For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: വെറും നാലു ചോദ്യം, ഉത്തരം വേണം; രോഹിത്തും ദ്രാവിഡും പറയട്ടെ!

ഏറെ നാള്‍ നീണ്ട സസ്‌പെന്‍സിനു വിരാമമിട്ട് ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിനെ ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത് അഗാര്‍ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് രോഹിത് ശര്‍മയെ നായകനാക്കി ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. പരിക്കു ഭേദമായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരെ തിരികെ വിളിച്ച ഇന്ത്യ സര്‍പ്രൈസ് താരമായി തിലക് വര്‍മയെയും ഉള്‍പ്പെടുത്തി.

സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ തഴയപ്പെട്ടപ്പോള്‍ ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനു ടീമിലേക്കു നറുക്കുവീഴുകയും ചെയ്തു. ചഹലിനെക്കൂടാതെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും 17 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനമില്ല. ബാക്കപ്പായാണ് അദ്ദേഹം പരിഗണിക്കപ്പെട്ടത്.

ROHIT DRAVID

കടലാസില്‍ ശക്തരാണ് ഇന്ത്യയെന്നു തോന്നുമെങ്കിലും ചില വലിയ പ്രശ്‌നങ്ങള്‍ ഈ ടീമിനുണ്ടെന്നതാണ് യാഥാര്‍ഥ്യം. നാലു വലിയ ചോദ്യങ്ങളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും മുന്നിലുള്ളത്. ഇവയ്ക്കുള്ള ഉത്തരം നിലവില്‍ രണ്ടു പേരുടെയും പക്കല്‍ ഇല്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറാനിടയുള്ള ഈ നാലു ചോദ്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. രാഹുല്‍ ഇപ്പോഴും പൂര്‍ണ ഫിറ്റല്ലെന്നും പാകിസ്താനുമായുള്ള ആദ്യ മല്‍സരമടക്കം തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ കളിച്ചേക്കില്ലെന്നുമാണ് മുഖ്യ സെലക്ടര്‍ അഗാര്‍ക്കര്‍ പറഞ്ഞിരിക്കുന്നത്.

അങ്ങനെയെങ്കില്‍ സഞ്ജുവിനെ ബാക്കപ്പ് ആക്കിയത് എന്തിനാണ് എന്നതാണ് ആദ്യത്തെ ചോദ്യം. അഞ്ചാം നമ്പറിലാണ് രാഹുല്‍ നിലവില്‍ കളിക്കുന്നത്. അദ്ദേഹമില്ലെങ്കില്‍ പകരം ആരെ കളിപ്പിക്കും? ഇഷാന്‍ കിഷന്‍ ഒരു ഓപ്ഷനാണെങ്കിലും അഞ്ചാം നമ്പറിലേക്കു യോജിച്ചയാളല്ല. ഓപ്പണിങിലാണ് താരം കൂടുതല്‍ കളിച്ചിരിക്കുന്നത്. അഞ്ചാം നമ്പറില്‍ ഇഷാന്‍ ഇതുവരെ ബാറ്റ് ചെയ്തിട്ടില്ല.

നാലാം നമ്പറില്‍ നേരത്തേ ആറു ഇന്നിങ്‌സില്‍ ഇഷാന്‍ നേടിയത് 106 റണ്‍സ് മാത്രമാണ്. രാഹുലിന്റെ കാര്യം സംശയമായിരുന്നെങ്കില്‍ സഞ്ജുവിനെ ബാക്കപ്പായല്ല, പ്രധാന ടീമിലാണ് ഇന്ത്യ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. എങ്കില്‍ അഞ്ചാം നമ്പറില്‍ അദ്ദേഹത്തെ കളിപ്പിക്കാമായിരുന്നു. ഏകദിനത്തില്‍ നാലു മുതല്‍ ആറു വരെ പൊസിഷനില്‍ സഞ്ജു ബാറ്റ് ചെയ്തിട്ടുണ്ട്. മൂന്നു ഫിഫ്റ്റിയടക്കം 67 ശരാശരിയില്‍ 335 റണ്‍സ് നേടുകയും ചെയ്തു.

