Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അന്ന് 11, 10; ഇത്തവണ 56, 58! രോഹിത്തും ഗില്ലും ചെയ്തതെന്ത്? കുംബ്ലെ പറയും

പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണിങ് ജോടിയായ ശുഭ്മന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസവും കോച്ചുമായിരുന്ന അനില്‍ കുംബ്ലെ. അഗ്രസീവ് ബാറ്റിങായിരുന്നു പാക് പേസാക്രമണത്തിനെതിരേ ഇരുവരും കാഴ്ചവച്ചത്. ഗില്‍ 58 റണ്‍സ് നേടിയപ്പോള്‍ രോഹിത് 56 റണ്‍സെടുത്തും ക്രീസ് വിടുകയായിരുന്നു.

52 ബോളുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ 10 ഫോറുകളുണ്ടായിരുന്നു. രോഹിത് 49 ബോളില്‍ ആറു ഫോറുകളും നാലു സിക്‌സറുമടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതാണ് പാകിസ്താനെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

ROHIT GILL

നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനുമായി മുഖാമുഖം വന്നപ്പോള്‍ രോഹിത്, ഗില്‍ ജോടി വന്‍ ഫ്‌ളോപ്പായിരുന്നു. 22 ബോളുകള്‍ നേരിട്ട രോഹിത് 11ഉം 32 ബോളുകള്‍ നേരിട്ട ഗില്‍ 10ഉം റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രോഹിത്തിനെ ഷഹീന്‍ അഫ്രീഡിയും ഗില്ലിനെ ഹാരിസ് റൗഫും ബൗള്‍ഡാക്കുകയായിരുന്നു.

ഗ്രൂപ്പുഘട്ടത്തിലെ കളിയില്‍ പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തിനു മുന്നില്‍ പതറിയ രോഹിത്തും ഗില്ലും ഇത്തവണ എങ്ങനെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയതെന്നാണ് കുംബ്ലെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഹിത്തും ഗില്ലും ഇത്തവണ പാകിസ്താന്‍ ടീമിനുമേല്‍ ആക്രമണമഴിച്ചു വിടുകയായിരുന്നു. വളരെ പോസിറ്റീവായ കാര്യമായിരുന്നു ഇത്. കെഎല്‍ രാഹുല്‍ 20 ബോളുകള്‍ മാത്രമേ (ഞായറാഴ്ച) നേരിട്ടുള്ളൂവെങ്കിലും വളരെ നന്നായി ബാറ്റ് ചെയ്തു. ഇവയെല്ലാം തീര്‍ച്ചയായും പോസിറ്റീവായ കാര്യങ്ങളാണെന്നും അനില്‍ കുംബ്ലെ വിലയിരുത്തി.

പാകിസ്താനുമായി നേരത്തേ നടന്ന ഗ്രൂപ്പുഘട്ടത്തിലെ കളിയില്‍ ബാറ്റിങിനിടെ രോഹത് ശര്‍മയും ശുഭ്മന്‍ ഗില്ലും കൂടുതലായി ചിന്തിച്ചിരുന്നു. ഏതൊക്കെ ബോളുകളാണ് അകത്തേക്കു വരികയെന്നും, ഏതൊക്കെ ബോളുകളാണ് പുറത്തേക്കു പോവുന്നതെന്നും ആലോചിച്ചായിരുന്നു ഇരുവരും ബാറ്റ് വീശിയത്.

ROHIT GILL

പക്ഷെ ഇത്തവണ രോഹിത്തും ഗില്ലും വളരെ പോസിറ്റീവ് സമീപനമാണ് സ്വീകരിച്ചത്. പാക് ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുവരും ശ്രമിക്കുകയും ചെയ്തു. ഗില്‍ വളരെ നന്നായിട്ടാണ് തുടങ്ങിയത്. ഷഹീന്‍ അഫ്രീഡിക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി പോലും അവന്‍ ഷോട്ടുകള്‍ കളിച്ചതായി കുംബ്ലെ നിരീക്ഷിച്ചു.

രോഹിത്- ഗില്‍ ജോടിയുടെ വിജയം ഐസിസിയുടെ ഏകദിന ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യക്കു ശുഭപ്രതീക്ഷ നല്‍കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കെ രോഹിത്തിന്റെയും ഗില്ലിന്റെയും കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുന്നത് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ്. ഇന്ത്യയിലെ വിക്കറ്റുകള്‍ ബാറ്റിങിനു മികച്ചതാണ്. ആദ്യത്തെ 10 ഓവറുകളിലെ ആനുകൂല്യം മുതലെടുക്കുകയെന്നത് പ്രധാനമാണെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 11, 2023, 16:56 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+