Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 'ആറാം തമ്പുരാന്‍', രോഹിത്തിനെ പിന്തള്ളി ഹാര്‍ദിക്! ശരിക്കും ബിഗ് മാച്ച് പ്ലെയര്‍

വമ്പന്‍ മല്‍സരങ്ങളില്‍ ടീം ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരമാണ് താനെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ ക്ലാസിക്കില്‍ ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ ആറാമനായി ക്രീസിലെത്തിയ അദ്ദേഹം തകര്‍പ്പന്‍ ബാറ്റിങ് കെട്ടഴിക്കുകയായിരുന്നു. 87 റണ്‍സുമായി ഹാര്‍ദിക് ടീമിന്റെ ടോപ്‌സ്‌കോററായി മാറുകയും ചെയ്തു.

90 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഹാര്‍ദിക് ക്രീസിലെത്തുമ്പോള്‍ ടീം 15.4 ഓവറില്‍ നാലു വിക്കറ്റിനു 66 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു. ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് ഹാര്‍ദിക് പക്വതയാര്‍ന്ന ഇന്നിങ്‌സിലൂടെ ടീമിനെ മുന്നോട്ടുനയിച്ചു.

HARDIK PANDYA

അനാവശ്യ ഷോട്ടുകള്‍ക്കൊന്നും അദ്ദേഹം മുതിര്‍ന്നില്ല. പകരം മോശം ബോളുകള്‍ക്കായി കാത്തിരുന്ന ഹാര്‍ദിക് അവയില്‍ പരമാവധി റണ്‍സും അടിച്ചെടുത്തു. 142 ബോളില്‍ 138 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇഷാന്‍- ഹാര്‍ദിക് സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ഒരു വമ്പന്‍ റെക്കോര്‍ഡിനും ഹാര്‍ദിക് അവകാശിയായിരിക്കുകയാണ്.

ഏഷ്യാ കപ്പില്‍ ആറാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്. നേരത്തേ ഈ റെക്കോര്‍ഡ് നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതായിരുന്നു. ആറാമനായി ഇറങ്ങി 58 റണ്‍സായിരുന്നു ഹിറ്റ്മാന്‍ നേരത്തേ നേടിയത്.

ഇതാണ് പാക് പടയ്‌ക്കെതിരേ ഹാര്‍ദിക് പഴങ്കഥയാക്കിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ആറാമനായി പുറത്താവാതെ 52 റണ്‍സാണ് ജഡ്ഡു സ്‌കോര്‍ ചെയ്തത്.

HARDIK PANDYA

ഏകദിനത്തില്‍ വമ്പന്‍ ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഇന്ത്യക്കു വേണ്ടി കസറുകയെന്ന പതിവ് ഹാര്‍ദിക് ഈ കളിയിലും തെറ്റിച്ചില്ല. ഏകദിനത്തില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ 26 ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹം ഒമ്പതു ഫിഫ്റ്റികളടിച്ചിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള ടീമുകള്‍ക്കെതിരേ 33 ഇന്നിങ്‌സുകളില്‍ നിന്നായി വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഹാര്‍ദിക്കിന്റെ പേരിലുള്ളൂ.

പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ ഇതു കളിച്ചിട്ടുള്ള ഏകദിനത്തിലെ ഇന്നിങ്‌സുകളെടുത്താല്‍ ഹാര്‍ദിക്കിന്റെ സ്‌കോറുകള്‍ 83 റണ്‍സ് (66 ബോള്‍), 20 (26), 78 (72), 41 (40), 48 (27), 90 (76), 28 (31), 92* (76), 25 (31), 1 (3), 40 (40), 40* (37), 19* (9), 56 (43), 21 (22), 21 (21), 45 (33), 1 (9), 35 (16), 64 (44), 29 (44), 71 (55), 20* (6), 76 (43), 26 (19), 87 (90) എന്നിങ്ങനെയാണ്.

Story first published: Saturday, September 2, 2023, 22:30 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+