Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സൂപ്പര്‍ ഫോറില്‍ ഇന്ത്യ മണ്ടത്തരം കാട്ടരുത്, പണികിട്ടും! ഗംഭീറിന്റെ മുന്നറിയിപ്പ് ഇതാ

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 10ാം തീയ്യതി നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പുഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അതുകൊണ്ടുതന്നെ ചിരവൈരി പോരാട്ടത്തിലെ ജേതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. സൂപ്പര്‍ ഫോറില്‍ ചിരവൈരി പോരാട്ടത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

എങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. മിന്നും ഫോമിലുള്ള പാകിസ്താനെ തോല്‍പ്പിക്കുക ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രധാനമായും പാക് പേസര്‍മാരുടെ മികച്ച ഫോമാണ് ഇന്ത്യക്ക് ഭീഷണി. അഭിമാന പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം വേണോ?. കെ എല്‍ രാഹുല്‍ തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണോ?.

ഇപ്പോഴിതാ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ' കെ എല്‍ രാഹുലിനെ പുറത്തിരുത്തി കെ എല്‍ രാഹുലിനെ കളിപ്പിച്ചാല്‍ ഇന്ത്യ കാട്ടുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കും അത്'-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. രാഹുല്‍ ഇന്ത്യയുടെ സീനിയര്‍ താരമാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെ തന്നെ സ്ഥാനം രാഹുലിനും ലഭിക്കുന്നുണ്ട്.

അവസാന ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും രാഹുല്‍ കളിച്ചില്ലെങ്കിലും ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചിട്ടുള്ള രാഹുലിനെ ഇന്ത്യക്ക് പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടതായുണ്ട്. എന്നാല്‍ അതിനായി മികച്ച ഫോമിലുള്ള ഇഷാനെ പുറത്തിരുത്തരുതെന്നാണ് ഗംഭീര്‍ പറയുന്നത്.

ishan kishan

അവസാനം കളിച്ച നാല് ഏകദിനത്തിലും ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും ഇഷാന്‍ നേടിയിരുന്നു. നാല് വിക്കറ്റുകള്‍ വീണ് ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട അവസ്ഥയിലാണ് നിര്‍ണ്ണായകമായ 82 റണ്‍സുമായി ഇഷാന്‍ കസറിയത്. ഓപ്പണിങ്ങില്‍ മാത്രമല്ല മധ്യനിരയിലും തിളങ്ങാന്‍ തനിക്ക് കഴിവുണ്ടെന്ന് ഇഷാന്‍ തെളിയിച്ചു. എന്നിട്ടും ഇഷാനെ പുറത്തിരുത്തി രാഹുലിനെ കളിപ്പിച്ചാല്‍ അത് വലിയ മണ്ടത്തരമായിരിക്കും.

നാലാം നമ്പറില്‍ ശ്രേയസ് അയ്യരെ പുറത്തിരുത്തി കെ എല്‍ രാഹുലിനെ കളിപ്പിച്ചാലും തെറ്റുപറയാനാവില്ല. എന്നാല്‍ നിലവിലെ ഫോമില്‍ ഇഷാന്‍ കിഷനെ പുറത്തിരുത്തുന്നത് മോശം തീരുമാനമായേക്കും. ആകാശ് ചോപ്രയും ഇന്ത്യയുടെ പ്ലേയിങ് 11ലെ മാറ്റത്തെക്കുറിച്ച് പ്രതികരിച്ചു. 'ഇഷാന്‍ കിഷന് അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ അവനെ മാറ്റിനിര്‍ത്തിയാല്‍ കരിയറിനെ അത് ബാധിച്ചേക്കും. അവന്‍ ഇരട്ട സെഞ്ച്വറി നേടിയ ശേഷവും നിരവധി മത്സരങ്ങളില്‍ പുറത്തിരുന്നതായി കാണാന്‍ സാധിച്ചു.

ഇതൊരു വസ്തുതയാണ്. ഇഷാന്‍ മികച്ച താരമാണ്. ഏകദിനത്തിന്റെ പള്‍സ് അവന് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്'- ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യ ഇഷാനെ പ്ലേയിങ് 11ന് പുറത്തിരുത്താന്‍ സാധ്യതയില്ല. ശ്രേയസ് അയ്യരെ പുറത്തിരുത്തി കെ എല്‍ രാഹുലുമായി ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍. ശ്രേയസ് നാലാം നമ്പറിലെ വിശ്വസ്തനാണെങ്കിലും ഷോട്ട് ബോളില്‍ നിരന്തരം പിഴവ് പറ്റുന്നു. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിച്ചേക്കും.

ഇഷാന്‍ കളിക്കാത്ത പക്ഷം ഇന്ത്യക്ക് മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലാത്ത അവസ്ഥയുണ്ടാവും. അതുകൊണ്ടുതന്നെ ഇഷാന്‍ പ്ലേയിങ് 11 വേണ്ടത് അത്യാവശ്യമാണ്. ഇഷാന്റെ അഭാവം ഇന്ത്യയുടെ സംതുലിതാവസ്ഥ തകര്‍ക്കും. ഇക്കാരണത്താല്‍ത്തന്നെ ഇഷാന് പ്ലേയിങ് 11ല്‍ സീറ്റുറപ്പാണ്. രാഹുലും ശ്രേയസും തമ്മില്‍ നാലാം നമ്പറിനായി മത്സരിക്കും.

Story first published: Thursday, September 7, 2023, 9:54 [IST]
Other articles published on Sep 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+