For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ധോണി അന്ന് ചെയ്തത് ഏറ്റവും വലിയ വിട്ടുവീഴ്ച, മറ്റാരും ചെയ്യില്ല! ഗംഭീര്‍ പറയുന്നു

മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്താണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്. ധോണിക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ നായകനും ടീമിനെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായിട്ടില്ലെന്നത് അദ്ദേഹത്തിന്റെ മികവ് എത്രത്തോളമാണെന്ന് എടുത്തുകാട്ടുന്നതാണ്. ഇന്നത്തെ പല ഇന്ത്യന്‍ താരങ്ങളുടേയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതും ധോണിയാണ്.

ധോണിയോട് വലിയ അഭിപ്രായ ഭിന്നതയുള്ള താരമാണ് ഗൗതം ഗംഭീര്‍. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ധോണിയോടുള്ള അനിഷ്ടം പല തവണ ഗംഭീര്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാലിപ്പോള്‍ ധോണി കരിയറില്‍ കാട്ടിയ ഏറ്റവും വലിയ വിട്ടുവീഴ്ചയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗംഭീര്‍. അത് നായകനായ ശേഷം തന്റെ ടോപ് ഓഡര്‍ സ്ഥാനം വിട്ടുകൊടുത്തതാണെന്നാണ് ഗംഭീര്‍ പറയുന്നത്.

'ധോണി വണ്‍ഡൗണായി കളിച്ചിരുന്നെങ്കില്‍ ഏകദിനത്തിലെ പല വലിയ റെക്കോഡുകളും തകര്‍ക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നായകനായ ശേഷം അവന്‍ തന്റെ ടോപ് ഓഡര്‍ റണ്‍സുകളെ മറന്ന് കിരീടങ്ങള്‍ക്കായി ഫിനിഷര്‍ റോളിലേക്കെത്തുകയായിരുന്നു. ഇതാണ് ധോണി കരിയറില്‍ ചെയ്ത വലിയ വിട്ടുവീഴ്ച'- ഗംഭീര്‍ പറഞ്ഞു. നീളന്‍ മുടിക്കാരനായി ഇന്ത്യന്‍ ടീമിലേക്കെത്തിയ ധോണി ആദ്യം മധ്യനിരയിലാണ് കളിച്ചത്. എന്നാല്‍ പിന്നീട് ടോപ് ഓഡറിലേക്കെത്തുകയായിരുന്നു.

മൂന്നാം നമ്പറില്‍ ബാറ്റുചെയ്ത് പാകിസ്താനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും ധോണി നേടിയ സെഞ്ച്വറികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്നതാണ്. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന ധോണിയെയാണ് അന്ന് കാണാനായിരുന്നത്. എന്നാല്‍ നായകനായ ശേഷം ഫിനിഷര്‍ റോളിലേക്ക് ധോണി ഗിയര്‍ മാറ്റി. പിന്നീട് പക്വതയോടെ മികച്ച നിയന്ത്രണത്തോടെയുള്ള ഇന്നിങ്‌സാണ് ധോണി കളിച്ചിരുന്നത്. ക്യാപ്റ്റനെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ഉത്തരവാദിത്തത്തോടെ കളിക്കാന്‍ ധോണിക്കായി.

ms dhoni

മൂന്നാം നമ്പറില്‍ 16 ഇന്നിങ്‌സാണ് ധോണി ബാറ്റ് ചെയ്തത്. 993 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 82.75 ശരാശരിയിലും 99ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് ധോണി മികവ് കാട്ടിയത്. നാലാം നമ്പറില്‍ 30 ഇന്നിങ്‌സ് ബാറ്റുചെയ്ത ധോണി 56.58 ശരാശരിയില്‍ 1358 റണ്‍സും നേടി. അഞ്ചാം നമ്പറില്‍ 83 ഇന്നിങ്‌സിലാണ് അദ്ദേഹം കളിച്ചത്. 50.30 ശരാശരിയില്‍ 3169 റണ്‍സാണ് ധോണി നേടിയത്.

ആറാം നമ്പറില്‍ 129 ഇന്നിങ്‌സ് ബാറ്റ് ചെയ്ത് 4164 റണ്‍സും ധോണി നേടി. ഏഴാം നമ്പറില്‍ 34 ഇന്നിങ്‌സ് ബാറ്റുചെയ്ത് 940 റണ്‍സാണ് ധോണി നേടിയത്. എട്ടാം നമ്പറില്‍ മൂന്ന് തവണയും ധോണി ബാറ്റ് ചെയ്തിട്ടുണ്ട്. ധോണി അന്ന് ടോപ് ഓഡര്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നെങ്കില്‍ നിലവില്‍ ഉള്ളതിനെക്കാളും കൂടുതല്‍ റണ്‍സുള്ള ബാറ്റ്‌സ്മാന്‍ എന്ന നേട്ടത്തിലേക്കെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ധോണി അതുവേണ്ടെന്ന് വെച്ചതാണ് ലോക ക്രിക്കറ്റിന് ധോണിയെപ്പോലൊരു ഫിനിഷറെ ലഭിക്കാന്‍ കാരണമായത്.

2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുത്തു. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും അലമാരയിലെത്തിക്കാന്‍ ധോണിക്കായി. എന്നാല്‍ ഇതിന് ശേഷം മറ്റൊരു ഇന്ത്യന്‍ നായകനും ടീമിനെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. ധോണിയോടൊപ്പം ഏറെ നാള്‍ ഒരുമിച്ച് കളിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. എന്നാല്‍ ധോണിയുമായി ഗംഭീറിന് ശക്തമായ അഭിപ്രായ ഭിന്നതയുണ്ട്.

2011ലെ ഏകദിന ലോകകപ്പില്‍ ധോണിക്ക് കീഴില്‍ ഇന്ത്യ കപ്പ് നേടിയപ്പോള്‍ ഫൈനലില്‍ നിര്‍ണ്ണായകമായ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ ഗംഭീറിനായിരുന്നു. 2007ലെ ടി20 ലോകകപ്പ് ഫൈനലിലും ഗംഭീര അര്‍ധ സെഞ്ച്വറിയോടെ ഗംഭീര്‍ മിന്നിച്ചിരുന്നു. ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടത്തില്‍ എല്ലാ പ്രശംസയും ധോണിയിലേക്ക് പോകുന്നതിലെ അതൃപ്തി പരസ്യമായി ഗംഭീര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ നായകസ്ഥാനവും ഗംഭീര്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ടീമിലെ അവസാന വാക്കായി ധോണി മാറിയതോടെ ഗംഭീര്‍ ഒതുക്കപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയിട്ടും ഗംഭീറിന് അര്‍ഹിച്ച പരിഗണന ഇന്ത്യന്‍ ടീമില്‍ ലഭിച്ചില്ല. ഇതിന്റെ വിരോധവും ധോണിയോട് ഗംഭീറിനുണ്ട്. സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവരെ ഒന്നിച്ച് കളിപ്പിക്കാനും ധോണി ആഗ്രഹിച്ചിരുന്നില്ല. ഇതും വിരോധത്തിന് കാരണമായി.

Story first published: Saturday, September 16, 2023, 15:46 [IST]
Other articles published on Sep 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+