Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കപ്പിനൊപ്പം പോക്കറ്റും നിറയുമോ? സമ്മാനത്തുക എത്ര

ഏഷ്യാ കപ്പിന്റെ 16ാമത് എഡിഷന് പാകിസ്താനിലും ശ്രീലങ്കയിലുമായി തുടക്കമായിരിക്കുകയാണ്. ഇത്തവണ ഹൈബ്രിഡ് മോഡലിലാണ് ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരാവുകയെന്ന ലക്ഷ്യത്തോടെ ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെയാണ് ശ്രീലങ്കയും സംയുക്ത ആതിഥേയരായി മാറിയത്. നാലു മല്‍സരങ്ങള്‍ മാത്രമേ പാകിസ്താനില്‍ നടക്കുകയുള്ളൂ. ഫൈനലുള്‍പ്പെടെ ശേഷിച്ച ഒമ്പതു മല്‍സരങ്ങളും ലങ്കയിലാണ്. പാകിസ്താനിലെ വേദികള്‍ മുള്‍ത്താനും ലാഹോറുമാണ്. ശ്രീലങ്കയില്‍ കാന്‍ഡി, കൊളംബോ എന്നീവിടങ്ങളിലാണ് മല്‍സരങ്ങള്‍.

ASIA CUP

നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയ്‌ക്കൊപ്പം മുന്‍ ജേതാക്കളായ ഇന്ത്യ, പാകിസ്താന്‍ എന്നിവരാണ് കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകള്‍. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്.

യോഗ്യതാ കടമ്പ കടന്നെത്തിയ നേപ്പാളാണ് ടൂര്‍ണമെന്റിലെ കുഞ്ഞന്‍ ടീം. എസിസി പ്രീമിയര്‍ കപ്പില്‍ ജേതാക്കളായതോടെ ചരിത്രത്തില്‍ ആദ്യമായി നേപ്പാളിനു ഏഷ്യയിലെ ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുളള അവസരം ലഭിക്കുകയായിരുന്നു.

ഈ മാസം 17നാണ് ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരുടെ പട്ടാഭിഷേകം. അതാരാവുമെന്നാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഫൈനലടക്കംം ആകെ 13 മല്‍സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരും റണ്ണറപ്പുമാവുന്ന ടീമുകള്‍ക്കു സമ്മാനത്തുകയായി എത്ര രൂപയായിരിക്കും ലഭിക്കുന്നത്. ഇതേക്കുറിച്ച് വിശദമായി അറിയാം.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ ജേതാക്കളായത് ശ്രീലങ്കയായിരുന്നു. ദസുന്‍ ഷനക നയിച്ച ലങ്കന്‍ ടീമിനു അന്നു ട്രോഫിയോടൊപ്പം സമ്മാനത്തുകയായി ലഭിച്ചത് ഏകദേശം 1.6 കോടിയോളം രൂപയായിരുന്നു.

INDIA TEAM

റണ്ണറപ്പുകളായ ബാബര്‍ ആസം നയിച്ച പാകിസ്താന് 79.6 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചിരുന്നു. ഇത്തവണത്തെ സമ്മാനത്തുക എത്രയായിരിക്കുമെന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഏറെക്കുറെ അതേ സമ്മാനത്തുകയായിരിക്കും ഇത്തവണയും നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

1984ലാണ് ഏഷ്യാ കപ്പിനു തുടക്കമായത്. നിലവില്‍ ഏറ്റവുമധികം തവണ കപ്പുയര്‍ത്തിയ ടീമെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇന്ത്യക്കു അവകാശപ്പെട്ടതാണ്. ഏഴു തവണ ടൂര്‍ണമെന്റില്‍ വിജയക്കൊടി പാറിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്.

ഇതില്‍ ആറെണ്ണം ഏകദിനത്തിലാണെങ്കില്‍ ഒന്നു ടി20യിലുമാണ്. ആറു ട്രോഫികളുമായി (അഞ്ച് ഏകദിനം, 1 ടി20) ശ്രീലങ്ക ഇന്ത്യക്കു തൊട്ടുപിന്നാലെയുണ്ട്. പാകിസ്താന് രണ്ടു തവണ മാത്രമേ ഇതുവരെ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞിട്ടുള്ളൂ. ഏകദിനത്തിലായിരുന്നു ഇത്.

Story first published: Friday, September 1, 2023, 16:19 [IST]
Other articles published on Sep 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+