Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാഹുല്‍ തിരിച്ചെത്തിയാല്‍ സ്ഥാനം നഷ്ടമാവുക ആര്‍ക്ക്? ഇവരില്‍ ഒരാള്‍ തെറിക്കും

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. പരിക്കു കാരണമാണ് ഗ്രൂപ്പുഘട്ടത്തിലെ രണ്ടു കളിയില്‍ നിന്നും അദ്ദേഹം നേരത്തേ പിന്‍മാറിയത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ രാഹുല്‍ തിരിച്ചെത്തുമെന്നു ഉറപ്പായിരിക്കുകയാണ്.

നിലവില്‍ അഞ്ചാം നമ്പറിലാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പ്രകടനങ്ങളൂടെ ഈ പൊസിഷനില്‍ രാഹുല്‍ സ്ഥാനം ഭദ്രമാക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനായിരുന്നു പാകിസ്താനായുള്ള കഴിഞ്ഞ മല്‍സരത്തില്‍ വിക്കറ്റ് കീപ്പറായി കളിച്ചത്. ഫിഫ്റ്റിയുമായി അദ്ദേഹം തിളങ്ങുകയും ചെയ്തു.

SHREYAS IYER

സൂപ്പര്‍ ഫോറില്‍ രാഹുല്‍ തിരികെയെത്തിയാല്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താവാനിടയുള്ള താരങ്ങളിലൊരാള്‍ ആരൊക്കെയാണന്നു നോക്കാം. നിലവിലെ നാലാം നമ്പര്‍ ശ്രേയസ് അയ്യരാണ് രാഹുലിനു വേണ്ടി വഴി മാറിക്കൊടുക്കാന്‍ സാധ്യതയുള്ള ഒരാള്‍. പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല.

ഒമ്പതു ബോളില്‍ 14 റണ്‍സെടുത്ത ശ്രേയസ് പുള്‍ ഷോട്ടിനു ശ്രമിച്ച് സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. നേരത്ത നാലാം നമ്പറില്‍ ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുളളത്. 21 ഇന്നിങ്‌സുകളില്‍ നിന്നും 45.4 ശരാശരിയില്‍ 818 റണ്‍സ് ശ്രേയസ് സ്‌കോര്‍ ചെയ്തിരുന്നു.

പരിക്കു കാരണം മാസങ്ങളോളം പുറത്തായിരുന്ന ശ്രേയസിന്റെ മടങ്ങിവരവ് കൂടിയായിരുന്നു പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരം. പക്ഷെ ഇഷാന്റെ മിന്നുന്ന ഫോം ശ്രേയസിനു ഭീഷണിയാണ്. ഒരുപക്ഷെ രാഹുല്‍ മടങ്ങിയെത്തിയാല്‍ അദ്ദേഹത്തിനു വഴി മാറിക്കൊടുക്കേണ്ടി വന്നേക്കും.

മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് രാഹുലിന്റെ വരവോടെ സ്ഥാനം നഷ്ടമായേക്കാവുന്ന മറ്റൊരു താരം. ഏകദിനത്തില്‍ ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം ഗില്ലാണെങ്കിലും അടുത്തിടെയായി മോശം പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.

പാകിസ്താനെതിരേ ദയനീയ ബാറ്റിങായിരുന്നു ഗില്ലിന്റേത്. പാകിസ്താന്റെ പേസ് ത്രയത്തിനു മുന്നില്‍ മുട്ടിടിച്ച താരം റണ്ണെടുക്കാന്‍ ശരിക്കും വിഷമിച്ചു. 32 ബോളില്‍ ഒരു ഫോറടക്കം 10 റണ്‍സ് മാത്രമെടുത്ത ഗില്ലിനെ ഹാരിസ് റൗഫ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

കഴിഞ്ഞ ഐപിഎല്ലിനു ശേഷം പ്രത്യേകിച്ചും ഇന്ത്യക്കു പുറത്ത് ഗില്‍ മോശം ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. അവസാനത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഒരു കളിയില്‍ ഫിഫ്റ്റി കുറിച്ചെങ്കിലും ബാക്കിയുള്ളവയിലെല്ലാം താരം ഫ്‌ളോപ്പായി തീര്‍ന്നു. ഇഷാന്‍ തകര്‍പ്പന്‍ ഫോമിലായതിനാല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ ഗില്ലിനു പകരം അദ്ദേഹത്തെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടു വന്നേക്കും. അതോടെ രാഹുലിനു തന്റെ സ്ഥിരം അഞ്ചാം നമ്പറില്‍ തന്നെ കളിക്കാനും സാധിക്കും.

SHUBMAN GILL

ഇഷാന്‍ കിഷനാണ് രാഹുലിനു വേണ്ടി വഴി മാറിക്കൊടുക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഇഷാനെ മാറ്റിനിര്‍ത്തുകയെന്നതു ഇന്ത്യയെ സംബന്ധിച്ചു അസാധ്യം തന്നെയാണ്.

പക്ഷെ രോഹിത്- ഗില്‍ ഓപ്പണിങ് സഖ്യത്തെ മാറ്റേണ്ടെന്നും ബാറ്റിങ് ലൈനപ്പില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തേണ്ടെന്നും ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യക്കു മുന്നിലുള്ള ഓപ്ഷന്‍ ഇഷാനായി മാറും.

നിലവില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ രാഹുലിനെയാണ് ഏഷ്യാ കപ്പിലും ലോകകപ്പിലും ഫസ്റ്റ് ചോയ്‌സ് സ്ഥാനത്തേക്കു ഇന്ത്യ പരിഗണിക്കുന്നത്. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളാണ് ഇഷാന്റേത്. രണ്ടു വിക്കറ്റ് കീപ്പര്‍മാരെയും ഒരുമിച്ച് കളിപ്പിക്കാന്‍ ഇന്ത്യക്കു താല്‍പ്പര്യം കാണില്ല. അങ്ങനെ വന്നാല്‍ ഇഷാന്റെ ചീട്ടായിരിക്കും കീറുന്നത്.

Story first published: Sunday, September 3, 2023, 23:15 [IST]
Other articles published on Sep 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+