെ നേരിടുകയെന്നത് പ്രയാസമുള്ള കാര്യമാണെന്ന് പറയാം. ഷഹീന്റെ ബൗളിങ്ങിന് മുന്നില്‍ രാഹുലും വിറച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താന്റെ ബൗളിങ് നിരയില്‍ ഷഹീനെ മാത്രമല്ല ഭയക്കേണ്ടത്. ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെ ഇന്ത്യ കരുതിയിരിക്കണം. രണ്ട് പേരും അതിവേഗ ബൗളര്‍മാരാണ്. മികച്ച ലൈനും ലെങ്തും ഇവര്‍ക്ക് അവകാശപ്പെടാനാവും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കരുതിത്തന്നെ ഇറങ്ങണം.

Story first published: Sunday, August 27, 2023, 7:44 [IST]
Other articles published on Aug 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+