Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഷഹീനെ തല്ലിപ്പറത്താം, അതിന് ശ്രദ്ധിക്കേണ്ടത് ഒരു കാര്യം! നിര്‍ദേശിച്ച് ജാഫര്‍

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രൂപ്പു ഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടം മഴമൂലം പൂര്‍ത്തിയാക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറിലെ ചിര വൈരി പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഈ മത്സരവും മഴ മൂലം ഉപേക്ഷിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് ബാറ്റുചെയ്യാന്‍ സാധിച്ചിരുന്നു.

പാക് പേസാക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകരുന്നതാണ് കണ്ടത്. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറിലേക്കെത്തുമ്പോഴും പാകിസ്താന്റെ പേസ് നിരയെ ഇന്ത്യ ഭയക്കണം. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവര്‍ ചേര്‍ന്ന് 23 വിക്കറ്റുകളാണ് മൂന്ന് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത്. കളിച്ച മൂന്ന് മത്സരത്തിലും എതിരാളികളെ ഓള്‍ഔട്ടാക്കാന്‍ പാകിസ്താന് സാധിച്ചു. ന്യൂബോളിലെ ഷഹീന്റെ മികവിനെയാണ് ഇന്ത്യയുടെ ടോപ് ഓഡര്‍ ഭയക്കുന്നത്.

ഗ്രൂപ്പുഘട്ടത്തില്‍ കോലിയേയും രോഹിത്തിനേയും പുറത്താക്കാന്‍ ഷഹീനായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഫോറില്‍ ഷഹീന്റെ പേസ് മികവിനെ തളക്കാന്‍ വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫര്‍. ഷഹീനെ നേരിടുമ്പോള്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് ജാഫര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 'വിരാട് കോലി ഷഹീനെതിരേ തേര്‍ഡ് മാനിലേക്ക് കളിക്കാനാണ് തുടക്കത്തിലേ ശ്രമിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വേഗം പന്തിനില്ലായിരുന്നു.

അതാണ് എഡ്ജ് ആയി സ്റ്റംപിലേക്ക് പന്തെത്തിയത്. തുടക്കത്തിലേ സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. തുടക്കത്തിലേ തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കരുത്. സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ കളിച്ച് നിലയുറപ്പിക്കാന്‍ ശ്രമിക്കുക. നിലയുറപ്പിച്ചാല്‍ പിന്നെ അനായാസം റണ്‍സുയര്‍ത്താനാവും. ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുക'-ജാഫര്‍ പറഞ്ഞു.

shubman gill

ഷഹീന്‍ ഷാ അഫ്രീദി നല്ല വേഗത്തില്‍ പന്തെറിയുന്നതോടൊപ്പം തുടക്കം മുതല്‍ സ്റ്റംപിന് ആക്രമിക്കുന്ന ബൗളറാണ്. ടൈമിങ് പിഴച്ചാല്‍ സ്റ്റംപ് തെറിക്കാനോ എല്‍ബിയില്‍ കുരുങ്ങാനോ ഉള്ള സാധ്യതയാണ് കൂടുതല്‍. നന്നായി പന്ത് സ്വിങ് ചെയ്യിക്കാനും ഷഹീന് കഴിവുണ്ട്. രോഹിത് ശര്‍മക്കെതിരേ യോര്‍ക്കറിലൂടെയാണ് ഷഹീന്‍ തുടങ്ങിയത്. ഷഹീനെ തുടക്കത്തിലേ ബഹുമാനിക്കുകയാണ് വേണ്ടത്. മികച്ച ടൈമിങ്ങിലേക്കെത്തിയാല്‍ അനായാസം റണ്‍സുയര്‍ത്താന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കാവും.

ഷഹീന്റെ ബൗളിങ്ങിനെ മാത്രമല്ല ഇന്ത്യ ഭയക്കേണ്ടതെന്നതാണ് പ്രശ്‌നം. ഹാരിസ് റഊഫും നസീം ഷായും തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നു. അതുകൊണ്ടുതന്നെ നേരിടുക പ്രയാസമാണ്. തുടര്‍ച്ചയായി ഓഫ് സൈഡില്‍ പന്തെറിഞ്ഞ് സാഹസിക ഷോട്ടിന് നിര്‍ബന്ധിക്കുകയാണ് പാക് പേസര്‍മാര്‍ ചെയ്യുന്നത്. മാനസികമായി തുടക്കത്തിലേ ഇവര്‍ ആധിപത്യം നേടുന്നു. ഇതിനെ മറികടക്കാന്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ വിചാരിക്കേണ്ടതായുണ്ട്.

മികച്ച തുടക്കം ലഭിച്ചാല്‍ പിന്നാലെ എത്തുന്നവര്‍ ആത്മവിശ്വാസത്തോടെ കളിക്കും. എന്നാല്‍ തുടക്കത്തിലേ രോഹിത്തും കോലിയും മടങ്ങുന്നത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നു. സൂപ്പര്‍ ഫോറില്‍ നന്നായി തുടങ്ങുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധിച്ചില്ലെങ്കില്‍ വീണ്ടുമൊരു കൂട്ടത്തകര്‍ച്ച ഇന്ത്യ നേരിടേണ്ടതായി വരും. ഏകദിന ലോകകപ്പ് വരാനിരിക്കെ പാകിസ്താനെതിരേ ജയിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നതാണ് വസ്തു. പാകിസ്താന് ഇന്ത്യക്കെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇത് മറികടക്കാന്‍ ബാറ്റിങ് നിരയുടെ പ്രകടനം മെച്ചപ്പെടണം. പാകിസ്താന്റെ ബൗളിങ്ങും ഇന്ത്യയുടെ ബാറ്റിങ്ങും തമ്മിലാവും പോരാട്ടം. നേപ്പാളിനെതിരേ 10 വിക്കറ്റിന് ജയിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. എന്നാല്‍ നേപ്പാളിനെ തല്ലിപ്പറത്തിയതുപോലെ പാക് ബൗളര്‍മാരെ നേരിടുക പ്രയാസമാവും.

Story first published: Friday, September 8, 2023, 14:50 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+