For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഞാനോ, ധോണിയോ അല്ല; ഇന്ത്യയെ ജയിപ്പിച്ചത് ഭാജി! ഗംഭീറിന് വിടാന്‍ ഭാവമില്ല?

കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം എല്ലായ്‌പ്പോഴും വളരെ അഗ്രസീവായി പെരുമാറുകയും പ്രതികരിക്കുകയും ചെയ്യാറുള്ള വ്യക്തികളിലൊരാളാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലോകകപ്പിലുമുള്‍പ്പെടെ ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ്‌സ് പ്രകടനങ്ങള്‍ നടത്തിയിട്ടും അവയ്‌ക്കൊന്നും വേണ്ടത്ര ക്രെഡിറ്റ് ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനാണ് അദ്ദേഹം.

2011ലെ ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് അന്നത്തെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിക്കു മാത്രം നല്‍കുന്നതില്‍ പലപ്പോഴും അതൃപ്തിയും രോഷവുമെല്ലാം ഗംഭീര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയുമായുള്ള ഫൈനലില്‍ അന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍ ഗംഭീറായരുന്നെങ്കിലും 91 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയും, സിക്‌സറിലൂടെ വിജയ റണ്‍സ് നേടുകയും ചെയ്ത ധോണിയായിരുന്നു ഹീറോയായത്.

HARBHAJAN SINGH

താരാരാധന ക്രിക്കറ്റില്‍ അവസാനിപ്പിക്കണമെന്നും ഇതൊരു ടീം ഗെയിമാണെന്നും ഗംഭീര്‍ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു താരം വിചാരിച്ചാല്‍ മാത്രം ഒരു ടീമും ജയിക്കില്ലെന്നും നിരവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഓരോ വിജയങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ ധോണിയെ പരോക്ഷമായി കളിയാക്കുന്ന തരത്തിലുള്ള ഒരു അഭിപ്രായ പ്രകടനത്തിലൂടെ ഗംഭീര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കഴിഞ്ഞ സൂപ്പര്‍ പോരാട്ടത്തിനിടെയായിരുന്നു സംഭവം. ഈ കളിക്കിടെ 2010ലെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മല്‍സരത്തിലെ ചില ദൃശ്യങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണിച്ചിരുന്നു.

ഇന്ത്യ അന്നു ത്രില്ലിങ് ജയം നേടിയ കളിയില്‍ ഗംഭീറായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായത്. പക്ഷെ താനല്ല ഹര്‍ഭജന്‍ സിങാണ് അന്നു ടീമിനെ ജയിപ്പിച്ചതെന്നാണ് ഗംഭീര്‍ കമന്‍ററിക്കിടെ ചൂണ്ടിക്കാട്ടിയത്. കാരണം ടീമിന്റെ വിജയ റണ്‍സ് അന്നു കുറിച്ചത് ഭാജിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2011ലെ ലോകകപ്പ് ഫൈനലില്‍ ടീമിന്റെ വിജയ റണ്‍സ് നേടിയ ധോണിയെ വാഴ്ത്തുന്നതിനെ പരോക്ഷമായി പരിഹസിക്കുക കൂടിയാണ് ഈയൊരു പ്രസ്താവനയിലൂടെ ഗംഭീര്‍ ചെയ്ചിരിക്കുന്നത്.

ഇന്ത്യയെ അന്നു വിജയിപ്പിച്ചത് ഞാനല്ലായിരുന്നു. അതു ഹര്‍ഭജന്‍ സിങായിരുന്നു. അതെ, ഞാന്‍ എംഎസ് ധോണിക്കൊപ്പം ഒരു കൂട്ടുകെട്ടൊക്കെ ഉണ്ടാക്കിയിരുന്നു. പക്ഷെ യഥാര്‍ഥത്തില്‍ വിജയ റണ്‍സ് നേടുന്നയാളാണ് ടീമിനു വിജയം സമ്മാനിക്കുന്നെതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു കമന്ററിക്കിടെ ഗൗതം ഗംഭീറിന്റെ വാക്കുകള്‍. ധോണിയെ കൃത്യമായി ഉദ്ദേശിച്ചു തന്നെയാണ് ഗംഭീര്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുള്ളതെന്നു വ്യക്തമാണ്.

MS DHONI

ശ്രീലങ്കയിലെ ദാംബുള്ളയിലായിരുന്നു 2010 ജൂണ്‍ 19നു ഇന്ത്യ- പാകിസ്താന്‍ പോരാട്ടം അരങ്ങേറിയത്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ അന്നു ഒരു ബോള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യയുടെ മൂന്നു വിക്കറ്റിന്റെ നാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 267 റണ്‍സിനു ഓള്‍ഔട്ടായി. സല്‍മാന്‍ ബട്ട് (74), കമ്രാന്‍ അക്മല്‍ (51) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍.

മറുപടിയില്‍ പേസര്‍ മുഹമ്മദ് ആമിര്‍ എറിഞ്ഞ 50ാം ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് ഏഴു റണ്‍സായിരുന്നു. സുരേഷ് റെയ്‌നയും (33) ഹര്‍ഭജനുമായിരുന്നു (9) ക്രീസില്‍. ആദ്യ ബോളില്‍ റെയ്‌ന സിംഗിളെടുത്തു. അടുത്ത ബോളില്‍ സ്‌ട്രൈക്ക് നേരിട്ട് ഹര്‍ഭജന്‍ സിംഗിളിനായി ഓടിയെങ്കിലും അക്മലിന്റെ ത്രോയില്‍ റെയ്‌ന റണ്ണൗട്ടായി.

മൂന്നാമത്തെ ബോളില്‍ പ്രവീണ്‍ കുമാര്‍ ഡബിള്‍ നേടി. അടുത്ത ബോളില്‍ സിംഗിളും താരം നേടി. ഇതോടെ രണ്ടു ബോളില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് മൂന്നു റണ്‍സ്. അഞ്ചാമത്തെ ബോള്‍ നേരിട്ടത് ഭാജിയായിരുന്നു. മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സര്‍ പറത്തിയ ശേഷം അദ്ദേഹം ആക്രോശിച്ചപ്പോള്‍ പാകിസ്താന്‍ സ്തബ്ധരായി.

ഇന്ത്യ മൂന്നു വിക്കറ്റിന്റ മിന്നുന്ന ജയവും സ്വന്തമാക്കുകയായിരുന്നു. ഹര്‍ഭജന്‍ 11 ബോളില്‍ നിന്നും രണ്ടു സിക്‌സറടക്കം 15 റണ്‍സാണ് നേടിയത്. 83 റണ്‍സുമായാണ് ഗംഭീര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. 97 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു.

നാലാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ധോണി 56 റണ്‍സും നേടി. 91 ബോള്‍ നേരിട്ട അദ്ദേഹം രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചു. റെയ്‌നയും(34) അഞ്ചാം നമ്പറില്‍ കളിച്ച രോഹിത് ശര്‍മയുമായിരുന്നു (22) ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Monday, September 4, 2023, 13:51 [IST]
Other articles published on Sep 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+