Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പടയൊരുക്കം ഇങ്ങനെ വേണം! ടീം ഇന്ത്യയുടെ ക്യാംപില്‍ ഓരോ ദിവസവും എന്തൊക്കെ നടന്നു?

ഏഷ്യാ കപ്പില്‍ കിരീടവുമായി മടങ്ങാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീമിന്റെ ക്യാംപ് ബെംഗളുരുവിലെ ആലൂരില്‍ നടക്കുകയാണ്. കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ടീമിന്‍റെ പടയൊരുക്കം. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ഈ ക്യാംപില്‍ സംബന്ധിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാളെയാണ് (ആഗസ്റ്റ് 29) ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്നതിനായി ടീം ശ്രീലങ്കയിലേക്കു യാത്ര തിരിക്കുന്നത്.

2018നു ശേഷം ആദ്യത്തെ ഏഷ്യാ കപ്പാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. അവസാനമായി ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍മാരായത് രോഹിത്തിനു കീഴിലായിരുന്നു. ഫിറ്റ്‌നസുള്‍പ്പെടെ പല കാര്യങ്ങളിലും ശ്രദ്ധയൂന്നിയായിരുന്നു ടീമിനായി ബിസിസിഐ പ്രത്യേക ക്യാംപ് സംഘടിപ്പിച്ചത്. ഓരോ ദിവസും ടീമിന്റെ ക്യാംപില്‍ എന്തൊക്കെയാണ് പ്രധാനമായും സംഭവിച്ചതെന്നു നമുക്കു പരിശോധിക്കാം.

TRAINING

ആദ്യദിനം- ശ്രദ്ധ ഫിറ്റ്‌നസില്‍

ക്യാംപില്‍ ആദ്യദിനം ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധ മുഴുവന്‍ കളിക്കാരുടെ ഫിറ്റ്‌നസിലായിരുന്നു. ടീമിലെ ഭൂരിഭാഗം കളിക്കാരും ബിസിസിഐയുടെ യോ-യോ ടെസ്റ്റിനു വിധേയരാവുകയും ചെയ്തിരുന്നു. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കു യോ-യോ ടെസ്റ്റില്‍ ലഭിച്ച സ്‌കോര്‍ 17.2 ആയിരുന്നു.

കോലി തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പക്ഷെ ഇതിന്റെ പേരില്‍ കോലിക്കു ബിസിസിഐയുടെ താക്കീതും ലഭിച്ചു. യോ- യോ ടെസ്റ്റില്‍ തനിക്കു ലഭിച്ച സ്‌കോര്‍ പരസ്യമാക്കിയതിനെ തുടര്‍ന്നായിരുന്നു ബിസിസിഐ അദ്ദേഹത്തെ ശാസിച്ചത്.

രണ്ടാംദിനം- ബാറ്റിങില്‍ തീപാറും പരിശീലനം

രണ്ടാംദിനമായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലനം ചൂടുപിടിച്ചത്. നിലവില്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലുള്ള ബൗളര്‍മാരുള്‍പ്പെടെ 13 മുതല്‍ 15വരെ ബൗളര്‍മാരാണ് നെറ്റ്‌സില്‍ പന്തെറിയാനെത്തിയത്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളര്‍ ഉമ്രാന്‍ മാലിക്ക്, ഐപിഎല്ലിലൂടെ ശ്രദ്ധേയനായ യഷ് ദയാല്‍ എന്നിവരടക്കമുള്ളര്‍ ബൗളിങ് നിരയിലുണ്ടായിരുന്നു.

രണ്ടാംദിനം ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍ വളരെയധികം ദൈര്‍ഘ്യമേറിയതായിരുന്നു. ബാറ്റിങിലായിരുന്നു ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണിങ് പങ്കാളി ശുഭ്മന്‍ ഗില്ലുമാണ് രണ്ടാംദിനത്തിലെ സെഷന് തുടക്കമിട്ടത്. അതിനു പിന്നാലെ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരും ബാറ്റിങിന് ഇറങ്ങി.

സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, സായ് കിഷോര്‍ എന്നിവര്‍ നെറ്റ്‌സില്‍ കോലിക്കെതിരേ ഒരുപാട് ബോളുകളെറിഞ്ഞു. സമീപകാലത്തു സ്പിന്നര്‍മാരേ നേരിടുന്നതില്‍ കോലി നേരിടുന്ന വെല്ലുവിളിയെ തുടര്‍ന്നായിരുന്നു ഇത്. പക്ഷെ, ഏറ്റവുമധികം ശ്രദ്ധ കെഎല്‍ രാഹുലില്‍ ആയിരുന്നു.

