Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാക് നിരയെ എങ്ങനെ വീഴ്ത്താം? ഇന്ത്യ ഈ ദൗര്‍ബല്യം മുതലാക്കണം! നിര്‍ണ്ണായകം

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗ്രൂപ്പുഘട്ടത്തിലെ പോരാട്ടം മഴ കുളമാക്കിയതിനാല്‍ സൂപ്പര്‍ ഫോറില്‍ ചിരവൈരി പോര് കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തീപാറുന്ന പ്രകടനം കാഴ്ചവെക്കുന്ന പാകിസ്താന്‍ പേസ് നിരയും പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരയും തമ്മിലാവും പോരാട്ടം. മൂന്ന് മത്സരത്തില്‍ നിന്ന് 23 വിക്കറ്റുമായി പാക് പേസ് നിര മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

നേപ്പാളിനെതിരേ 10 വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യയുടെ ബാറ്റിങ് നിര പാകിസ്താനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നേപ്പാളിനെതിരേ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ശക്തരായ പാകിസ്താനെ തകര്‍ക്കുക പ്രയാസമായിരിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ടീമാണ് പാകിസ്താന്‍. അതുകൊണ്ടുതന്നെ പാകിസ്താനെ കീഴക്കാന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായി വരും. പാകിസ്താനെ കീഴടക്കാന്‍ ഇന്ത്യ മുതലാക്കേണ്ടത് എവിടെയാണ്?.

ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് തന്നെ പാകിസ്താന്റെ പ്രധാന ദൗര്‍ബല്യം വ്യക്തമാണ്. ഇത് മുതലാക്കിയാല്‍ ഇന്ത്യക്ക് ജയിക്കാനാവും. പാകിസ്താന്‍ ബൗളിങ് ന്യൂബോളിലും ഡെത്തോവറിലും ശക്തം. എന്നാല്‍ മധ്യ ഓവറുകളില്‍ പാകിസ്താന്‍ ദുര്‍ബലരാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. ഇന്ത്യക്കെതിരേയും ബംഗ്ലാദേശിനെതിരേയും മധ്യ ഓവറുകളില്‍ പാക് ബൗളര്‍മാര്‍ കളി മറന്നു. മധ്യനിരയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്.

സൂപ്പര്‍ ഫോറിലും ഇന്ത്യ മുതലാക്കേണ്ടത് പാകിസ്താന്റെ മധ്യ ഓവറുകളിലെ ദൗര്‍ബല്യത്തെയാണ്. ഷദാബ് ഖാന്‍, ഫഹീം അഷറഫ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരാണ് മധ്യ ഓവറുകളില്‍ പന്തെടുക്കുന്നത്. ഇവരുടെ ഓവറുകളെ മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചാല്‍ മികച്ച ടോട്ടലിലേക്കെത്താം. എന്നാല്‍ അതിന് ആദ്യം ചെയ്യേണ്ടത് പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തെ ചെറുക്കുകയെന്നതാണ്. ആദ്യത്തെ 10 ഓവറില്‍ വിക്കറ്റ് പോകാതെ 50ലധികം റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനാവണം.

ind vs pak, cricket

പാക് ബൗളര്‍മാരെ ഭയന്ന് കളിക്കുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. ഒരു ബാറ്റ്‌സ്മാന്‍ തുടര്‍ച്ചയായി റണ്‍സുയര്‍ത്താന്‍ ശ്രമിക്കണം. മികച്ച തുടക്കം ലഭിക്കാതിരുന്നാല്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടും. അതുകൊണ്ടുതന്നെ നന്നായി തുടങ്ങേണ്ടത് നിര്‍ണ്ണായകമാണ്. വിരാട് കോലിക്ക് വലിയ സമ്മര്‍ദ്ദമില്ലാതെ ബാറ്റുചെയ്യാനുള്ള സാഹചര്യം ഓപ്പണര്‍മാര്‍ ഒരുക്കി നല്‍കണം. ഷഹീന്‍ ഷാ അഫ്രീദിയുടെ വെല്ലുവിളി മറികടക്കുക രോഹിത് ശര്‍മക്കും ശുബ്മാന്‍ ഗില്ലിനും വലിയ വെല്ലുവിളിയാണ്.

എന്നാല്‍ ഈ കടമ്പ കടക്കാതെ ഇന്ത്യക്ക് വിജയത്തിലേക്കെത്താന്‍ സാധിക്കില്ല. പാകിസ്താന്റെ ബാറ്റിങ് കരുത്ത് ടോപ് ഫോറിലാണ്. ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നീ നാല് ബാറ്റ്‌സ്മാന്‍മാരെയാണ് ഇന്ത്യ ഭയക്കേണ്ടത്. ഇവരെ തുടക്കത്തിലേ മടക്കാന്‍ സാധിക്കണം. അതിനുള്ള പദ്ധതി തയ്യാറാക്കുകയാണ് വേണ്ടത്. ഏഷ്യാ കപ്പിലെ മത്സരങ്ങളെല്ലാം നോക്കുമ്പോള്‍ പിച്ചില്‍ മികച്ച സ്വിങ് ലഭിക്കുന്നുണ്ടെന്ന് വ്യക്തം.

ഇത് മുതലാക്കാന്‍ മുഹമ്മദ് ഷമിയാണ് ബെസ്റ്റ്. ന്യൂബോളില്‍ ഷമിയുടെ സ്വിങ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. പാകിസ്താനെതിരേ മുഹമ്മദ് സിറാജിനെ തഴഞ്ഞ് ഇന്ത്യ മുഹമ്മദ് ഷമിയെ കളിപ്പിക്കണം. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിക്കുന്നതും ടീമിന് ഗുണം ചെയ്‌തേക്കും. ശാര്‍ദ്ദുല്‍ താക്കൂറിന് പാകിസ്താന്റെ ബാറ്റിങ് കരുത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമോയെന്നത് സംശയമാണ്. അതുകൊണ്ടുതന്നെ ബുംറ, ഷമി, സിറാജ് പേസ് കൂട്ടുകെട്ടിനെ ഇന്ത്യ കളത്തിലിറക്കേണ്ടതായുണ്ട്.

മത്സരത്തിലെ ഇന്ത്യയുടെ നട്ടെല്ലായി മാറുക ഓപ്പണിങ് കൂട്ടുകെട്ടാണെന്നതില്‍ തര്‍ക്കമില്ല. മികച്ച തുടക്കം ലഭിച്ചാല്‍ മികച്ച സ്‌കോറിലേക്ക് ടീമിനെ എത്തിക്കാന്‍ മധ്യനിരക്ക് സാധിച്ചേക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചാല്‍ പാകിസ്താനെതിരേ ജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം.

Story first published: Wednesday, September 6, 2023, 22:26 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+