For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഒന്നും രണ്ടുമല്ല; നേപ്പാളിനെതിരേ ബാബര്‍ തകര്‍ത്ത റെക്കോര്‍ഡ് എത്രയെന്നറിയാം

ഏഷ്യാ കപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്തിരിക്കുകയാണ് പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. ഗ്രൂപ്പ എയില്‍ ചെറു ടീമായ നേപ്പാളിനെതിരേയാണ് മാച്ച് വിന്നിങ് ഇന്നിങ്‌സുമായി അദ്ദേഹം ടീമിന്റെ ഹീറോയായത്. തുടക്കം പാളിയ പാകിസ്താനെ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ബാബര്‍ വന്‍ സ്‌കോറിലേക്കു നയിക്കുകയായിരുന്നു.

മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 151 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്. 131 ബോളുകള്‍ നേരിട്ട പാക് ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍ 14 ഫോറുകളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഏകദിന ക്രിക്കറ്റിലെ പല റെക്കോര്‍ഡുള്ള ഈ ഇന്നിങ്‌സിലൂടെ ബാബര്‍ തകര്‍ത്തെറിയുകയും ചെയ്തിരുന്നു. ഏതൊക്കെയാണ് ഈ റെക്കോര്‍ഡുകളെന്നു നമുക്കു പരിശോധിക്കാം.

BABAR AZAM

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ റണ്‍വേട്ടയില്‍ പിന്നിലാക്കിയെന്നതാണ് ബാബര്‍ കുറിച്ച ആദ്യത്തെ നേട്ടം. നേപ്പാളിനെതിരായ മല്‍സരത്തിനിറങ്ങും മുമ്പ് തന്നെ ഗംഭീറിന്റെ അരകില്‍ ബാബറുണ്ടായിരുന്നു. സെഞ്ച്വറിയോടെ മുന്‍ ഇന്ത്യന്‍ താരത്തെ അദ്ദേഹം ഏറെ പിറകിലാക്കുകയും ചെയ്തിരിക്കുകയാണ്.

ഏകദിനത്തില്‍ ഇപ്പോള്‍ 5353 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. ഗംഭീര്‍ തന്റെ ഏകദിന കരിയറില്‍ ആകെ നേടിയതാവട്ടെ 5238 റണ്‍സുമാണ്. ഗംഭീറിനെ മാത്രമല്ല ഓസ്‌ട്രേലിയയുടെ മുന്‍ താരം ഡാമിയന്‍ മാര്‍ട്ടിനെയും റണ്‍വേട്ടയില്‍ ബാബര്‍ പിന്തള്ളിയിരിക്കുകയാണ്.

ഏകദിനത്തില്‍ അതിവേഗത്തില്‍ 19 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡും ബാബര്‍ തന്റെ പേരിലാക്കി. നേരത്തേ സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണിങ് ബാറ്റര്‍ ഹാഷിം അംലയുടെ പേരിലായിരുന്നു ലോക റെക്കോര്‍ഡ്. 104 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.

അംലയേക്കാള്‍ രണ്ട് ഇന്നിങ്‌സുകള്‍ കുറച്ചു മാത്രമേ (102) 19 സെഞ്ച്വറികളിലെത്താന്‍ ബാബറിനു വേണ്ടി വന്നുള്ളൂ. ആധുനിക ക്രിക്കറ്റിലെ ഇതിഹാസവും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു 19 സെഞ്ച്വറികളിലെത്താന്‍ വേണ്ടിവന്നത് 124 ഇന്നിങ്‌സുകളാണ്.

ഏഷ്യ കപ്പില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ബാബര്‍ ആസമിന്റെ പേരിലായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ക്യാപ്റ്റന്‍ 150ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതും ഇതാദ്യമായിട്ടാണ്. വിരാട് കോലിയുടെ പേരിലായിരുന്ന ഓള്‍ടൈം റെക്കോര്‍ഡാണ് ബാബര്‍ തിരുത്തിയിരിക്കുന്നത്. 2014ലെ ടൂര്‍ണമെന്റിലായിരുന്നു 136 റണ്‍സുമായി കോലി ചരിത്രം കുറിച്ചത്.

BABAR AZAM

ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ബാബര്‍ ഇതു തിരുത്തിയിരിക്കുകയാണ്. പാക് നായകന്‍ പുതിയ കിങായി മാറിയപ്പോള്‍ കോലി രണ്ടാംസ്ഥാനത്തും ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി മൂന്നാംസ്ഥാനത്തുമാണ്. 135 റണ്‍സുമായിട്ടാണ് ദാദ ഈ പൊസിഷനില്‍ നില്‍ക്കുന്നത്. 2000ത്തിലെ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹം പുറത്താവാതെ 135 റണ്‍സ് സ്‌കോര്‍ ചെയ്തത്.

അഞ്ചാം വിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡിലും ബാബര്‍ ആസം പങ്കാളിയായി മാറിയിരിക്കുകയാണ്. നേപ്പാളുമായുള്ള മല്‍സരത്തില്‍ ഇഫ്തിഖാര്‍ അഹമ്മദിനൊപ്പം ഡബിള്‍ സെഞ്ച്വറി കൂട്ടകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാകിസ്താനെ കൂറ്റന്‍ ടോട്ടലില്‍ എത്തിച്ചതും ഈ സഖ്യമായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ബാബര്‍- ഇഫ്തിഖാര്‍ ജോടി ചേര്‍ന്നെടുത്തത് 214 റണ്‍സാണ്. ഏകദിന ചരിത്രത്തില്‍ അഞ്ചാം വിക്കറ്റില്‍ പാകിസ്താന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടായും ഇതു മാറിയിരിക്കുകയാണ്. ടീം സ്‌കോര്‍ 124ല്‍ ഒന്നിച്ച ബാബര്‍- ഇഫ്തിഖാര്‍ സഖ്യം വേര്‍പിരിഞ്ഞത് 338ല്‍ വച്ചായിരുന്നു. ഇതിനിടെ ഇഫ്തിഖാര്‍ കന്നി ഏകദിന സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.

Story first published: Thursday, August 31, 2023, 11:11 [IST]
Other articles published on Aug 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+