KL RAHUL

കാല്‍ത്തുടയ്‌ക്കേറ്റ പരിക്കു കാരണം മാസങ്ങളോളം പുറത്തായിരുന്ന അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. രാഹുലിനൊപ്പം ബാറ്റ് ചെയ്തത് സൂര്യകുമാര്‍ യാദവായിരുന്നു. ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററാണെങ്കിലും സൂര്യക്കു ഏകദിനത്തില്‍ ഇനിയും കഴിവ് പൂര്‍ണമായി പുറത്തെടുക്കാനായിട്ടില്ല. ഏഷ്യാ കപ്പിലൂടെ അതിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൈ.

മൂന്നാംദിനം- വിക്കറ്റ് കീപ്പിങിന് ഇറങ്ങി രാഹുല്‍

മൂന്നാംദിനം രോഹിത് ശര്‍മയും കെഎല്‍ രാഹുലുമായിരുന്നു ആദ്യത്തെ സെഷനില്‍ ബാറ്റിങിന് ഇറങ്ങിയത്. മുഹമ്മദ് സിറാജുള്‍പ്പെടെയുള്ള ബൗളര്‍മാര്‍ക്കെതിരേ വളരെ ആത്മവിശ്വാസത്തോടെ ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ ഇരുവരും ശ്രമിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ മൂന്നാം ദിനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം രാഹുല്‍ വിക്കറ്റ് കീപ്പിങില്‍ പരിശീലനം നടത്തിയതായിരുന്നു.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഏഷ്യാ കപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ അദ്ദേഹം ഏറെ സമയം വിക്കറ്റ് കീപ്പിങില്‍ പരിശീലനം നടത്തുകയും ചെയ്തു. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിന്റെ സഹായത്തോടെയായിരുന്നു രാഹുലിന്റെ പരിശീലനം.

അതിനു ശേഷം മൂന്നാദിനത്തിലെ മറ്റൊരു ഹൈലൈറ്റ് സ്പിന്നര്‍മാര്‍ക്കെതിരേയുള്ള കോലിയുടെ ബാറ്റിങ് പരിശീലനമായിരുന്നു. പാക് സ്പിന്നര്‍മാര്‍ക്കെതിരേ അതിവേഗം സ്‌കോര്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെ നെറ്റ്‌സില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം വളരെ അഗ്രസീവായി ബാറ്റ് വീശുകയും ചെയ്തു. വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹറുള്‍പ്പെടെയുള്ള സ്പിന്നര്‍മാര്‍ കോലിക്കെതിരേ പന്തെറിയാനുണ്ടായിരുന്നു.

അതിനു ശേഷം രവീന്ദ്ര ജഡേജയ്‌ക്കൊപ്പം കോലി മാച്ച് സിമ്യുലേഷനില്‍ പരിശീലനം നടത്തുകയും ചെയ്തു. മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ക്കെതിരേയെല്ലാം ഇരുവരും ബാറ്റ് ചെയ്തു. ഇടംകൈയന്‍ പേസര്‍ അനികേത് ചൗധരിയും ബൗളിങ് നിരയിലുണ്ടായിരുന്നു. പാകിസ്താന്റെ സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെ ഫലപ്രദമായി നേരിടുന്നതിനു വേണ്ടിയായിരുന്നു അനികേതിനെ ക്യാംപിലേക്കു വിളിച്ചത്.

എന്നാല്‍ നാലാം ദിവസമായ ഞായറാഴ്ച ടീമിന് പരിശീലനത്തില്‍ നിന്നും വിശ്രമം നല്‍കുകയായിരുന്നു. ഡെക്‌സ സ്‌കാനുള്‍പ്പെടെയുളള പരിശോധനകള്‍ക്കു താരങ്ങള്‍ എന്‍സിഎയില്‍ വിധേയരാവുകയും ചെയ്തു.

നാലാംദിനം- സഞ്ജുവും ബുംറയും ക്യാംപില്‍

നാലാംദിനമായ ഇന്നു (ആഗസ്റ്റ് 28) ചില താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, യുവതാരം തിലക് വര്‍മ എന്നിവരെല്ലാം ക്യാംപിന്റെ ഭാഗമായി.

Story first published: Monday, August 28, 2023, 19:11 [IST]
Other articles published on Aug 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+