For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: റിസര്‍വ് ഡേയും കളി നടക്കില്ല? കൊളംബോയില്‍ രാവിലെ മുതല്‍ മഴ! നിരാശ

കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം മഴമൂലം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 എന്ന മികച്ച സ്‌കോറില്‍ നില്‍ക്കവെ മഴ വില്ലനായെത്തുകയായിരുന്നു. ശക്തമായി മഴ തുടര്‍ന്നതോടെ റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റിവെച്ചിരിക്കുകയാണ്. ഇന്നലെ മത്സരം അവസാനിച്ചിടത്തുനിന്ന് ഇന്ന് മത്സരം പുനരാരംഭിക്കും. വിരാട് കോലിയും കെ എല്‍ രാഹുലുമാണ് ക്രീസിലുള്ളത്.

ഇന്ത്യക്ക് മികച്ച തുടക്കമാണ് പാകിസ്താനെതിരേ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയും ടീമിനുണ്ട്. എന്നാല്‍ റിസര്‍വ് ഡേയിലേക്ക് മത്സരമെത്തുമ്പോള്‍ എന്താകും അവസ്ഥയെന്നത് കണ്ടറിയണം. ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം റിസര്‍വ് ഡേയിലും മത്സരം നടക്കാന്‍ സാധ്യതയില്ലെന്നതാണ്. കൊളംബോയില്‍ രാവിലെ മുതല്‍ ശക്തമായ മഴയാണ്. നല്ല കാറ്റുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നലെ മത്സരം നടന്ന സമയം പോലും ഇന്ന് ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാവിലെ മുതല്‍ കൊളംബോയില്‍ മഴ തുടരുന്നതിനാല്‍ 3 മണിക്ക് മത്സരം തുടങ്ങാന്‍ സാധിച്ചേക്കില്ല. നിലവില്‍ മൈതാനം പൂര്‍ണ്ണമായും മൂടിയിട്ടിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ ഇന്ന് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വരും. മറ്റൊരു വഴി നിലവിലെ ഇന്ത്യയുടെ റണ്‍സ് 20 ഓവറിലെ വിജയലക്ഷ്യമാക്കി വെട്ടിച്ചുരുക്കണം. ഇന്ന് കളി നടന്നാല്‍ പാകിസ്താനെ ബാറ്റിങ്ങിനിറക്കണം. അല്ലാതെ 50 ഓവര്‍ മത്സരം നടക്കാന്‍ യാതൊരു സാധ്യതയും നിലവിലില്ല.

പാകിസ്താനെ സംബന്ധിച്ച് മത്സരം ഉപേക്ഷിച്ചാലും കാര്യമായ പ്രശ്‌നമില്ല. ബംഗ്ലാദേശിനെതിരേ സൂപ്പര്‍ ഫോര്‍ മത്സരം ജയിച്ച പാകിസ്താന് ഇതിനോടകം 2 പോയിന്റുണ്ട്. ഇന്ത്യക്കെതിരേ പോയിന്റ് പങ്കിട്ടാല്‍ 3 പോയിന്റുമായി ഫൈനലിനോട് അടുക്കാന്‍ പാകിസ്താനാവും. അതേ സമയം ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും. സൂപ്പര്‍ ഫോറിലെ ശേഷിക്കുന്ന മത്സരങ്ങളിലും ശക്തമായ മഴ സാധ്യതയാണുള്ളത്. ഇന്ത്യ-ശ്രീലങ്ക, ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കാനാണ് സാധ്യത.

ind vs pak

അങ്ങനെ വരുമ്പോള്‍ ആരൊക്കെയാവും ഫൈനല്‍ കളിക്കുകയെന്നതാണ് മഴ തീരുമാനിക്കും. പാകിസ്താന് ഭയക്കേണ്ടതായില്ലെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം തന്നെയാണ്. ശ്രീലങ്കയോടോ ബംഗ്ലാദേശിനോടോ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടി നല്‍കും. റിസര്‍വ് ഡേ ആനുകൂല്യം ഇന്ത്യ-പാക് മത്സരത്തിന് മാത്രമാണുള്ളത്. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

ഇന്നലെ മത്സരം നടന്നിരുന്നെങ്കില്‍ പാകിസ്താനെ ഇന്ത്യയെ തോല്‍പ്പിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ഇന്ന് മത്സരം നടന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ഇന്നലെ രാത്രിമുഴുവന്‍ കൊളംബോയില്‍ മഴയായിരുന്നു. അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായേക്കും. എന്നാല്‍ നിലവിലെ കൊളംബോയിലെ കാലാവസ്ഥ നോക്കുമ്പോള്‍ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം മുഴുവനായി കാണാനുള്ള ഭാഗ്യം ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ലഭിച്ചേക്കില്ലെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. ശ്രീലങ്കയില്‍ മത്സരം വെക്കാന്‍ നിര്‍ബന്ധം പിടിച്ചത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനായുള്ള ജയ് ഷായാണ്. അതുകൊണ്ടുതന്നെ മത്സരങ്ങളെല്ലാം മഴമൂലം ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ജയ് ഷായെയാണ് എല്ലാവരും വിമര്‍ശിക്കുന്നത്. ശ്രീലങ്കയില്‍ വരുന്ന ദിവസങ്ങളിലും ശക്തമായ മഴയുണ്ടാവുമെന്നാണ് സൂചന.

അങ്ങനെ വരുമ്പോള്‍ നിശ്ചയിച്ച എല്ലാ മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വരും. മഴമൂലം മത്സരം ഉപേക്ഷിക്കുന്നത് സാമ്പത്തികമായും വലിയ നഷ്ടമുണ്ടാക്കും. ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് നിറഞ്ഞ ഗ്യാലറി ഉറപ്പാണ്. എന്നാല്‍ മഴഭീഷണി മൂലം ആരാധകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് ആതിഥേയരായ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമായ നഷ്ടമുണ്ടാക്കും. ഏഷ്യാ കപ്പിലെ ഫൈനല്‍ പോലും മഴ ഭീഷണി നേരിടുന്നു. വേദി മാറ്റാത്ത പക്ഷം ശ്രീലങ്കയിലെ മത്സരങ്ങളെല്ലാം കുളമാകുമെന്നുറപ്പ്.

Story first published: Monday, September 11, 2023, 9:31 [IST]
Other articles published on Sep 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+