For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഏഷ്യാ കപ്പ് ജയിച്ചു, ഇന്ത്യയുടെ സമ്മാന തുക എത്ര? കോടികള്‍ കീശയില്‍

കൊളംബോ: ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ രാജാക്കന്മാരായിരിക്കുകയാണ്. ഫൈനല്‍ പോരാട്ടത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 15.1 ഓവറില്‍ 50 റണ്‍സിനാണ് ഓള്‍ഔട്ടായത്. മറുപടിക്കിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ 51 റണ്‍സ് നേടി 10 വിക്കറ്റിന്റെ ജയം ആഘോഷിക്കുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ 6 വിക്കറ്റ് പ്രകടനവും ഹാര്‍ദിക് പാണ്ഡ്യയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് കരുത്തായത്.

ഏഷ്യാ കപ്പ് ജയിച്ച ഇന്ത്യക്ക് ലഭിക്കുന്ന സമ്മാന തുക എത്രയാണെന്ന് അറിയാമോ? പരിശോധിക്കാം. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി 150,000 യുഎസ് ഡോളറിന്റെ ചെക്കാണ് രോഹിത് ശര്‍മക്ക് കൈമാറിയത്. 12463552.50 ഇന്ത്യന്‍ രൂപയാണ് സമ്മാനത്തുക. ഇതാണ് താരങ്ങള്‍ വീതിക്കുക. രോഹിത്തിന് കീഴില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടുന്നത്. ഇതിന് മുമ്പ് 2018ലാണ് രോഹിത് ഇന്ത്യയെ ഏഷ്യയിലെ ചാമ്പ്യന്മാരാക്കിയത്.

എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് ശേഷം ഇന്ത്യക്ക് രണ്ട് തവണ ഏഷ്യാ കപ്പ് കിരീടം നേടിക്കൊടുത്ത ഏക നായകനാണ് രോഹിത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്ന നേട്ടമാണ് ഏഷ്യാ കപ്പിലൂടെ ലഭിച്ചിരിക്കുന്നത്. ഇത്തവണ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കിരീട പ്രതീക്ഷകളും സജീവം.

ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത് മുഹമ്മദ് സിറാജിന്റെ പ്രകടനമാണ്. കുശാല്‍ പെരേരയെ ഡെക്കിന് മടക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീടത് സിറാജ് ഏറ്റെടുത്തു. നാലാം ഓവറില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ നാല് വിക്കറ്റുകളാണ് സിറാജ് പിഴുതത്. രണ്ടുവശത്തേക്കും പന്ത് സ്വിങ് ചെയ്യിച്ച സിറാജ് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുകളില്‍ ഇടിത്തീയായി മാറി.

india

വാലറ്റത്തെ ചെറുത്തുനില്‍ക്കാന്‍ സമ്മതിക്കാതെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ഇന്ത്യ ഗംഭീര ജയം ആഘോഷിക്കുകയായിരുന്നു. ഏഷ്യാ കപ്പിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരക്ക് ശേഷമാണ് ഇന്ത്യ ലോകകപ്പിനായി ഇറങ്ങുന്നത്. ലോകകപ്പിലേയും ഇന്ത്യയുടെ ആദ്യത്തെ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. അതുകൊണ്ടുതന്നെ ഈ പരമ്പരയും വളരെ പ്രധാനപ്പെട്ടതാണ്.

ഏകദിന ലോകകപ്പ് വരാനിരിക്കെ ശ്രീലങ്കയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലെന്ന നാണക്കേടിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സ്വന്തം തട്ടകത്തിലാണ് ശ്രീലങ്ക ഇത്തരത്തില്‍ നാണംകെട്ട രീതിയില്‍ തകര്‍ന്നത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക തോറ്റെങ്കിലും ഇന്ത്യയെ വിറപ്പിക്കാന്‍ അവര്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ശ്രീലങ്കയ്ക്ക് പിന്തുണയുമായി വലിയ ആരാധകരും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

എന്നാല്‍ അവരെയെല്ലാം വലിയ നിരാശയിലേക്കാണ് ഇന്ത്യന്‍ ടീം തള്ളിവിട്ടത്. ശ്രീലങ്കന്‍ നിരയില്‍ ഒരാള്‍ക്ക് പോലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. മുഹമ്മദ് സിറാജ് എന്ന ബൗളറുടെ കടന്നാക്രമാണ് കൊളംബോയില്‍ കണ്ടത്. സിറാജിന്റെ ദിവസമായിരുന്നു ഇന്നലെ. 16 പന്തുകള്‍ക്കൊണ്ട് സിറാജ് അഞ്ച് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ നിന്ന് അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ സിറാജിന് സാധിച്ചു.

വലിയ വിമര്‍ശനങ്ങളും ട്രോളുകളും പരിഹാസങ്ങളും തുടക്ക കാലത്ത് കേട്ട ബൗളറാണ് സിറാജ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുന്നു. അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് സിറാജിനായി കൈയടിക്കുന്നുണ്ടെങ്കില്‍ അത് കാലം കാത്തുവെച്ച കാവ്യനീതിയാണ്.

Story first published: Monday, September 18, 2023, 7:55 [IST]
Other articles published on Sep 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+