അതിനാല്‍ പാകിസ്താനെതിരേ സഞ്ജുവിനെ കളിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയിരിക്കുന്നത്. രാഹുലോ, മറ്റേതെങ്കിലും താരമോ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയാല്‍ മാത്രമേ പ്രധാന സ്‌ക്വാഡിലേക്കു സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്കു കഴിയൂ.

നാലാം നമ്പറില്‍ ശ്രേയസ് ഫിറ്റാണെങ്കില്‍ എന്തുകൊണ്ടാണ് സൂര്യയെയും തിലകിനെയും ഇന്ത്യ ടീമിലെടുത്തത് എന്നതാണ് രണ്ടാമത്തെ ചോദ്യം. പൂര്‍ണ ഫിറ്റ്‌നസ് തിരിച്ചുപിടിച്ച ശ്രേയസ് നാലാം നമ്പറില്‍ കളിക്കുകയാണെങ്കില്‍ സൂര്യക്കും തിലകിനും അവസരം കിട്ടില്ല.

അതുകൊണ്ടു തന്നെ ഇവരിലൊരാള്‍ക്കു പകരം സഞ്ജു സാംസണിനെ ഇന്ത്യക്കു ടീമില്‍ എടുക്കമായിരുന്നു. ഏകദിനത്തില്‍ നാലാം നമ്പറില്‍ 20 ഇന്നിങ്‌സുകളില്‍ നിന്നും 47.35 ശരാശരിയില്‍ 805 റണ്‍സ് ശ്രേയസ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

KULDEEP YADAV

എന്തുകൊണ്ടാണ് ഒരു ലെഗ് സ്പിന്നറോ, ഓഫ് സ്പിന്നറോ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത് എന്നതാണ് മൂന്നാമത്തെ ചോദ്യം. കുല്‍ദീപ് യാദവ് മാത്രമാണ് നിലവില്‍ ടീമിലെ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ശ്രീലങ്കന്‍ പിച്ചുകളില്‍ കളിക്കാനിരിക്കെ ചഹലിനെയും ആര്‍ അശ്വിനെയും എന്തുകൊണ്ടാണ് ടീമിലേക്കു ഇന്ത്യ പരിഗണിക്കാതിരുന്നത്?

മാത്രമല്ല ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഓഫ് സ്പിന്നറായ അശ്വിന്‍ കസറുകയും ചെയ്യുമായിരുന്നു. പാകിസ്താന്‍ നിരയില്‍ അഞ്ചു ഇടംകൈയന്‍ ബാറ്റര്‍മാരാണുള്ളത്. പക്ഷെ ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇന്ത്യന്‍ ടീം അശ്വിനെ വേണ്ടെന്നു വച്ചത്.

ആറു പേസര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെങ്കിലും എന്തുകൊണ്ടാണ് ഒരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളറെപ്പോലും ടീമിലെടുക്കാതിരുന്നതെന്നതാണ് നാലാമത്തെ ചോദ്യം. നാലു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും രണ്ടു സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരുമുള്‍പ്പെട്ടതാണ് ഇന്ത്യന്‍ പേസ് ബൗളിങ് ലൈനപ്പ്.

പക്ഷെ ഈ ആറു പേരും വലംകൈയന്‍ ബൗളര്‍മാരാണ്. ഇവരിലൊരാള്‍ക്കു പകരം ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ ടീമിലെടുത്തിരുന്നെങ്കില്‍ അതു ഇന്ത്യന്‍ ബൗളിങിനു കൂടുതല്‍ വൈവിധ്യം നല്‍കുമായിരുന്നു.

Story first published: Tuesday, August 22, 2023, 15:03 [IST]
Other articles published on Aug 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+