Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കളി ബാബറിനോട് വേണ്ട, ഹിറ്റ്മാനെ കുടുക്കി മാസ്റ്റര്‍പ്ലാന്‍! കൈയടിച്ച് ആരാധകര്‍

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യക്കുവേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

ഒന്നാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. രോഹിത് ശര്‍മ 49 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സ് നേടിയപ്പോള്‍ ശുബ്മാന്‍ ഗില്‍ 52 പന്തില്‍ 10 ഫോറുള്‍പ്പെടെ 58 റണ്‍സാണ് നേടിയത്.

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് വമ്പന്‍ സ്‌കോറിലേക്ക് കുതിക്കവെ നായകന്‍ രോഹിത് ശര്‍മയെ ഷദാബ് ഖാന്‍ പുറത്താക്കുകയായിരുന്നു. ഷദാബിനെ രോഹിത് മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തിയെങ്കിലും ഒടുവില്‍ ഹിറ്റ്മാന്റെ വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് പൊളിക്കാന്‍ ഷദാബിന് സാധിച്ചു. ഇപ്പോഴിതാ രോഹിത്തിന്റെ വിക്കറ്റ് നേടിയതിന് പിന്നില്‍ പാക് നായകന്‍ ബാബര്‍ ആസമിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

രോഹിത് ശര്‍മ ആദ്യത്തെ രണ്ടോവറിലും ഷദാബ് ഖാനെ കടന്നാക്രമിക്കുകയാണ് ചെയ്തത്. തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ ഷദാബിനെ നാണംകെടുത്ത ബാറ്റിങ്ങാണ് രോഹിത് കാഴ്ചവെച്ചത്. മികച്ച ലൈന്‍ കണ്ടെത്താന്‍ സാധിക്കാതെ പോയ ഷദാബിന്റെ ദൗര്‍ബല്യത്തെ രോഹിത് നന്നായി മുതലാക്കിയെന്നതാണ് വസ്തുത. എന്നാല്‍ തല്ലുവാങ്ങിയെങ്കിലും ഷദാബിനെ വീണ്ടും പന്തേല്‍പ്പിക്കാന്‍ നായകന്‍ ബാബര്‍ ആസം കാട്ടിയ ധൈര്യമാണ് രോഹിത്തിനെ കുടുക്കിയത്.

അല്‍പ്പം ടേണോടുകൂടി ഷദാബ് എറിഞ്ഞ പന്തിനെ ടൈമിങ്ങിന്റെ കരുത്തില്‍ സിക്‌സര്‍ പായിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാളുകയായിരുന്നു. ഓടിവന്ന് തകര്‍പ്പന്‍ ക്യാച്ചെടുത്ത ഫഹീം അഷറഫിന്റെ മികവിനെയും അഭിനന്ദിക്കാതെ തരമില്ല. എന്നാല്‍ രോഹിത്തിന്റെ പുറത്താകലിന് കാരണമായത് ബാബര്‍ ഷദാബിന് നല്‍കിയ ആത്മവിശ്വാസമാണ്. നായകനെന്ന നിലയില്‍ സഹതാരങ്ങള്‍ക്ക് ബാബര്‍ നല്‍കുന്ന പിന്തുണയും അര്‍പ്പിക്കുന്ന വിശ്വാസവും മറ്റ് നായകന്മാര്‍ക്ക് മാതൃകയാണെന്നും ആരാധകര്‍ പറയുന്നു.

rohit wicket

അധികം വൈകാതെ ഷഹീന്‍ ഷാ അഫ്രീദിയെ തിരികെ കൊണ്ടുവന്ന് ശുബ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നേടിയെടുക്കാനും പാകിസ്താനായി. ആദ്യത്തെ മൂന്ന് ഓവറില്‍ 31 റണ്‍സാണ് ഷഹീന്‍ വഴങ്ങിയത്. രണ്ടാം ഓവറില്‍ വിരലിന് പരിക്കേറ്റ് മടങ്ങിയ ഷഹീനെ കൃത്യമായ സമയത്ത് തിരികെ കൊണ്ടുവരാന്‍ ബാബറിന് സാധിച്ചു. അദ്ദേഹത്തിന്റെ ഈ പദ്ധതി കൃത്യമായി ഫലം കാണുകയും ചെയ്തു. സ്ലോ ബോളെറിഞ്ഞ് ഗില്ലിനെ ഷഹീന്‍ പുറത്താക്കുകയായിരുന്നു.

അപ്രതീക്ഷിത സ്ലോ ബോളില്‍ പതറിയ ഗില്ലിനെ ആഗ സല്‍മാന്റെ കൈയിലെത്തിക്കാന്‍ ഷഹീനായി. കൃത്യമായ സമയത്ത് ഷഹീനെ തിരികെ കൊണ്ടുവന്നതിന് പിന്നിലും ബാബറിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണ്. ഇന്ത്യ അനായാസമായി റണ്‍സുയര്‍ത്തവെ രണ്ട് ഓപ്പണര്‍മാരെയും ചെറിയ ഇടവേളയില്‍ പുറത്താക്കി ശക്തമായി തിരിച്ചുവരവ് നടത്താന്‍ പാകിസ്താനായി. ഇതിന് പിന്നില്‍ ബാബറിന്റെ നായക മികവാണ് എടുത്തു പറയേണ്ടത്.

പ്ലെയിങ് ഇലവന്‍ - ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Sunday, September 10, 2023, 18:48 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+