Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: മധ്യനിര ബാറ്ററായി ഇഷാന്‍ ഫ്‌ളോപ്പോ? ഓപ്പണിങ് കഴിഞ്ഞാല്‍ ഒരു റോളില്‍ ബെസ്റ്റ്

ഏഷ്യാ കപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനെ നഷ്ടമായതോടെ ടീം ഇന്ത്യ കുഴപ്പത്തിലായിരിക്കുകയാണ്. കാരണം രാഹുലിന്റെ പൊസിഷനായ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ടീമില്‍ ഇല്ലെന്നതാണ് ഇതിനു കാരണം. ഇഷാന്‍ കിഷനാണ് 17 അംഗ സ്‌ക്വാഡിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍. പക്ഷെ ഓപ്പണിങ് റോളിലെ സ്‌പെഷ്യലിസ്റ്റായ അദ്ദേഹത്തിനു എങ്ങനെ രാഹുലിന്റെ അഭാവം നികത്താന്‍ കഴിയുമെന്നതാണ് ചോദ്യം.

ഓപ്പണിങ് റോളിലാണ് ഇഷാന്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ കളിക്കുകയും ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്നത്. പക്ഷെ നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായതിനാല്‍ ഇഷാനെ എവിടെ കളിപ്പിക്കുമെന്നതാണ് പ്രശ്‌നം.

ISHAN KISHAN

ശനിയാഴ്ച ചിരവൈരികളായ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇഷാന്‍ ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. രോഹിത്, ഗില്‍ എന്നിവരിലൊരാള്‍ക്കു പകരം അദ്ദേഹം ഓപ്പണറായി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കൂടാതെ ഇഷാന്‍ മധ്യനിരയിലാവും ബാറ്റ് ചെയ്യുകയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഏതു പൊസിഷനിലായിരിക്കും താരം ബാറ്റ് ചെയ്യുകയെന്ന സസ്‌പെന്‍സ് തീരാന്‍ ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരും. ഏകദിനത്തില്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ ഇഷാന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ചു നമുക്കൊന്നു പരിശോധിക്കാം.

ഓപ്പണറായി ഇതുവരെ ആറു ഇന്നിങ്‌സുകളിലാണ് താരം കളിച്ചിരിക്കുന്നത്. ഏറ്റവുമധികം റണ്‍സും ശരാശരിയുമെല്ലാം ഇഷാനുള്ളതും ഓപ്പണിങില്‍ തന്നെയാണ്. 70.83 എന്ന കിടിലന്‍ ശരാശിയില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നും താരം വാരിക്കൂട്ടിയത് 425 റണ്‍സാണ്.

ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. 125 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും ഇഷാനുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിലായിരുന്നു താരം കന്നി ഡബിള്‍ കണ്ടെത്തിയത്. 210 റണ്‍സ് ഇഷാന്‍ അന്നു വാരിക്കൂട്ടുകയായിരുന്നു.

ഓപ്പണിങ് കൂടാതെ മറ്റു രണ്ടു പൊസിഷനുകളില്‍ കൂടി ഇഷാന്‍ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തിട്ടുണ്ട്. മൂന്ന്, നാല് നമ്പറുകളിലാണിത്. മൂന്നാം നമ്പറില്‍ നാലു ഇന്നിങ്‌സുകളിലാണ് താരം കളിച്ചത്. 40.75 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 163 റണ്‍സ് നേടുകയും ചെയ്തു. രണ്ടു ഫിഫ്റ്റികള്‍ മൂന്നാം നമ്പറില്‍ കുറിച്ച ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് 110.14 ആണ്. ഓപ്പണിങ് മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയതും മൂന്നാമനായിട്ടാണ്.

ISHAN KISHAN

നാലാം നമ്പറില്‍ ഇഷാന്റെ പ്രകടനം ശരാശരിക്കും താഴെയാണ്. ആറു ഇന്നിങ്‌സുകളില്‍ ഈ പൊസിഷനില്‍ അദ്ദേഹം ഇതിനകം ബാറ്റ് ചെയ്തു. ഇവയില്‍ നിന്നും 21.20 എന്ന മോശം ശരാശരിയില്‍ 106 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റിയാണ് നാലാമനായി ഇഷാന്‍ നേടിയിരിക്കുന്നത്. ഈ പൊസിഷനില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റും വളരെ മോശമാണ്. വെറും 67.09 സ്‌ട്രൈക്ക് റേറ്റ് മാത്രമേ ഈ പൊസിഷനില്‍ ഇഷാനുള്ളൂ.

പക്ഷെ ഏകദിനത്തില്‍ രാഹുലിന്റെ ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറില്‍ ഇഷാന്‍ ഇതുവരെ ബാറ്റ് ചെയ്തിട്ടില്ലെന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. രോഹിത്- ഗില്‍ ഓപ്പണിങ് ജോടിയെ മാറ്റാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കില്‍ വണ്‍ഡൗണായി, മൂന്നാം നമ്പറാണ് ഇഷാന് ബെസ്റ്റ് ഓപ്ഷന്‍.

കാരണം ഓപ്പണിങ് കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഈ പൊസിഷനിലാണ്. പക്ഷെ ഇഷാന്‍ മൂന്നാം നമ്പറില്‍ കളിച്ചാല്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം ഓരോ സ്ഥാനങ്ങള്‍ താഴേക്കു ഇറങ്ങേണ്ടതായി വരികയും ചെയ്യും.

Story first published: Wednesday, August 30, 2023, 9:45 [IST]
Other articles published on Aug 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+